- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
എസ്ഡിപിഐ സ്ഥാനാര്‍ഥി ഡോ. തസ്‌ലിം റഹ്മാനിയുടെ റോഡ് ഷോയും പൊതുസമ്മേളനവും പൂക്കോട്ടൂരില്‍
പൂക്കോട്ടൂര്‍: മലപ്പുറം ലോകസഭാ മണ്ഡലത്തില്‍ നിന്നും മത്സരിക്കുന്ന എസ്ഡിപിഐ സ്ഥാനാര്‍ഥി ഡോ. തസ്‌ലിം റഹ്മാനിയുടെ പ്രചരണാര്‍ത്ഥം പൂക്കോട്ടൂരില്‍ പൊതുസമ്മേളനവും റോഡ് ഷോയും സംഘടിപ്പിച്ചു. വൈകുന്നേരം നടന്ന റോഡ്‌ഷോയില്‍ നൂറു കണക്കിന് പ്രവര്‍ത്തകര്‍ ആവേശപൂര്‍വ്വം പങ്കെടുത്തു. റോഡ്‌ഷോയുടെ മുമ്പില്‍ കുതിരകളും ബാന്‍ഡ് വാദ്യവും ഉണ്ടായിരുന്നു. തുറന്ന വാഹനത്തില്‍ സ്ഥാനാര്‍ത്ഥി ഇരുകൈകളും വീശി റോഡിനിരുവശവും നിന്നിരുന്ന വോട്ടര്‍മാരെ അഭിവാദ്യം ചെയ്തു.
വൈകുന്നേരം അഞ്ചുമണിയോടെ ന്യൂ ബസാറില്‍ നിന്നും ആരംഭിച്ച റോഡ് ഷോ ഒരു മണിക്കൂര്‍ പിന്നിട്ട് പൂക്കോട്ടൂര്‍ അങ്ങാടിയിലാണ് സമാപിച്ചത്. റോഡ് ഷോക്ക് എസ്ഡിപിഐ മണ്ഡലം പ്രസിഡണ്ട് ഷുഹൈബ്, അറവങ്കര നസറുദ്ദീന്‍, ബാവ ഇര്‍ഷാദ് മറയൂര്‍, പി കെ അബ്ദുസ്സലാം, ആനത്താന അബു എന്നിവര്‍ നേതൃത്വം നല്‍കി. റോഡ് ഷോക്ക് ശേഷം പ്രത്യേകം സജ്ജമാക്കിയ സ്ഥലത്ത് നടന്ന പൊതുസമ്മേളനം സ്ഥാനാര്‍ഥി ഡോ. തസ്‌ലിം റഹ്മാനി ഉദ്ഘാടനം ചെയ്തു.
വിശുദ്ധ ഖുര്‍ആനിനെതിരെ കോടതിയിലൂടെ തല്‍പ്പരകക്ഷികള്‍ നടക്കുന്ന നിരോധന നീക്കം ജനാധിപത്യ രീതിയില്‍ ചെറുത്ത് തോല്‍പ്പിക്കുമെന്ന് ഡോ. തസ്‌ലിം റഹ്മാനി പറഞ്ഞു. ഖുര്‍ആനെ തൊട്ടുകളിക്കാന്‍ ആരെയും അനുവദിക്കില്ല. വേദഗ്രന്ഥങ്ങളെല്ലാം സംരക്ഷിക്കപ്പെടേണ്ടതാണ്. ജീവന്‍ കൊടുത്തും ഖുര്‍ആനിനെ സംരക്ഷിക്കാന്‍ വിശ്വാസിസമൂഹം രംഗത്തിറങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
എസ്ഡിപിഐ മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ് അഡ്വക്കേറ്റ് സാദിഖ് നടുത്തൊടി അധ്യക്ഷത വഹിച്ചു. റഷീദ് കീഴാറ്റൂര്‍, സി പി നസറുദ്ദീന്‍ സംസാരിച്ചു. എസ്ഡിപിഐ സ്ഥാനാര്‍ഥി 11 മണിക്ക് വരണാധികാരി ജില്ലാ കളക്ടര്‍ മുന്‍പാകെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും.
RELATED STORIES
'ഹമാസിനെ ഇല്ലാതാക്കണമെന്ന് യുഎസ്സിനോട് അറബ് രാജ്യങ്ങള്‍ ആവശ്യപ്പെട്ടു' ...
5 Nov 2024 7:01 AM GMTകൊല്ലം കലക്ടറേറ്റ് സ്ഫോടനം: മൂന്നു പ്രതികള്‍ കുറ്റക്കാര്‍; ഒരാളെ...
4 Nov 2024 6:04 AM GMTനാനൂറോളം വ്യാജ ബോംബ് ഭീഷണികള്‍; പ്രതി നാഗ്പൂരില്‍ പിടിയില്‍; ബിജെപി...
3 Nov 2024 1:07 PM GMTപൂര നഗരിയില്‍ ആംബുലന്‍സിലെത്തിയ സംഭവം; സുരേഷ് ഗോപിക്കെതിരെ കേസെടുത്ത്...
3 Nov 2024 4:58 AM GMTആര്‍എസ്എസ് നേതാവ് അശ്വിനികുമാറിന്റെ കൊലപാതകം: 13 പേരെ വെറുതെവിട്ടു,...
2 Nov 2024 6:13 AM GMTഏക സിവില്‍ കോഡും ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പും ഉടന്‍: പ്രധാനമന്ത്രി
31 Oct 2024 10:10 AM GMT