Latest News

തദ്ദേശ തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മല്‍സരിച്ച് എസ്.ഡി.പി.ഐ മലപ്പുറം ജില്ലയില്‍ 10 സീറ്റ് നേടി

30 ലധികം സീറ്റുകളില്‍ രണ്ടാം സ്ഥാനത്താണ്.

തദ്ദേശ തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മല്‍സരിച്ച് എസ്.ഡി.പി.ഐ മലപ്പുറം ജില്ലയില്‍ 10 സീറ്റ് നേടി
X

മലപ്പുറം: തദ്ദേശ തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മല്‍സരിച്ച് മലപ്പുറം ജില്ലയില്‍ എസ്ഡിപിഐ 10 സീറ്റ് നേടി. മഞ്ചേരി നഗരസഭയില്‍ ആദ്യമായി എസ്ഡിപിഐ സ്ഥാനാര്‍ഥി വിജയിച്ചു. പ്രബല മുന്നണികളോട് ഇഞ്ചോടിഞ്ചു പോരാട്ടമാണ് എസ്ഡിപിഐ നടത്തിയത്. 2015 ലെ തദ്ദേശ ഭരണ തിരഞ്ഞെടുപ്പില്‍ 5 സീറ്റുണ്ടായിരുന്ന പാര്‍ട്ടിയാണ് ഇത്തവണ ഒരു മുന്നണിയുടെയും ഭാഗമാകാതെ പത്ത് സീറ്റുകള്‍ നേടിയത്. 30 ലധികം സീറ്റുകളില്‍ രണ്ടാം സ്ഥാനത്താണ്. രണ്ടാം സ്ഥാനത്തെത്തിയ പല വാര്‍ഡുകളിലും 20 ല്‍ താഴെ വോട്ടുകള്‍ക്കാണ് പരാജയപ്പെട്ടത്. കാലടി, മാറഞ്ചേരി, ആതവനാട് , ചെറിയമുണ്ടം , ഒതുക്കുങ്ങല്‍ , പൊന്മള, കണ്ണമംഗലം, ഊരകം, ചോക്കാട് പഞ്ചായത്തുകളില്‍ വിജയിച്ചു. താനൂര്‍ മുനിസിപ്പാലിറ്റിയില്‍ അടക്കം പലയിടത്തും എസ്.ഡി.പി.ഐ. വിജയിക്കാതിരിക്കാന്‍ ബി.ജെ.പിയും ലീഗും കൈകോര്‍ത്തത് പരസ്യമായായിരുന്നു. അത് പോലെ പലയിടങ്ങളിലും സി.പി.എമ്മും ലീഗും പരസ്പരം സഹകരിക്കുകയുണ്ടായി. എസ്ഡിപിഐ മുന്നോട്ടുവെക്കുന്ന രാഷ്ട്രീയ കാഴ്ചപ്പാടിനെ പിന്തുണച്ചുകൊണ്ട് ഈ മുന്നേറ്റത്തിന് കരുത്തായി മാറിയ വോട്ടര്‍മാരെയും ജനങ്ങളുടെ വിശ്വാസം പിടിച്ചുപറ്റി വിജയം നേടിയ ജനപ്രതിനിധികളെയും പാര്‍ട്ടി ജില്ലാ കമ്മിറ്റിക്കു വേണ്ടി ജില്ലാ പ്രസിഡന്റ് സിപിഎ ലത്തീഫ് അഭിനന്ദിച്ചു.




Next Story

RELATED STORIES

Share it