Latest News

ഒമാനില്‍ പ്രവാസി മലയാളി കുഴഞ്ഞ് വീണു മരിച്ചു

32 വര്‍ഷമായി ഒമാനില്‍ ജോലി ചെയ്ത് വരികയായിരുന്നു ഇദ്ദേഹം.

ഒമാനില്‍ പ്രവാസി മലയാളി കുഴഞ്ഞ് വീണു മരിച്ചു
X

മസ്‌കറ്റ്: പ്രവാസി മലയാളി ഒമാനിലെ മസ്‌കറ്റില്‍ കുഴഞ്ഞുവീണ് മരിച്ചു. മാഹി സ്വദേശി അഴിയൂരിലെ സഫിയാസില്‍ എന്‍ പി ശംസുദ്ദീന്‍ ആണ് മരിച്ചത്. രാവിലെ ജോലിക്ക് പോകാന്‍ തയ്യാറെടുക്കവേ താമസസ്ഥലത്ത് കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു.

32 വര്‍ഷമായി ഒമാനില്‍ ജോലി ചെയ്ത് വരികയായിരുന്നു ഇദ്ദേഹം. 30 വര്‍ഷത്തോളം സലാലയില്‍ ഡബ്ല്യു ജെ ടൗവ്വല്‍ കമ്പനിയിലായിരുന്നു. അവധി കഴിഞ്ഞ് നാല് ദിവസം മുമ്പാണ് മടങ്ങിയെത്തിയത്. മാതാവ്: സഫിയ. വാപ്പ: പരേതനായ അഹമ്മദ്. ഭാര്യ: സഫിയത്ത്. മക്കള്‍: ശിഫ, ശദ, സഹറ. മരുമകന്‍: സഹല്‍. സഹോദരങ്ങള്‍: ഹസന്‍ അഹമ്മദ്, മുഹമ്മദ് ഷരീഫ്, ഷാനിദ് (സലാല), ഇഖ്ബാല്‍ (മസ്‌കത്ത്)

Next Story

RELATED STORIES

Share it