Latest News

ആരോഗ്യ സുരക്ഷ ശക്തമാക്കി പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം: രാജ്യസഭാ അധ്യക്ഷന്‍ വെങ്കയ്യ നായിഡുവിന്റെ കൊവിഡ് പരിശോധന പൂര്‍ത്തിയായി

ആരോഗ്യ സുരക്ഷ ശക്തമാക്കി പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം: രാജ്യസഭാ അധ്യക്ഷന്‍ വെങ്കയ്യ നായിഡുവിന്റെ കൊവിഡ് പരിശോധന പൂര്‍ത്തിയായി
X

ന്യൂഡല്‍ഹി: ഈ മാസം 14 ന് ആരംഭിക്കുന്ന പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ രാജ്യസഭയുടെ അധ്യക്ഷത വഹിക്കുന്നതിനുള്ള സ്വയം തയ്യാറെടുപ്പുകളുടെ ഭാഗമായി രാജ്യസഭാ അധ്യക്ഷന്‍ എം. വെങ്കയ്യ നായിഡു കൊവിഡ് -19 പരിശോധനയ്ക്ക് വിധേയനായി. വരാനിരിക്കുന്ന വര്‍ഷകാല സമ്മേളനത്തില്‍ പങ്കെടുക്കുന്ന എല്ലാ അംഗങ്ങളും കൊവിഡ് -19 പരിശോധനയ്ക്ക് (ആര്‍.ടി.-പി.സി.ആര്‍.) വിധേയരാകേണ്ടത് നിര്‍ബന്ധമാണെന്ന് രാജ്യസഭാംഗങ്ങള്‍ക്കു നല്‍കിയ നിര്‍ദേശത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

സമ്മേളനാരംഭത്തിന് മുമ്പുള്ള 72 മണിക്കൂറിനുള്ളില്‍ സര്‍ക്കാര്‍ അംഗീകരിച്ച ഏതെങ്കിലും ആശുപത്രികളിലോ ലാബുകളിലോ പാര്‍ലമെന്റ്‌ലോ മന്ദിരത്തിലോ പരിശോധന നടത്താന്‍ അംഗങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

അംഗങ്ങളുടെ സൗകര്യാര്‍ത്ഥം ഇന്ന് മുതല്‍ കൊവിഡ് പരിശോധനയ്ക്കുള്ള മൂന്ന് കേന്ദ്രങ്ങള്‍ പാര്‍ലമെന്റ് മന്ദിരത്തിന്റെ അനെക്‌സില്‍ പ്രവര്‍ത്തനമാരംഭിച്ചു. സമ്മേളനത്തിനായി പാര്‍ലമെന്റ് മന്ദിരത്തില്‍ പ്രവേശിക്കുമ്പോള്‍ ഉണ്ടാകാവുന്ന അസൗകര്യങ്ങള്‍ ഒഴിവാക്കുന്നതിനായി അംഗങ്ങളുടെ കൊവിഡ് പരിശോധനാഫലം നിശ്ചയിക്കപ്പെട്ട ഇ-മെയില്‍ വഴി മുന്‍കൂട്ടി രാജ്യസഭ സെക്രട്ടേറിയറ്റിലേക്ക് അയച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്താനും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

അതുപോലെ തന്നെ, ചുമതലകള്‍ നിര്‍വഹിക്കുന്നതിന്റെ ഭാഗമായി സഭാംഗങ്ങളുമായി വളരെ അടുത്ത് ഇടപഴകേണ്ടി വരുന്ന, പാര്‍ലമെന്റ് സെക്രട്ടേറിയറ്റിലെയും പാര്‍ലമെന്റ് മന്ദിര വളപ്പില്‍ വിന്യസിച്ചിരിക്കുന്ന മറ്റ് ഏജന്‍സികളിലെയും ജീവനക്കാര്‍ക്ക് ആര്‍.ടി.-പി.സി.ആര്‍. പരിശോധന നിര്‍ബന്ധമാക്കിയിട്ടുണ്ട്. പാര്‍ലമെന്റ് മന്ദിരത്തിലെ സ്വീകരണ വിഭാഗം ഓഫീസില്‍ എം.പി.മാരുടെ പേഴ്സണല്‍ സ്റ്റാഫിനും ഡ്രൈവര്‍മാര്‍ക്കും ദ്രുത ആന്റിജന്‍ പരിശോധന നടത്താന്‍ ഇന്ന് മുതല്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

സാമൂഹിക അകലം പാലിക്കല്‍ സംബന്ധിച്ച മാനദണ്ഡങ്ങള്‍ പാലിക്കുന്നുവെന്ന്ഉറപ്പാക്കുന്നതിന്റെ ഭാഗമായി രാജ്യസഭാ ചേംബറും ഗാലറികളും ലോക്‌സഭാ ചേംബറും സഭാംഗങ്ങളുടെ ഇരിപ്പിടത്തിനായി ഉപയോഗിക്കും.

ചേംബറില്‍ സ്ഥാപിച്ച നാല് വലിയ പ്രദര്‍ശന സ്‌ക്രീനുകളില്‍ അംഗങ്ങള്‍ സംസാരിക്കുന്നത് തത്സമയം കാണിക്കും. കൂടാതെ രാജ്യസഭ ടി.വി.യില്‍ നടപടികളുടെ തത്സമയ സംപ്രേഷണവുമുണ്ടാകും. ഇതിനു പുറമെ നാല് ഗാലറികളിലും, ആറ് ചെറിയ പ്രദര്‍ശന സ്‌ക്രീനുകളും ഓഡിയോ കണ്‍സോളുകളും സ്ഥാപിച്ചിട്ടുണ്ട്.

അംഗങ്ങളുടെയും ഉദ്യോഗസ്ഥരുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി എല്ലാ സഭാംഗങ്ങളും ഇ-നോട്ടീസ് സൗകര്യം പൂര്‍ണമായും പ്രയോജനപ്പെടുത്തണമെന്നും ഇലക്ട്രോണിക് സംവിധാനം വഴി നോട്ടിസ് നല്‍കണമെന്നും വെങ്കയ്യ നായിഡു താല്പര്യം പ്രകടിപ്പിച്ചു. പാര്‍ലമെന്റ് രേഖകളും പ്രമേയങ്ങളും ഇലക്ട്രോണിക് സംവിധാനത്തിലൂടെ മാത്രം അംഗങ്ങള്‍ക്ക് ലഭ്യമാക്കാനുംതീരുമാനിച്ചു.

മൂന്ന് ലയറുള്ള 40 മാസ്‌കുകള്‍, അഞ്ച് എന്‍ -95 മാസ്‌കുകള്‍, 20 കുപ്പി സാനിറ്റൈസര്‍, 5 ഫെയ്‌സ് ഷീല്‍ഡുകള്‍, 40 ഗ്ലൗസുകള്‍, പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിനുള്ള സീ ബക്ക് തോണ്‍ ടീ ബാഗുകള്‍, ഹെര്‍ബല്‍ സാനിറ്റേഷന്‍ വൈപ്പുകള്‍ എന്നിവ അടങ്ങിയ മള്‍ട്ടി യൂട്ടിലിറ്റി കൊവിഡ് കിറ്റുകളും ഡി.ആര്‍.ഡി.ഒ. എല്ലാ എം.പി.മാര്‍ക്കും നല്‍കും.

Next Story

RELATED STORIES

Share it