- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വടക്കേക്കര ജുമാ മസ്ജിദ് ആക്രമണം;കുറ്റക്കാരായ കളമശ്ശേരി എ ആര്‍ ക്യാംപിലെ പോലിസുകാരെ സര്‍വ്വീസില്‍ നിന്നും പിരിച്ചുവിടണം: എസ്ഡിപിഐ
കളമശ്ശേരി എ ആര്‍ ക്യാംപിലെ പോലിസുകാര്‍ അകലെയുള്ള മറ്റൊരു മണ്ഡലത്തില്‍ വടക്കേക്കര മസ്ജിദ് പരിസരത്ത് രാത്രിയില്‍ സംഘമായി എത്തിച്ചേര്‍ന്നതില്‍ ദുരൂഹതയുണ്ടെന്ന് എസ്ഡിപിഐ കളമശ്ശേരി മണ്ഡലം പ്രസിഡന്റ് സാദിക്ക് എലൂക്കര
കളമശ്ശേരി : പറവൂര്‍ വടക്കേക്കര ജുമാ മസ്ജിദില്‍ അതിക്രമിച്ചു കയറി ഗേറ്റ് തകര്‍ക്കാന്‍ ശ്രമിക്കുകയും ഇമാമിനെയും വിദ്യാര്‍ഥികളേയും വര്‍ഗീയാധിക്ഷേവും അസഭ്യം പറയുകയും ചെയ്ത കളമശ്ശേരി എ ആര്‍ ക്യാംപിലെ പോലിസ് ഉദ്യോഗസ്ഥന്‍ തുരുത്തിപ്പുറം പൂമാലില്‍ സിമില്‍ റാമിനെയും കൂട്ടു പ്രതികളായ പോലിസുകാരെയും സര്‍വീസില്‍ നിന്ന് പിരിച്ചു വിടാന്‍ സര്‍ക്കാര്‍ തയ്യാറാവമെന്ന് എസ്ഡിപിഐ കളമശ്ശേരി മണ്ഡലം പ്രസിഡന്റ് സാദിക്ക് എലൂക്കര ആവശ്യപ്പെട്ടു.
കളമശ്ശേരി എ ആര്‍ ക്യാംപിലെ പോലിസുകാര്‍ അകലെയുള്ള മറ്റൊരു മണ്ഡലത്തില്‍ വടക്കേക്കര മസ്ജിദ് പരിസരത്ത് രാത്രിയില്‍ സംഘമായി എത്തിച്ചേര്‍ന്നതില്‍ ദുരൂഹതയുണ്ട്. ഇത് നീക്കാതെയും പ്രതിയെ അവിടെ എത്തിച്ച് പിന്നീട് കൂട്ടികൊണ്ടു പോയ കൂട്ടുപ്രതികളെ അറസ്റ്റ് ചെയ്യാതെയും കിട്ടിയപ്രതിയെ ഉടനെ തന്നെ സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ട വടക്കേക്കര പോലീസ് നടപടി തെറ്റായ സന്ദേശമാണ് നല്‍കുന്നത്.
പോലിസിലെ ഇത്തരം പ്രവണതകള്‍ വര്‍ധിച്ചു വരുന്നയായി ഇടതു വലതു ഭരണ പ്രതിപക്ഷ കക്ഷികള്‍ തര്‍ക്കലേശ്യമന്യേ ചൂണ്ടിക്കാണിക്കുമ്പോള്‍ അതിനു തെളിവെന്നോണമാണ് കളമശ്ശേരി എ എര്‍ ക്യാംപിലെ പോലിസ് ഉദ്യാഗസ്ഥര്‍ തന്നെ പ്രതികളായാട്ടുള്ളത്.പ്രസ്താവനകള്‍ക്കപ്പുറം കുറ്റവാളികള്‍ക്കെതിരെ തക്കതായ നിലപാടെടുത്ത് മുന്നോട്ടു വരാന്‍ ഇതുവരെ ഇടതു വലതു നേതാക്കള്‍ തയ്യാറാവാത്തത് അവരുടെ കപട നിലപാട് വെളിവാക്കുന്നു.
വര്‍ഗീയ ചേരി തിരിവിന് കാരണമാവുന്ന രീതിയില്‍ പല ഭാഗത്തും ആരാധനാലയങ്ങള്‍ക്കെതിരെ അക്രമം തുടര്‍ച്ചയാമ്പോള്‍ അതിനറുതി വരുത്തുന്നതിന് മാതൃകയാവുന്ന തരത്തില്‍ വടക്കേക്കര സംഭവത്തില്‍ ഉള്‍പ്പെട്ട കളമശ്ശേരി എ ആര്‍ ക്യാംപിലെ മുഴുവന്‍ പോലിസുകാരെയും ഉടന്‍ അറസ്റ്റു ചെയ്യുകയും സര്‍വ്വീസില്‍ നിന്നും പിരിച്ചുവിടുകയും ചെയ്യേണ്ടതാണ്. അല്ലാത്തപക്ഷം ശക്തമായ നിയമ, സമര പ്രക്ഷോഭവുമായി പാര്‍ട്ടി മുന്നോട്ടു പോകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
RELATED STORIES
ഷാന്‍ വധക്കേസ്; ഹൈക്കോടതി ജാമ്യം റദ്ദാക്കിയ പ്രതികളെ ഒളിപ്പിച്ച ആര്‍...
29 Dec 2024 5:29 PM GMTവെങ്ങന്നൂരില്‍ കമിതാക്കളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
29 Dec 2024 10:46 AM GMTആത്മകഥാ വിവാദം: ഡിസി ബുക്സിന്റെത് ആസൂത്രിതമായ ഗൂഢാലോചന: ഇ പി ജയരാജന്
29 Dec 2024 10:26 AM GMTസിനിമ-സീരിയല്‍ നടന് ദിലീപ് ശങ്കര്‍ മരിച്ച നിലയില്‍
29 Dec 2024 9:29 AM GMTവയനാട് ഡിസിസി ട്രഷററുടെ ആത്മഹത്യ: പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു
29 Dec 2024 9:11 AM GMTഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ഡല്‍ഹിയിലേക്ക് തിരിച്ചു; രാജേന്ദ്ര...
29 Dec 2024 8:24 AM GMT