Latest News

രൂപയുടെ മൂല്യം റൊക്കോര്‍ഡ് ഇടിവില്‍;80 കടന്നു

രൂപയുടെ മൂല്യം റൊക്കോര്‍ഡ് ഇടിവില്‍;80 കടന്നു
X

മുംബൈ: ചരിത്രത്തിലാദ്യമായി ഡോളറിനെതിരെ രൂപയുടെ മൂല്യം 80 കടന്നു.മൂല്യം 79.9863 ആയിരിക്കെയായിരുന്നു ഇന്ന് വിപണി ആരംഭിച്ചത്.വ്യാപാരം തുടങ്ങി നിമിഷങ്ങള്‍ക്കകം രൂപ 80നു മുകളില്‍ എത്തുകയായിരുന്നു. വരും ദിവസങ്ങളിലും മൂല്യം കൂടുതല്‍ ഇടിയുമെന്നാണ് റിപോര്‍ട്ടുകള്‍.

ആഭ്യന്തര ഓഹരികളുടെ ബലഹീനത മൂലം തുടര്‍ച്ചയായ ഏഴാം സെക്ഷനില്‍ രൂപ റെക്കോര്‍ഡ് താഴ്ചയിലെത്തുകയായിരുന്നുവെന്ന് റോയിട്ടേഴ്‌സ് റിപോര്‍ട്ട് ചെയ്യുന്നു. സെന്‍ട്രല്‍ ബാങ്കിന്റെ ഡോളര്‍ വില്‍പ്പനയിലെ ഇടപെടല്‍ നഷ്ടം പരിമിതപ്പെടുത്താന്‍ സഹായിച്ചു.

അടുത്തയാഴ്ച യുഎസ് കേന്ദ്ര ബാങ്കിന്റെ പലിശ നിരക്ക് പ്രഖ്യാപനമുണ്ടാകുമെന്നതിനാല്‍ രൂപ സമ്മര്‍ദ്ദത്തില്‍ തുടരുമെന്നാണ് വിലയിരുത്തല്‍.ഓഹരി വിപണി ഇന്നു തളര്‍ച്ചയോടെയാണ് വ്യാപാരം തുടങ്ങിയത്. സെന്‍സെക്‌സ് 180 പോയന്റ് നഷ്ടത്തില്‍ 54,341ലും നിഫ്റ്റി 51 പോയന്റ് താഴ്ന്ന് 16,226ലുമാണ് വ്യാപാരം ആരംഭിച്ചത്.

സെക്ടറല്‍ സൂചികകളില്‍ നിഫ്റ്റി ബാങ്ക്, ധനകാര്യ സേവനം, എഫ്എംസിജി, ഐടി തുടങ്ങിയവയാണ് നഷ്ടത്തില്‍. ഓട്ടോ, മെറ്റല്‍, ഫാര്‍മ സൂചികകള്‍ നേട്ടത്തിലുമാണ്. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകളിലാകട്ടെ നേരിയ നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്.









Next Story

RELATED STORIES

Share it