Latest News

തിരുവനന്തപുരത്ത് ചികില്‍സയിലിരിക്കെ റിമാന്‍ഡ് തടവുകാരന്‍ മരിച്ചു

തിരുവനന്തപുരത്ത് ചികില്‍സയിലിരിക്കെ റിമാന്‍ഡ് തടവുകാരന്‍ മരിച്ചു
X

തിരുവനന്തപുരം: മെഡിക്കല്‍ കോളജില്‍ ചികില്‍സയിലിരിക്കെ റിമാന്‍ഡ് തടവുകാരന്‍ മരിച്ചു. ഞാണ്ടൂര്‍കോണത്ത് താമസിക്കുന്ന അജിത് (37) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി 11.40നായിരുന്നു മരണം. യുവാവിനെ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ച കേസിലെ അഞ്ചാം പ്രതിയാണ് അജിത്ത്. അതേസമയം, പോലിസ് മര്‍ദ്ദനമാണ് മരണത്തിന് കാരണമെന്ന് ആരോപണമുയരുന്നുണ്ട്.

കസ്റ്റഡിയിലെടുക്കുമ്പോള്‍ ശരീരത്തില്‍ ക്ഷതമുണ്ടായിരുന്നുവെന്നാണ് പോലിസ് പറയുന്നത്. കളിച്ചപ്പോള്‍ വീണതാണെന്നാണ് പ്രതി പറഞ്ഞതെന്നും പോലിസ് അറിയിച്ചു. കസ്റ്റഡി റിപോര്‍ട്ടിലും ഇക്കാര്യം പരാമര്‍ശിച്ചിട്ടുണ്ട്. ശനിയാഴ്ചയാണ് യുവാവിനെ മര്‍ദ്ദിച്ചത്. തുടര്‍ന്ന് ഞായറാഴ്ചയാണ് അജിത്ത് കസ്റ്റഡിയിലായത്. തുടര്‍ന്ന് ജയിലിലേക്ക് മാറ്റി. അവിടെ വച്ച് ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

Next Story

RELATED STORIES

Share it