- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
നന്ദീഗ്രാം അകലെയല്ല; പ്രൊഫ. വി.കെ.രാമചന്ദ്രനെ ആസൂത്രണബോര്‍ഡ് ഉപാദ്ധ്യക്ഷനാക്കുന്നത് കെ റയില്‍ നടപ്പാക്കാന്‍
കെ. സഹദേവന്‍
തിരുവനന്തപുരം: പുതിയ ആസൂത്രണ ബോര്‍ഡ് ഉപാദ്ധ്യക്ഷനെ തീരുമാനിച്ചു, പ്രഫ. വി കെ രാചന്ദ്രന്‍. മന്ത്രിസ്ഥാനം പോയ ഐസക്കിനെ ഈ സ്ഥാനത്തേക്ക് പരിഗണിക്കുമെന്നായിരുന്നു കരുതിയിരുന്നത്. എന്നാല്‍ നറുക്ക് വീണത് പ്രഫ. വി കെ രാചന്ദ്രന്. ഇത് യാദൃച്ഛികമല്ലെന്നാണ് ആക്റ്റിവിസ്റ്റായ കെ സഹദേവന്‍ പറയുന്നത്.
രണ്ടാം പിണറായി സര്‍ക്കാര്‍ ഏറ്റെടുത്ത് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന കെ.റെയില്‍ അടക്കമുള്ള ഒട്ടനവധി പദ്ധതികള്‍ക്ക് വി.കെ.രാമചന്ദ്രന്റെ 'ബ്യൂറോക്രാറ്റിക് നൈപുണ്യം' ആവശ്യമാണെന്ന് തിരിച്ചറിഞ്ഞതിനാലാണ് അദ്ദേഹത്തെ ആസൂത്രണ ഉപാദ്ധ്യക്ഷ പദവിയില്‍ വീണ്ടും കുടിയിരുത്തിയതെന്ന് അദ്ദേഹം പറയുന്നു. പശ്ചിമ ബംഗാളില്‍ സ്‌റ്റേറ്റ് ലാന്‍ഡ് യൂസ് ബോര്‍ഡ് ചെയര്‍മാന്‍ എന്ന നിലയില്‍ 2006ല്‍ നിയമിതനായ പ്രൊഫ. വി.കെ.രാമചന്ദ്രന്‍ നന്ദീഗ്രാമിലടക്കം വന്‍കിട കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടി ഭൂമി ലഭ്യമാക്കുന്നതിന് വലിയ സേവനങ്ങള്‍ നടത്തിയ വ്യക്തിയാണെന്നും സഹദേവര്‍ പറയുന്നു.
പോസ്റ്റിന്റെ പൂര്‍ണരൂപം
സംസ്ഥാന ആസൂത്രണ ബോര്‍ഡ് പുതിയ ചില അംഗങ്ങളെക്കൂടി ഉള്‍പ്പെടുത്തി പുനഃസംഘടിപ്പിച്ചത് നാല് ദിവസം മുമ്പായിരുന്നു. അതില്‍ പാര്‍ട്ട് ടൈം അംഗമെന്ന നിലയില്‍ സന്തോഷ് ജോര്‍ജ്ജ് കുളങ്ങരയെ ഉള്‍പ്പെടുത്തിയത് സംബന്ധിച്ച് ഒരു ചെറിയ കുറിപ്പ് എഫ്ബിയില്‍ എഴുതിയിരുന്നത് വായിച്ച ഒരു ബഹുമാന്യ സുഹൃത്ത് ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍പേഴ്‌സണെ വീണ്ടും കുടിയിരുത്തിയതുമായി ബന്ധപ്പെട്ട ചില സൂചനകള്‍ നല്‍കുകയുണ്ടായി.
ധനമന്ത്രി സ്ഥാനത്തുനിന്നും തോമസ് ഐസക്കിനെ നീക്കി കെ.എന്‍. ബാലഗോപാലനെ പ്രതിഷ്ഠിച്ചതിന് ശേഷം ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍പേഴ്‌സണ്‍ സ്ഥാനം പരിണതപ്രജ്ഞനും സാമ്പത്തിക വിദഗ്ദ്ധനുമായ തോമസ് ഐസക്കിലേക്ക് വന്നുചേരുമെന്ന് സ്വാഭാവികമായും പ്രതീക്ഷിച്ചിരുന്നതാണ് (ഐസക്കിയന്‍ സമ്പദ്ശാസ്ത്രം മികച്ചതാണ് എന്നതുകൊണ്ടല്ല, മറിച്ച് രാഷ്ട്രീയ പ്രവര്‍ത്തന പരിചയമുള്ളയാള്‍ ഒരു ബ്യൂറോക്രാറ്റിനെക്കാള്‍ ഏറെ മെച്ചമായിരിക്കും എന്ന ബോധ്യമുള്ളതുകൊണ്ടുമാത്രം). എന്നാല്‍ രണ്ടാം പിണറായി സര്‍ക്കാര്‍ ആസൂത്രണ ബോര്‍ഡ് ഉപാധ്യക്ഷനായി രണ്ടാമതും വാഴിച്ചത് പ്രൊഫ. വി.കെ.രാമചന്ദ്രനെ തന്നെയായിരുന്നു.
എന്തുകൊണ്ടായിരുന്നു അത്തരമൊരു തീരുമാനം? വി.കെ.രാമചന്ദ്രന്റെ ഇടതുസഹയാത്രികത്വം മാത്രമായിരുന്നുവോ അതിനെ കാരണം? അല്ലെന്ന്തന്നെ വേണം കരുതാന്‍.
രണ്ടാം പിണറായി സര്‍ക്കാര്‍ ഏറ്റെടുത്ത് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന കെ.റെയില്‍ അടക്കമുള്ള ഒട്ടനവധി പദ്ധതികള്‍ക്ക് വി.കെ.രാമചന്ദ്രന്റെ 'ബ്യൂറോക്രാറ്റിക് നൈപുണ്യം' ആവശ്യമാണെന്ന് തിരിച്ചറിഞ്ഞതിനാലാണ് അദ്ദേഹത്തെ ആസൂത്രണ ഉപാദ്ധ്യക്ഷ പദവിയില്‍ വീണ്ടും കുടിയിരുത്തിയത് എന്ന് വ്യക്തം.
പശ്ചിമ ബം?ഗാളില്‍ സ്‌റ്റേറ്റ് ലാന്‍ഡ് യൂസ് ബോര്‍ഡ് ചെയര്‍മാന്‍ എന്ന നിലയില്‍ 2006ല്‍ നിയമിതനായ പ്രൊഫ. വി.കെ.രാമചന്ദ്രന്‍ നന്ദീഗ്രാമിലടക്കം വന്‍കിട കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടി ഭൂമി ലഭ്യമാക്കുന്നതിന് വലിയ സേവനങ്ങള്‍ നടത്തിയ വ്യക്തിയാണ്. ഇന്തോനേഷ്യയിലെ മുന്‍ഭരണാധികാരിയായ സുഹാര്‍തോയുടെ സലീം ?ഗ്രൂപ്പിന് സ്‌പെഷല്‍ ഇക്കണോമിക് സോണ്‍ ആരംഭിക്കുന്നതിന് വേണ്ടി എല്ലാ ഏര്‍പ്പാടുകളും ചെയ്തുകൊടുത്തതിന് പിന്നില്‍ പ്രൊഫ. വി.കെ.രാമചന്ദ്രന്റെ 'ബ്യൂറോക്രാറ്റിക് നൈപുണ്യം' പ്രകടമായിരുന്നു. മിഡ്‌നാപൂര്‍, ബാന്‍കുറ, 24 പര്‍?ഗാനാസ് എന്നിവിടങ്ങളിലായി പതിനായിരക്കണക്കിന് ഏക്കര്‍ ഭൂമിയാണ് കര്‍ഷകരില്‍ നിന്ന് ഈ കാലയളവില്‍ ഏറ്റെടുത്തത്. സ്‌പെഷല്‍ ഇക്കണോമിക് സോണിനെതിരെ മറ്റ് സംസ്ഥാനങ്ങളില്‍ ഇടതുപക്ഷം സമരമുഖത്തായിരുന്നെങ്കിലും, ഇന്തോനേഷ്യയില്‍ കമ്യൂണിസ്റ്റുകാരെത്തന്നെ കൂട്ടക്കൊല നടത്തിയ സുഹാര്‍തോയുടെ സലീം ?ഗ്രൂപ്പിന് വഴിവിട്ട രീതിയില്‍ ഭൂമി ഏറ്റെടുത്ത് നല്‍കാന്‍ ബുദ്ധദേവ് ബട്ടാചാര്യയ്ക്കും അദ്ദേഹത്തിന്റെ 'ഇടതുബോധമുള്ള' ബ്യൂറോക്രാറ്റിനും വലിയ പ്രത്യയശാസ്ത്ര വേവലാതികളൊന്നും ഉണ്ടായിരുന്നില്ല.
പശ്ചിമ ബം?ഗാളില്‍ മൂന്ന് പതിറ്റാണ്ട് കാലത്തെ സിപിഎം ഭരണത്തിന് അവസാനം കുറിക്കേണ്ടി വന്നത് ഭൂമിയുമായി ബന്ധപ്പെട്ട വിഷയത്തിലായിരുന്നു. നന്ദീ?ഗ്രാമില്‍ പൊലിഞ്ഞ പതിനാല് ജീവന് സിപിഎമ്മിന് ഉത്തരം പറയേണ്ടിവന്നു. ബുദ്ധദേവിന് രാഷ്ട്രീയ വനവാസത്തിലേക്ക് കടക്കേണ്ടിവന്നു. ബുദ്ധി ഉപദേശിച്ച ബ്യൂറോക്രാറ്റിന് നഷ്ടപ്പെടാന്‍ ഒന്നും ഉണ്ടായിരുന്നില്ല. പുതിയ ലാവണങ്ങള്‍. പുതിയ ചുമതലകള്‍.
കെ.റെയില്‍ അടക്കമുള്ള വന്‍തോതില്‍ ഭൂമി ഏറ്റെടുക്കേണ്ടി വരുന്ന പദ്ധതികളുമായി മുന്നോട്ടുപോകുമ്പോള്‍, അത്തരമൊരു ലക്ഷ്യം മനസ്സില്‍ വെച്ചുകൊണ്ട് വി.കെ.രാമചന്ദ്രനെ ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാനായി വീണ്ടും കുടിയിരുത്തുമ്പോള്‍ ഓര്‍ക്കുക; ഇന്ത്യയില്‍ ഇന്ന് ഏറ്റവും ഊര്‍ജ്ജസ്വലമായി നടക്കുന്ന പ്രക്ഷോഭം ഭൂമിക്ക് വേണ്ടിയുള്ളതാണ്.
നന്ദീഗ്രാം അകലെയല്ലെന്നും.
RELATED STORIES
അന്റാര്‍ട്ടിക്കയിലെ മഞ്ഞുമൂടിയ പാതയില്‍ ദമ്പതികള്‍ വഴിമാറാന്‍...
22 Dec 2024 4:44 PM GMTയുഎസ് യുദ്ധവിമാനം ചെങ്കടലില്‍ വെടിവച്ചിട്ടത് ഹൂത്തികള്‍ (വീഡിയോ)
22 Dec 2024 2:52 PM GMTഹൂത്തികളെ ആക്രമിക്കാന്‍ പോയ സ്വന്തം യുദ്ധവിമാനം വെടിവച്ചിട്ട് യുഎസ്...
22 Dec 2024 5:11 AM GMTഈജിപ്തില്‍ സ്വര്‍ണ നാവുള്ള മമ്മികള്‍ കണ്ടെത്തി; മരണാനന്തരം...
22 Dec 2024 4:09 AM GMTസിറിയന്‍ പ്രതിരോധമന്ത്രിയായ് മര്‍ഹഫ് അബൂ ഖസ്റ
22 Dec 2024 1:16 AM GMTയെമനില്‍ യുഎസ് വ്യോമാക്രമണം(വീഡിയോ)
22 Dec 2024 12:36 AM GMT