- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ആറ്റിങ്ങല്‍ ദേശീയപാതയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു; അപകടത്തിപ്പെട്ട ലോറി കത്തിനശിച്ചു
BY sudheer2 March 2022 7:18 AM GMT
X
sudheer2 March 2022 7:18 AM GMT
തിരുവനന്തപുരം: ആറ്റിങ്ങല്‍ ദേശീയപാതയില്‍ ബൈക്കും ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് മരിച്ചു. ദേശീയപാതയില്‍ ആറ്റിങ്ങല്‍ കോരാണിക്കു സമീപം 18ാം മൈലിലാണ് അപകടം നടന്നത്. അപകടത്തില്‍ ബൈക്ക് യാത്രികന് മരിച്ചു. ആറ്റിങ്ങല്‍ സ്വദേശി അച്ചുവാണ് മരിച്ചത്. കഴക്കൂട്ടം സ്വകാര്യ എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥിയാണ് അച്ചു. പരിക്കേറ്റ ഒരാളുടെ നില ഗുരുതരമായി തുടരുന്നു.
അപകടത്തെ തുടര്‍ന്ന് ലോറിയ്ക്ക് തീപ്പിടിച്ചു. സൈക്കില്‍ മെറ്റീരിയല്‍സ് കയറ്റിവന്ന ലോറിയാണ് ഏതാണ്ട് പൂര്‍ണമായും കത്തി നശിച്ചത്. ലോറിയുടെ എണ്ണ ടാങ്കില്‍ ബൈക്ക് ഇടിച്ചതാണ് തീപ്പിടിക്കാന്‍ കാരണം.
ദേശീയ പാതയില്‍ ലോറിയ്ക്ക് തീപിടിച്ചതോടെ ഗതാഗതം തടസ്സപ്പെട്ടു. പിന്നീട് പോലിസ് എത്തി വാഹനങ്ങള്‍ വഴിതിരിച്ചുവിടുകയായിരുന്നു. ഫയര്‍ഫോഴ്സ് എത്തി തീകെടുത്തിയ ശേഷമാണ് ഗതാഗതം പുനസ്ഥാപിച്ചിത്.
Next Story
RELATED STORIES
മൃതദേഹം സംസ്കരിച്ച് നാലാം ദിവസം പരേതന് തിരിച്ചെത്തി; മരണാനന്തര...
18 Nov 2024 4:30 AM GMTമണിപ്പൂര്‍ സംഘര്‍ഷം: ഉന്നതതല യോഗം വിളിച്ച് കേന്ദ്രസര്‍ക്കാര്‍
18 Nov 2024 1:23 AM GMTട്രെയ്ന്‍ വിന്‍ഡോയിലൂടെ ആളെ കയറ്റി പോര്‍ട്ടര്‍: വീഡിയോ വൈറലാവുന്നു
17 Nov 2024 5:24 PM GMTബിസിനസുകാരന് കത്തുന്ന കാറിനുള്ളില്‍ മരിച്ച നിലയില്‍-വീഡിയോ
17 Nov 2024 4:54 PM GMTമണിപ്പൂരില്‍ സംഘര്‍ഷം നിയന്ത്രിക്കുന്നതില്‍ പരാജയം; ബിജെപി സഖ്യ...
17 Nov 2024 3:09 PM GMTനീന്തല്‍കുളത്തില്‍ മൂന്നു യുവതികള്‍ മരിച്ച നിലയില്‍; സിസിടിവി...
17 Nov 2024 11:36 AM GMT