Latest News

പാസഞ്ചർ തീവണ്ടികളുടെ കോവിഡിന് മുമ്പുള്ള നമ്പർ പുനഃസ്ഥാപിക്കാനുള്ള തീരുമാനം റെയിൽവേ പിൻവലിച്ചു

പാസഞ്ചർ തീവണ്ടികളുടെ കോവിഡിന് മുമ്പുള്ള നമ്പർ പുനഃസ്ഥാപിക്കാനുള്ള തീരുമാനം റെയിൽവേ പിൻവലിച്ചു
X

ചെന്നൈ: കോവിഡ് കാലത്ത് എക്‌സ്പ്രസുകളാക്കിയ തീവണ്ടികള്‍ ജൂലായ് ഒന്നുമുതല്‍ പാസഞ്ചര്‍ വണ്ടിക്കളാക്കാനുള്ള തീരുമാനം റെയില്‍വേ ബോര്‍ഡ് പിന്‍വലിച്ചു. പാസഞ്ചര്‍ തീവണ്ടികള്‍ക്ക് ജൂലായ് ഒന്നുമുതല്‍ കോവിഡിനുമുന്‍പുള്ള പഴയ നമ്പറിങ് നല്‍കാനുള്ള തീരുമാനം പിന്‍വലിക്കുന്നതായി പുതുക്കിയ വിജ്ഞാപനത്തില്‍ അറിയിച്ചു.

തീവണ്ടികളുടെ നമ്പറിങ് രീതി നിലവിലെ രീതിയില്‍ തുടരുമെന്ന് റെയില്‍വേ ബോര്‍ഡ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. കോവിഡ് കാലത്ത് നിരക്കുയര്‍ത്തി എക്‌സ്പ്രസുകളാക്കിയ 140 തീവണ്ടികള്‍ ജൂലായ് ഒന്നുമുതല്‍ വീണ്ടും പാസഞ്ചറുകളായി ഓടുമെന്നായിരുന്നു നേരത്തെ ദക്ഷിണറെയില്‍വേ അറിയിച്ചത്. കേരളത്തില്‍ സര്‍വിസ് നടത്തുന്ന 39 തീവണ്ടികളും ഇതില്‍ ഉണ്ടായിരുന്നു. തീവണ്ടികള്‍ വീണ്ടും പാസഞ്ചറാവുന്നതോടെ കുറഞ്ഞനിരക്ക് 30ല്‍നിന്ന് 10 രൂപയായി കുറയുമായിരുന്നു.

Next Story

RELATED STORIES

Share it