Latest News

എസ് എസ് എല്‍ സി, പ്ലസ് ടു വിജയികള്‍ക്കുള്ള എസ്ഡിപിഐ അനുമോദനം 30ന്

എസ് എസ് എല്‍ സി, പ്ലസ് ടു വിജയികള്‍ക്കുള്ള എസ്ഡിപിഐ അനുമോദനം 30ന്
X

കോഴിക്കോട്: എസ്എസ്എല്‍സി, പ്ലസ് ടു, വി എച്ച് എസ് ഇ വിജയികള്‍ക്ക് എസ്ഡിപിഐ ജില്ലാ കമ്മിറ്റി നല്‍കുന്ന അനുമോദനം മെയ് 30 ന് കോഴിക്കോട് ടൗണ്‍ ഹാളില്‍ നടക്കും. അനുമോദന സമ്മേളനം എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് കെ കെ റൈഹാനത്ത് ടീച്ചര്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് മുസ്തഫ കൊമ്മേരി അധ്യക്ഷത വഹിക്കും. വിദ്യാര്‍ത്ഥികള്‍ക്കുള്ള കരിയര്‍ മോട്ടിവേഷന്‍ ക്ലാസിന് എസ് ഡി പി ഐ സംസ്ഥാന കമ്മിറ്റി അംഗം ഡോ. സി എച്ച് അഷ്‌റഫ് നേതൃത്വം നല്‍കും. കോഴിക്കോട് ജില്ലയിലെ സീറ്റ് ലഭ്യത കുറവിനെ കുറിച്ച് കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം അഡ്വ. ഇ കെ മുഹമ്മദലി സംസാരിക്കും. ജില്ലാ വൈസ് പ്രസിഡന്റുമാരായ ജലീല്‍ സഖാഫി, വാഹിദ് ചെറുവറ്റ, ജനറല്‍ സെക്രട്ടറിമാരായ എന്‍ കെ റഷീദ് ഉമരി, എ പി നാസര്‍, സെക്രട്ടറിമാരായ പി ടി അഹമ്മദ്, കെ ഷമീര്‍, റഹ്മത്ത് നെല്ലുളി, കെ പി ഗോപി, ഖജാഞ്ചി ടി കെ അസീസ് മാസ്റ്റര്‍, ജില്ലാ കമ്മിറ്റി അംഗങ്ങളായ ബാലന്‍ നടുവണ്ണൂര്‍, സരിത ജി, പി വി ജോര്‍ജ്, ജുഗല്‍ പ്രകാശ്, എം അഹമ്മദ് മാസ്റ്റര്‍, കെ കെ ഫൗസിയ, ഹുസയ്ന്‍ മണക്കടവ്, സിദ്ദീഖ് കരുവന്‍ പൊയില്‍, റംഷീന ജലീല്‍, ഷബ്‌ന തച്ചംപൊയില്‍, സുഹറ ചാത്തമംഗലം, പി പി റൈഹാനത്ത് സംബന്ധിക്കും.

Next Story

RELATED STORIES

Share it