Latest News

എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിയുടേത് ആത്മഹത്യയാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട്

കഞ്ചാവ് മാഫിയയുടെ ഭീഷണിയാണ് ആത്മഹത്യക്ക് പ്രേരിപ്പിച്ചതെന്നാണ് പോലിസിന്റെ വിലയിരുത്തല്‍.

എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിയുടേത് ആത്മഹത്യയാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട്
X

തിരുവനന്തപുരം: ഭിന്നശേഷിക്കാരനായ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിയുടേത് ആത്മഹത്യയാണെന്ന് പ്രഥമിക നിഗമനം. മൃതദേഹത്തിന് 48 മണിക്കൂറിലധികം പഴക്കമുണ്ടെന്നും പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടില്‍ പറയുന്നു. കഞ്ചാവ് മാഫിയയുടെ ഭീഷണി നേരിട്ടിരുന്ന ഭിന്നശേഷിക്കാരനായ രതീഷിനെ കോളജിലെ ഭിന്നശേഷിക്കാര്‍ക്കുള്ള ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. തിരുവനന്തപുരം ഗവ. എഞ്ചിനീയറിങ് കോളജിലെ ഒന്നാം വര്‍ഷ സിവില്‍ എഞ്ചിനീയറിങ് വിദ്യാര്‍ഥിയാണ് നെയ്യാറ്റിന്‍കര വഴുതൂര്‍ സ്വദേശിയായ രതീഷ്.

രതീഷിന് കഞ്ചാവ് മാഫിയയുടെ ഭീഷണി ഉണ്ടായിരുന്നതടക്കം സംഭവങ്ങള്‍ അന്വേഷിക്കുമെന്ന് പോലിസ് അറിയിച്ചു. രതീഷിനും മാതാവിനും നെയ്യാറ്റിന്‍കരയിലെ കഞ്ചാവ് മാഫിയയുടെ ഭീഷണി ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസം രതീഷിനെ കഞ്ചാവ് മാഫിയ മര്‍ദ്ദിച്ചിരുന്നു.

വെള്ളിയാഴ്ച മുതല്‍ കാണാതായതായി കോളജ് അധികൃതരും പറയുന്നു. ഇന്‍ക്വസ്റ്റ് നടപടികള്‍ വൈകിച്ചതായും പരാതിയുണ്ട്. കഞ്ചാവ് മാഫിയയുടെ ഭീഷണിയാണ് ആത്മഹത്യക്ക് പ്രേരിപ്പിച്ചതെന്നാണ് പോലിസിന്റെ വിലയിരുത്തല്‍.

Next Story

RELATED STORIES

Share it