Latest News

മര്‍ദ്ദനത്തില്‍ പ്രതിഷേധം; കോട്ടയത്ത് സ്വകാര്യ ബസ്സുകള്‍ സര്‍വീസ് നിര്‍ത്തിവച്ചു

മര്‍ദ്ദനത്തില്‍ പ്രതിഷേധം; കോട്ടയത്ത് സ്വകാര്യ ബസ്സുകള്‍ സര്‍വീസ് നിര്‍ത്തിവച്ചു
X

കോട്ടയം; വിദ്യാര്‍ത്ഥികള്‍ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് കോട്ടയത്തെ ബസ്സുകള്‍ മിന്നല്‍ പണിമുടക്ക് ആരംഭിച്ചു. ലിമിറ്റഡ് സ്‌റ്റോപ്പ് ബസുകളാണ് പണിമുടക്കിലുള്ളത്. ഓര്‍ഡിനറി വണ്ടികള്‍ ഭാഗികമായി സര്‍വീസ് നടത്തുന്നുണ്ട്.

കോട്ടയം എറണാകുളം റൂട്ടിലാണ് പണിമുടക്ക് ബാധിച്ചിരിക്കുന്നത്.

തലയോലപ്പറമ്പില്‍ വിദ്യാര്‍ത്ഥികള്‍ ഡ്രൈവറെ മര്‍ദ്ദിച്ചതാണ് പ്രതിഷേധത്തിന് കാരണമായത്. ഡ്രൈവറെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

മൂന്ന് പേരെ സംഭവത്തിന്റെ പേരില്‍ പോലിസ് അറസ്റ്റ് ചെയ്തു.

Next Story

RELATED STORIES

Share it