Latest News

ഒരു ബെഞ്ചില്‍ ഒരു വിദ്യാര്‍ഥി; സ്‌കൂളുകള്‍ തുറക്കാനൊരുങ്ങി മഹാരാഷ്ട്ര

ദിവസേന അഞ്ച് പിരീയഡ് വീതം മൂന്ന് മണിക്കൂറാണ് ക്ലാസ്.

ഒരു ബെഞ്ചില്‍ ഒരു വിദ്യാര്‍ഥി; സ്‌കൂളുകള്‍ തുറക്കാനൊരുങ്ങി മഹാരാഷ്ട്ര
X

മുംബൈ: കൊവിഡ് പ്രതിസന്ധിയില്‍ മാസങ്ങളായി അടച്ചിട്ട സ്‌കൂളുകള്‍ തുറക്കാനൊരുങ്ങി മഹാരാഷ്ട്ര. ഓരോ ക്ലാസിലും 15 കുട്ടികള്‍ വീതം ഇരുത്തിയാണ് ക്ലാസ് പുനരാരംഭിക്കുന്നത്. നേരത്തേ ചന്ദ്രപുര്‍, ഗാദ്ചിരോളി ജില്ലകളിലെ സ്‌കൂളുകള്‍ തുറന്ന് പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. ആദ്യഘട്ടത്തില്‍ 9, 10, 11 ക്ലാസുകളാണ് ആരംഭിച്ചത്.

ഒരു ബെഞ്ചില്‍ ഒരു വിദ്യാര്‍ഥി എന്ന രീതിയിലാണ് ബെഞ്ച് ക്രമീകരിച്ചിരിക്കുന്നത്. മുഴുവന്‍ വിദ്യാര്‍ഥികളും മാസ്‌ക് ധരിച്ച് വേണം സ്‌ക്കൂളിലെത്താന്‍. സ്‌ക്കൂളില്‍ വരാന്‍ തടസുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സൂം/ഗൂഗില്‍ മീറ്റോ വഴി ക്ലാസില്‍ ഇരിക്കാം. ദിവസേന അഞ്ച് പിരീയഡ് വീതം മൂന്ന് മണിക്കൂറാണ് ക്ലാസ്.


ക്ലാസുകള്‍ പുനഃരാരംഭിക്കുന്നതുമായി സംബന്ധിച്ച് ജൂണ്‍ 6 മുതല്‍ സ്‌ക്കൂള്‍ മാനേജ്മെന്റും അധികൃതരും അതിനുള്ള തയ്യാറെടുപ്പുകള്‍ നടത്തി വരികയായിരുന്നു. രക്ഷിതാക്കളും സ്‌ക്കൂള്‍ മാനേജ്മെന്റും യോഗം ചേര്‍ന്നു. വിദ്യാര്‍ഥകള്‍ സുരക്ഷിതരാണെന്ന് ബോധ്യം രക്ഷിതാക്കള്‍ക്ക് ഉണ്ടെങ്കില്‍ മാത്രമെ അവരെ സ്‌ക്കൂളിലേക്ക് അയക്കേണ്ടതുള്ളൂവെന്നാണ് അധികൃതരുടെ തീരുമാനം. ഗ്രാമപഞ്ചായത്തിന്റെ സഹായത്തോടെ സ്‌ക്കൂളികള്‍ അണുവിമുക്തമാക്കും. സാമൂഹിക അകലം പാലിക്കുന്നതിനായി ക്ലാസിലെ ബെഞ്ചുകലുടെ ക്രമീകരണത്തിലും മാറ്റം വരുത്തും. സാനിറ്റൈസര്‍, ഹാന്‍ഡ് വാഷ് തുടങ്ങിയവ സ്‌ക്കൂളില്‍ സജ്ജമാക്കിട്ടുണ്ട്. നിലവില്‍ മഹാരാഷ്ട്രയില്‍ കൊവിഡ് രോഗികളുടെ എണ്ണം 2.30 ലക്ഷമായി. ഇതില്‍ ഇന്നലെ റിപോര്‍ട്ട് ചെയ്തതില്‍ 1268 കേസുകള്‍ മുംബൈയിലാണ്. ഇതോടെ മുംബൈയില്‍ മാത്രം റിപോര്‍ട്ട് ചെയ്ത കേസുകള്‍ 89,124 ആയി.




Next Story

RELATED STORIES

Share it