- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഡോ.ബിആര്‍ അംബേദ്കറെ അപമാനിച്ച മുരളി പെരുനെല്ലി എംഎല്‍എ രാജിവെയ്ക്കണം: കെകെ റൈഹാനത്ത്
ഭരണഘടനയെയും അതിന്റെ ശില്‍പ്പികളെയും നിന്ദിക്കുന്നത് സിപിഎം നേതാക്കളുടെ സ്ഥിരം പല്ലവിയായി മാറിയിരിക്കുന്നു
തിരുവനന്തപുരം: രാജ്യത്തിന്റെ അഭിമാനമായ ഭരണഘടനാ ശില്‍പി ഡോ. ബിആര്‍ അംബേദ്കറെ അപമാനിച്ച മുരളി പെരുനെല്ലി എംഎല്‍എ സ്ഥാനം രാജിവെക്കണമെന്ന് എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് കെകെ റൈഹാനത്ത്. ഭരണഘടനയെയും അതിന്റെ ശില്‍പ്പികളെയും നിന്ദിക്കുന്നത് സിപിഎം നേതാക്കളുടെ സ്ഥിരം പല്ലവിയായി മാറിയിരിക്കുന്നു. ഇതൊന്നും കേവലം നാക്ക് പിഴകളല്ല. ഉള്ളില്‍ അന്തര്‍ലീനമായിരിക്കുന്ന ജാതി ചിന്തയും അസഹിഷ്ണുതയും പുറത്ത് ചാടുന്നതാണ്. ഇത്തരം വീക്ഷണങ്ങളും നിലപാടുകളുമാണോ പാര്‍ട്ടി ക്ലാസുകളില്‍ നല്‍കുന്നതെന്നു കൂടി നേതാക്കള്‍ വ്യക്തമാക്കണം. ഭരണഘടനയെയും അംബേദ്കറെയും നിന്ദിച്ചതിന്റെ പേരില്‍ ഒരു മന്ത്രി രാജി വെച്ച് ഇരുപത്തിനാല് മണിക്കൂര്‍ പിന്നിടുന്നതിനു മുമ്പ് തന്നെ അതേ പാര്‍ട്ടി നേതാവായ നിയമസഭാ സാമാജികന്‍ ഇത്തരത്തില്‍ പ്രസ്താവന നടത്തിയത് യാദൃശ്ചികമാണെന്ന് കരുതാനാവില്ല. ആര്‍എസ്എസ് ഉയര്‍ത്തുന്ന വാദങ്ങള്‍ സിപിഎം ഏറ്റുപിടിക്കുന്നത് ഖേദകരമാണ്. ഫാഷിസത്തിനെതിരേ ഇന്ത്യയിലെ കാംപസുകളിലും തെരുവോരങ്ങളിലും ഉയരുന്ന മുദ്രാവാക്യം ജയ് ഭീം എന്നതാണെന്ന് എംഎല്‍എ അറിയാതെയല്ല പ്രസ്താവന നടത്തിയിട്ടുള്ളത്.
അംബേദ്കറെ അപമാനിച്ച എംഎല്‍എ രാജി വെയ്ക്കാത്ത പക്ഷം സര്‍ക്കാരും സിപിഎമ്മും അദ്ദേഹത്തെ സ്ഥാനത്തു നിന്നു പുറത്താക്കണമെന്നും കെ കെ റൈഹാനത്ത് വാര്‍ത്താക്കുറുപ്പില്‍ ആവശ്യപ്പെട്ടു.
RELATED STORIES
അനാശാസ്യ കേന്ദ്രം നടത്തിപ്പ്; രണ്ട് പോലിസുകാര്‍ പിടിയില്‍
24 Dec 2024 5:02 PM GMTഎന്‍സിസി കാംപിലെ ഭക്ഷ്യ വിഷബാധ: ഉന്നത വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍...
24 Dec 2024 11:56 AM GMTവായ്പ തിരിച്ചടയ്ക്കാത്തവരുടെ ചിത്രങ്ങള്‍ ബാങ്കുകള്‍...
24 Dec 2024 7:57 AM GMTകൊച്ചിയിലെ അങ്കണവാടിയില്‍ 12 കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ
21 Dec 2024 10:45 AM GMTകൊച്ചിയില്‍ അങ്കണവാടിയുടെ മേല്‍ക്കൂര തകര്‍ന്നുവീണു; അപകടം...
19 Dec 2024 6:39 AM GMTതദ്ദേശ വാര്‍ഡ് വിഭജനം റദ്ദാക്കി ഹൈക്കോടതി
18 Dec 2024 10:10 AM GMT