- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
അയോഗ്യനാക്കിയാലും ഇല്ലെങ്കിലും വയനാട്ടുകാരോടുള്ള ബന്ധത്തില്‍ ഒരു മാറ്റവും വരില്ലെന്ന് രാഹുല്‍ ഗാന്ധി
വയനാട്ടിലെ ജനതയ്ക്ക് രാഹുല്‍ ഈസ്റ്റര്‍, വിഷു പെരുന്നാള്‍ ആശംസകളും നേര്‍ന്നു.
കല്‍പ്പറ്റ: വയനാട്ടിലെത്തിയ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് വന്‍ സ്വീകരണമൊരുക്കി പ്രവര്‍ത്തകര്‍. തന്നെ അയോഗ്യനാക്കിയാലും ഇല്ലെങ്കിലും വയനാട്ടുകാരോട് തനിക്കുള്ള ബന്ധത്തില്‍ ഒരു മാറ്റവും വരില്ലെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. തന്നെ ജയിലിലടച്ചാലും വയനാട്ടുകാര്‍ക്കൊപ്പം തന്നെ കാണുമെന്ന് രാഹുല്‍ പറഞ്ഞപ്പോള്‍ കരഘോഷത്തോടെയും ആര്‍പ്പുവിളികളോടെയുമാണ് പതിനായിരങ്ങള്‍ ആ വാക്കുകള്‍ ഏറ്റെടുത്തത്.
പ്രധാനമന്ത്രിയ്ക്കും അദാനിയ്ക്കുമെതിരായ വിമര്‍ശനങ്ങള്‍ വയനാട്ടിലെ വേദിയിലും രാഹുല്‍ ഗാന്ധി ആവര്‍ത്തിച്ചു. അദാനിയുമായുള്ള ബന്ധം എന്താണെന്ന് പ്രധാനമന്ത്രിയോട് ചോദിച്ചു. എന്നാല്‍ പ്രധാനമന്ത്രി തന്റെ ചോദ്യത്തിന് മറുപടി പറയാന്‍ തയ്യാറായില്ലെന്ന് രാഹുല്‍ പറഞ്ഞു. ബിജെപിയുടെ മന്ത്രിമാര്‍ തന്നെ പാര്‍ലമെന്റ് നടപടികള്‍ തടസപ്പെടുത്തുന്ന സാഹചര്യമുണ്ടായി. തന്റെ ഭാഗം വിശദീകരിക്കാന്‍ അവസരം നല്‍കണമെന്ന് സ്പീക്കറോട് ആവശ്യപ്പെട്ടു. സ്പീക്കര്‍ക്ക് രണ്ട് കത്തുകള്‍ നല്‍കിയെങ്കിലും തനിക്ക് നീതി ലഭിച്ചില്ലെന്ന് രാഹുല്‍ ഗാന്ധി ആഞ്ഞടിച്ചു. ചോദ്യങ്ങള്‍ക്ക് മറുപടിയില്ലാത്തതിനാലാണ് തന്നെ പാര്‍ലമെന്റില്‍ നിന്ന് പുറത്താക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തന്നെ അയോഗ്യനാക്കിയ നടപടി ചോദ്യം ചോദിക്കാനുള്ള മികച്ച അവസരമായെന്ന് രാഹുല്‍ ഗാന്ധി പറയുന്നു. 'ബിജെപിക്ക് എന്റെ മേല്‍വിലാസവും സ്ഥാനങ്ങളും എടുത്ത് കളയാന്‍ സാധിച്ചേക്കും. എന്നാല്‍ ബിജെപിക്ക് വയനാട്ടിലെ ജനങ്ങളെ പ്രതിനിധീകരിക്കുന്നതില്‍ നിന്ന് എന്നെ തടയാനാകില്ല'. രാഹുല്‍ ഗാന്ധി പറഞ്ഞു.
ഔദ്യോഗിക വസതിയിലേക്ക് പൊലീസിനെ അയച്ചാല്‍ താന്‍ ഭയക്കുമെന്നാണ് ബിജെപി കരുതുന്നതെങ്കിലും താന്‍ ചോദ്യങ്ങള്‍ ഉന്നയിക്കുന്നത് അവസാനിപ്പിക്കാന്‍ ബിജെപിയെക്കൊണ്ട് കഴിയില്ലെന്നും രാഹുല്‍ പറഞ്ഞു. ബിജെപി ജനങ്ങളെ ഭീഷണിപ്പെടുത്തുകയും തമ്മിലടിപ്പിക്കുകയും ചെയ്യുന്നു. ബിജെപി പ്രതിനിധാനം ചെയ്യുന്നത് ഇന്ത്യയെക്കുറിച്ചുള്ള ഒരു ആശയം മാത്രമാണ്. കോണ്‍ഗ്രസ് പ്രതിനിധാനം ചെയ്യുന്നത് ഇന്ത്യയുടെ ആശയങ്ങളാണെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു. വയനാട്ടിലെ ജനതയ്ക്ക് രാഹുല്‍ ഈസ്റ്റര്‍, വിഷു പെരുന്നാള്‍ ആശംസകളും നേര്‍ന്നു.
RELATED STORIES
സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗങ്ങളെ തിരഞ്ഞെടുത്തു
22 Nov 2024 5:35 PM GMTഐലീഗില്‍ ജയത്തോടെ തുടങ്ങി ഗോകുലം കേരള; ശ്രീനിധിയെ തകര്‍ത്തു
22 Nov 2024 3:45 PM GMTമദ്യലഹരിയില്‍ കാറിടിച്ച് തെറിപ്പിച്ചു; പാലക്കാട് രണ്ടുപേര്‍ക്ക്...
22 Nov 2024 3:10 PM GMTകൈക്കൂലി വാങ്ങുന്നതിനിടെ അസിസ്റ്റൻ്റ് ലേബർ കമ്മീഷണർ പിടിയിൽ
22 Nov 2024 2:59 PM GMTമുനമ്പം വഖ്ഫ്ഭൂമി പ്രശ്നം:ജുഡീഷ്യൽ കമ്മീഷനെ നിയോഗിക്കുമെന്ന് സർക്കാർ
22 Nov 2024 2:09 PM GMTസന്തോഷ് ട്രോഫി; ലക്ഷദ്വീപിനെ 10 ഗോളിന് തകര്‍ത്ത് കേരളം
22 Nov 2024 1:32 PM GMT