Latest News

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റഷ്യന്‍ പ്രസിഡന്റുമായുള്ള കൂടിക്കാഴ്ച ഇന്ന്

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റഷ്യന്‍ പ്രസിഡന്റുമായുള്ള കൂടിക്കാഴ്ച ഇന്ന്
X

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യന്‍ പ്രസിഡന്റ് വ്യാഡിമര്‍ പുട്ടിനും കൂടിക്കാഴ്ച നടത്തും. സമര്‍ക്കണ്ടില്‍ നടക്കുന്ന ഷാങ്ഹായ് കോര്‍പറേഷന്‍ ഓര്‍ഗനൈസേഷന്‍ വ്യാപാര, ഭൗമ ഉച്ചകോടിയുടെ ഭാഗമായാണ് ഇരുവരും ഉസ്ബക്കിസ്താനിലെത്തിയത്. ചൈനയുടെ സി ജിങ്പിങ്ങുമായി നടക്കുന്ന കൂടിക്കാഴ്ചയുടെ വിവരങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. നടക്കുമോയെന്നും വ്യക്തമല്ല.

വ്യാഴാഴ്ച വൈകീട്ട് തുടങ്ങിയ ഉച്ചകോടിയിലെത്തിച്ചേര്‍ന്ന അവസാന നേതാക്കളിലൊരാളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉച്ചകോടിക്കു മുന്നോടിയായി ചൈനീസ്, റഷ്യന്‍ നേതാക്കളുമായി പ്രധാനമന്ത്രി ഫോട്ടോ സെഷനില്‍ പങ്കെടുത്തു.

2020ല്‍ ലഡാക്കിലെ സൈനിക നടപടിക്കുശേഷം ഇതാദ്യമായാണ് ചൈനീസ് പ്രധാനമന്ത്രിയും ഇന്ത്യന്‍ പ്രധാനമന്ത്രിയും മുഖാമുഖം കാണുന്നത്.

ഉച്ചകോടയില്‍ പാകിസ്താന്‍ പ്രധാനമന്ത്രി ഷേഹബാസ് ഷരീഫും പങ്കെടുക്കുന്നുണ്ട്.

ഉച്ചകോടിക്കുശേഷമാണ് പുട്ടിനും മോദിയും പരസ്പരം കാണുക. തന്ത്രപരമായ സ്ഥിരത, ഏഷ്യ പെസഫിക്കിലെ രാഷ്ട്രീയസാഹചര്യം തുടങ്ങി ഉഭയകക്ഷി സഹകകരണം വരെ ഇരുവരും ചര്‍ച്ച ചെയ്യും.

ഉസ്ബക്കിസ്താന്‍ പ്രസിഡന്റ് ഷവ്കത് മിര്‍സിയോവുമായും ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയുമായും മോദി കാണുന്നുണ്ട്.

അന്താരാഷ്ട്ര, പ്രദേശിക പ്രശ്‌നങ്ങളെക്കുറിച്ചുളള കാഴ്ചപ്പാടുകള്‍ പങ്കിടുന്നതിനുള്ള വേദിയാണ് ഉച്ചകോടിയെന്ന് മോദി പ്രത്യാശപ്രകടിപ്പിച്ചു.

രണ്ട് വര്‍ഷത്തിനുശേഷമാണ് ഇത്തരമൊരു അന്താരാഷ്ട്ര ഉച്ചകോടി നടക്കുന്നത്. എട്ട് രാജ്യങ്ങളാണ് പങ്കെടുക്കുക.

2001ല്‍ ഷാങ്ഹായില്‍വച്ച് രൂപീകരിച്ച ഷാങ്ഹായ് കോര്‍പറേഷന്‍ ഓര്‍ഗനൈസേഷനില്‍ ചൈന, കസാകിസ്താന്‍, കിര്‍ഗിസ്താന്‍, റഷ്യ, തജാക്കിസ്താന്‍, ഉസ്ബക്കിസ്താന്‍, ഇന്ത്യ, പാകിസ്താന്‍ എന്നീ രാജ്യങ്ങളാണ് ഉള്ളത്. ഇതില്‍ ഇന്ത്യയും പാകിസതാനും 2017ലാണ് പൂര്‍ണ അംഗങ്ങളായത്.

Next Story

RELATED STORIES

Share it