Latest News

സേവ് ലക്ഷദ്വീപ് ഫോറം; നിരാഹാര സമരം ആരംഭിച്ചു

സമരത്തിന്റെ ഭാഗമായി വ്യാപാരികള്‍ കടകള്‍ അടച്ചിടും. ഓട്ടോ സര്‍വീസുകളും ഉണ്ടാവില്ല

സേവ് ലക്ഷദ്വീപ് ഫോറം; നിരാഹാര സമരം ആരംഭിച്ചു
X

കവരത്തി: അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍ നടപ്പാക്കുന്ന ജനവിരുദ്ധ പരിഷ്‌കാരങ്ങള്‍ക്കെതിരേ സേവ് ലക്ഷദ്വീപ് ഫോറം ആഹ്വാനം ചെയ്ത നിരാഹാര സമരം ആരംഭിച്ചു. നിരാഹാര സമരം ദ്വീപില്‍ ബന്ദിന്റെ അവസ്ഥയിലേക്ക് മാറുകയാണ്. സമരത്തിന്റെ ഭാഗമായി വ്യാപാരികള്‍ കടകള്‍ അടച്ചിടും. ഓട്ടോ സര്‍വീസുകളും ഉണ്ടാവില്ല. എല്ലാ വിഭാഗം ജനങ്ങളും വീടുകളില്‍ രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെ നിരാഹാര സമരം നടത്തുമെന്ന് ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസല്‍ അറിയിച്ചു.

ലക്ഷദ്വീപിലെ ജനതക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കേരളത്തിലും സേവ് ലക്ഷദ്വീപ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ ഇന്ന് നിരാഹാരം സമരം തുടങ്ങി. അതിനിടെ സമരത്തിനെതിരെ ലക്ഷദ്വീപ് ഭരണകൂടം നടപടികളുമായി രംഗത്തുണ്ട്. നിരാഹാര സമരത്തിന്റെ പോസ്റ്റര്‍ ഒട്ടിച്ച പ്രവര്‍ത്തകരെ പോലിസ് കസ്റ്റഡിയിലെടുത്തു. ഇവരെ കേസ് ചുമത്തിയ ശേഷം പിന്നീട് വിട്ടയച്ചു.

Next Story

RELATED STORIES

Share it