Latest News

ഇന്ത്യയില്‍ നിന്ന് രണ്ട് ഡോസ് കൊവിഷീല്‍ഡ് എടുത്തവര്‍ക്കും ബ്രിട്ടനില്‍ ക്വാറന്റീന്‍ നിര്‍ബന്ധം; പ്രശ്‌നം വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റെന്ന് യുകെ ഹൈക്കമ്മീഷന്‍

ഇന്ത്യയില്‍ നിന്ന് രണ്ട് ഡോസ് കൊവിഷീല്‍ഡ് എടുത്തവര്‍ക്കും ബ്രിട്ടനില്‍ ക്വാറന്റീന്‍ നിര്‍ബന്ധം; പ്രശ്‌നം വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റെന്ന് യുകെ ഹൈക്കമ്മീഷന്‍
X

ന്യൂഡല്‍ഹി: 'ഇങ്ങോട്ടുള്ളപോലെ അങ്ങോട്ടുമുണ്ടാവു'മെന്ന ഭീഷണി പുറപ്പെടുവിച്ചതിനെത്തുടര്‍ന്ന് ബ്രിട്ടന്‍ കൊവിഷീല്‍ഡിനെ വാക്‌സിന്‍ പട്ടികയില്‍ ഉള്‍പ്പെടുത്തി. എന്നാല്‍ ഇന്ത്യയില്‍ നിന്ന് രണ്ട് ഡോസ് വാക്‌സിന്‍ എടുത്തവരും ബ്രിട്ടനിലെത്തിയാല്‍ ക്വാറന്റീല്‍ പകേണ്ടിവരും. അംഗീകൃത പൊതുജനാരോഗ്യ സ്ഥാനപനമെന്ന പട്ടികയില്‍ ഇന്ത്യയില്ലാത്തതിന്റെ ഭാഗമാണ് ഇത്.

പുതുക്കിയ ഗൈഡ് ലൈന്‍ പ്രകാരം ആസ്ട്രസെനക്ക കൊവിഷീല്‍ഡ്, ആസ്ട്രസെനക്ക വക്‌സെവ്രിയ, മോഡേണ്‍ തക്കെഡ തുടങ്ങി നാല് വാക്‌സിനുകള്‍ക്കാണ് അനുമതി നല്‍കിയിരിക്കുന്നത്.

വാക്‌സിനുമായി ബന്ധപ്പെട്ടല്ല ഇപ്പോഴത്തെ പ്രശ്‌നമെന്നും വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റാണ് പ്രശ്‌നകാരണമെന്നും യുകെ ഹൈക്കമ്മീഷന്‍ പറയുന്നു. ഇന്ത്യയില്‍ കൊവിന്‍ ആപ്പാണ് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നത്.

ഒക്ടോബര്‍ 4 രാവിലെ 4 വരെ അംഗീകൃത പൊതുജനാരോഗ്യ സ്ഥാപനങ്ങളില്‍ നിന്ന് ലഭിച്ച വാക്‌സിന്‍ എന്നാണ് നിയമം പറയുന്നത്. അതില്‍ ഇന്ത്യ ഉള്‍പ്പെടുന്നില്ല. അതുകൊണ്ടാണ് സര്‍ട്ടിഫിക്കറ് പ്രശ്‌നം കാണിക്കുന്നത്.

സെറം ഇന്‍സ്റ്റിറ്റിയൂട്ടാണ് ഇന്ത്യയില്‍ കൊവിഷീല്‍ഡ് ഉല്‍പ്പാദിപ്പിക്കുന്നത്.

Next Story

RELATED STORIES

Share it