Latest News

സ്വകാര്യതയും സുരക്ഷയും: ഫേസ്ബുക്കിനും, ട്വിറ്ററിനും പാര്‍ലമെന്റിറി സമിതിയുടെ സമന്‍സ്

കോണ്‍ഗ്രസ് നേതാവായ ശശി തരൂര്‍ ആണ് സമിതി അധ്യക്ഷന്‍. പൗരന്മാരുടെ വ്യക്തിവിവരങ്ങള്‍ സംബന്ധിച്ച സുരക്ഷയെക്കുറിച്ച് വിശദീകരിക്കാനും സമിതി ആവശ്യപ്പെടും.

സ്വകാര്യതയും സുരക്ഷയും: ഫേസ്ബുക്കിനും, ട്വിറ്ററിനും പാര്‍ലമെന്റിറി സമിതിയുടെ സമന്‍സ്
X

ന്യൂഡല്‍ഹി: സോഷ്യല്‍ മീഡിയ ദുരുപയോഗം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഫേസ്ബുക്കിനും, ട്വിറ്ററിനും പാര്‍ലമെന്റിറി സമിതി സമന്‍സ് അയച്ചു. പൗരന്മാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും നവമാധ്യമങ്ങളിലെ ന്യൂസ് പ്ലാറ്റ്‌ഫോമുകള്‍ ദുരുപയോഗം ചെയ്യുന്നത് തടയുന്നതുമായി ബന്ധപ്പെട്ട വിഷയത്തിലാണ് പാര്‍ലമെന്ററി സമതിയുടെ നടപടി. ഈ മാസം 21 ന് സമിതിക്ക് മുന്‍പാകെ ഹജരാകാനാണ് നിര്‍ദ്ദേശം. കോണ്‍ഗ്രസ് നേതാവായ ശശി തരൂര്‍ ആണ് സമിതി അധ്യക്ഷന്‍. പൗരന്മാരുടെ വ്യക്തിവിവരങ്ങള്‍ സംബന്ധിച്ച സുരക്ഷയെക്കുറിച്ച് വിശദീകരിക്കാനും സമിതി ആവശ്യപ്പെടും.


കഴിഞ്ഞ ഒക്ടോബറില്‍ ഫേസ്ബുക്ക്, ട്വിറ്റര്‍ അധികൃതര്‍ സമിതിക്കു വിശദീകരണം നല്‍കിയിരുന്നു. ഡാറ്റാ പരിരക്ഷയും സ്വകാര്യത പ്രശ്‌നങ്ങളും സംബന്ധിച്ച വിഷയത്തിലാണ് അന്ന് മറുപടി നല്‍കിയത്. എന്നാല്‍ വീശദീകരണത്തില്‍ സമിതിക്ക് തികഞ്ഞ അതൃപ്തിയാണ് ഉള്ളത്. ഈ സാഹചര്യത്തില്‍ കൂടുതല്‍ നടപടികളിലേയ്ക്ക് കടക്കുന്നതിന് മുന്നോടിയായാണ് പാര്‍ലമെന്ററി സമിതിയുടെ നടപടി. 21 ഫേസ്ബുക്കും ട്വിറ്ററും നല്‍കുന്ന വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ സമിതി തുടര്‍ തീരുമാനങ്ങള്‍ കൈകൊള്ളും. കഴിഞ്ഞ ദിവസം വാട്‌സ് ആപ്പ് അവരുടെ സ്വകര്യതാ നയത്തില്‍ വരുത്തിയ മാറ്റവും 21 ന് പാര്‍ലമെന്ററി സമിതി പരിഗണിക്കും.




Next Story

RELATED STORIES

Share it