Latest News

'നിങ്ങള്‍ ഞങ്ങള്‍ക്കൊപ്പമെന്ന് തെളിയിക്കൂ'; യൂറോപ്യന്‍ യൂനിയനോട് നിലപാട് വ്യക്തമാക്കാന്‍ നിര്‍ബന്ധിച്ച് യുക്രെയ്ന്‍ പ്രസിഡന്റ്

നിങ്ങള്‍ ഞങ്ങള്‍ക്കൊപ്പമെന്ന് തെളിയിക്കൂ; യൂറോപ്യന്‍ യൂനിയനോട് നിലപാട് വ്യക്തമാക്കാന്‍ നിര്‍ബന്ധിച്ച് യുക്രെയ്ന്‍ പ്രസിഡന്റ്
X

ന്യൂഡല്‍ഹി; റഷ്യന്‍ അധിനവേശത്തില്‍ യൂറോപ്യന്‍ യൂനിയന്‍ യുക്രെയ്ന്‍ പക്ഷത്താണെന്ന് തിളിയിക്കാന്‍ നിര്‍ബന്ധിച്ച് യുക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലെന്‍സ്‌കി. യൂറോപ്യന്‍ യൂനിയനില്‍ ചേരാനുള്ള അപേക്ഷ ഔദ്യോഗികമായി ഒപ്പുവച്ച് അടുത്ത ദിവസമാണ് പ്രസിഡന്റ് നിലപാട് വ്യക്തമാക്കാന്‍ അഭ്യര്‍ത്ഥിക്കുന്നത്. യൂറോപ്യന്‍ യൂനിയന്‍ ഒപ്പുമുണ്ടെന്ന് ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു. ''നിങ്ങളില്ലെങ്കില്‍ ഞങ്ങള്‍ ഒറ്റക്കായിപ്പോകുമെന്ന് അദ്ദേഹം യൂറോപ്യന്‍ പാര്‍ലമെന്റിനുള്ള വീഡിയോ സന്ദേശത്തില്‍ അഭിപ്രായപ്പെട്ടു.

'നിങ്ങള്‍ ഞങ്ങളോടൊപ്പമുണ്ടെന്ന് തെളിയിക്കുക. നിങ്ങള്‍ ഞങ്ങളെ (ഇല്ലാതായി)പോകാന്‍ അനുവദിക്കില്ലെന്ന് തെളിയിക്കുക. നിങ്ങള്‍ തീര്‍ച്ചയായും യൂറോപ്യന്മാരാണെന്ന് തെളിയിക്കുക, അപ്പോള്‍ ജീവിതം മരണത്തെ ജയിക്കും, വെളിച്ചം ഇരുട്ടിന്റെ മേല്‍ ജയിക്കും. യുക്രെയ്ന്‍ വിജയിക്കട്ടെ'- അദ്ദേഹം പറഞ്ഞു.

ഇന്ന് 70ഓളം യുക്രെയ്ന്‍ പട്ടാളക്കാര്‍ റഷ്യന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. കൂടാതെ നിരവധി നാട്ടുകാരും കൊല്ലപ്പെട്ടു.

റഷ്യ ഇന്ന് രാവിലെ നടത്തിയ ഒരു ആക്രമണത്തില്‍ ഒരു ഇന്ത്യന്‍ വിദ്യാര്‍ത്ഥി മരിച്ചതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു. കര്‍ണാടകയിലെ ഹവേരിയില്‍നിന്ന് യുക്രെയ്‌നില്‍ പഠിക്കാനെത്തിയ വിദ്യാര്‍ത്ഥിയാണ് റഷ്യന്‍ സൈന്യം ഒരു സര്‍ക്കാര്‍ സ്ഥാപനം ബോംബിട്ട് തകര്‍ക്കുന്നതിനിടയില്‍ കൊല്ലപ്പെട്ടത്.

യുക്രെയ്‌നിലെ ഖിര്‍വീവില്‍ നിരവധി റസിഡന്‍ഷ്യല്‍ കെട്ടിടങ്ങള്‍ക്കുനേരെ റഷ്യ ആക്രമണം നടത്തി.

ചൊവ്വാഴ്ച വരെ കീവില്‍ 352 സിവിലയന്‍മാര്‍ കൊല്ലപ്പെട്ടു. അതില്‍ 14 പേര്‍ കുട്ടികളാണ്.

അര ദശലക്ഷം പേര്‍ യുക്രെയ്‌നില്‍നിന്ന് പലായനം ചെയ്ത് യുഎന്‍ അഭയാര്‍ത്ഥികാംപില്‍ കഴിയുന്നുണ്ട്.

റഷ്യയും യുക്രെയ്‌നും തമ്മില്‍ കഴിഞ്ഞ ദിവസം ചര്‍ച്ച നടന്നെങ്കിലും ഉദ്ദേശിച്ച ഫലം ചെയ്തില്ല.

Next Story

RELATED STORIES

Share it