Latest News

ബോംബ് നിര്‍മാണത്തിനിടയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൈപ്പത്തി തകര്‍ന്ന സംഭവം; സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് എസ്ഡിപിഐ

ബോംബ് നിര്‍മാണത്തിനിടയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൈപ്പത്തി തകര്‍ന്ന സംഭവം; സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് എസ്ഡിപിഐ
X

വടകര: ബോംബ് നിര്‍മാണത്തിനിടയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൈപ്പത്തി തകര്‍ന്ന സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തി പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് എസ്ഡിപിഐ കോഴിക്കോട് ജില്ലാ ജനറല്‍ സെക്രട്ടറി എന്‍ കെ റഷീദ് ഉമരി. സംഘര്‍ഷങ്ങളില്ലാത്ത ഒരു പ്രദേശത്ത് ബോംബ് നിര്‍മിക്കുന്നതിലൂടെ നാടിനെ കലാപഭൂമിയാക്കാനുള്ള ആര്‍എസ്എസ്സിന്റെ ഗൂഢനീക്കമാണ് പുറത്തായത്. ഇത് തിരിച്ചറിയണമെന്നും അദ്ദേഹം ഓര്‍മപ്പെടുത്തി.

കൃത്യമായ അന്വേഷണം നടത്തി ബോംബ് നിര്‍മാണത്തിന് സഹായം നല്‍കിയവരെയും നിര്‍ദേശം നല്‍കിയവരെയും അറസ്റ്റ് ചെയ്യണം. കഴിഞ്ഞ ദിവസങ്ങളില്‍ നിരവധി ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് ബോംബ് നിര്‍മാണത്തിന് പരിശീലനം നല്‍കിയിട്ടുണ്ടെന്നും ആരോപണമുണ്ട്. ഇതും അന്വേഷണ പരിധിയില്‍ കൊണ്ടുവരണമെന്ന് റഷീദ് ഉമരി ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it