Latest News

ചാലക്കുടി അന്നനാട് പുലി വളര്‍ത്തുനായയെ ആക്രമിച്ചു

ചാലക്കുടി അന്നനാട് പുലി വളര്‍ത്തുനായയെ ആക്രമിച്ചു
X

ചാലക്കുടി: ജനവാസമേഖലയിലിറങ്ങിയ പുലി വളര്‍ത്തു നായയെ ആക്രമിച്ചു. അന്നനാട് കുറവക്കാടവിലെ അമ്മിണിയമ്മയുടെ വീട്ടിലാണ് വെള്ളിയാഴ്ച രാത്രി 10.30ന് പുലിയെത്തിയത്. നായ കുരയ്ക്കുന്നത് കണ്ട് ജനലിലൂടെ നോക്കിയപ്പോള്‍ വളര്‍ത്തുനായെ പുലി ആക്രമിക്കുന്നതാണ് കണ്ടതെന്ന് വീട്ടുകാര്‍ പറഞ്ഞു. വീട്ടുകാര്‍ ബഹളം വച്ചതോടെ പുലി ഓടിമറഞ്ഞു. വനംവകുപ്പ് അധികൃതര്‍ സ്ഥലത്ത് എത്തി.

കഴിഞ്ഞ ദിവസം ചാലക്കുടി പട്ടണ നടുവിലെ ജനവാസമേഖലയില്‍ പുലി ഇറങ്ങിയതായി വനംവകുപ്പ് സ്ഥിരീകരിച്ചിരുന്നു. ദേശീയപാതയില്‍ നിന്നു നൂറു മീറ്റര്‍ മാത്രം അകലെ അയിനിക്കാട്ടുമഠത്തില്‍ ശങ്കരനാരായണന്റെ വീട്ടിലെ സിസിടിവിയില്‍ പുലിയുടെ ദൃശ്യം പതിഞ്ഞിരുന്നു.

Next Story

RELATED STORIES

Share it