Latest News

റെയില്‍വേ അടിപ്പാതയുടെ അശാസ്ത്രീയ നിര്‍മ്മാണത്തിനെതിരെ എസ്ഡിപിഐ പരാതി നല്‍കി

റോഡിന്റെ അശാസ്ത്രീയ നിര്‍മ്മാണം മൂലം വാഹനങ്ങള്‍ അപകടത്തില്‍ പെടുന്നതും പതിവാണ്

റെയില്‍വേ അടിപ്പാതയുടെ അശാസ്ത്രീയ നിര്‍മ്മാണത്തിനെതിരെ എസ്ഡിപിഐ പരാതി നല്‍കി
X

പാലക്കാട്: നഗരസഭയിലെ മൂന്നാം വാര്‍ഡില്‍ റെയില്‍വേ അടിപ്പാതയുടെ അശാസ്ത്രീയ നിര്‍മ്മാണ കാരണത്താല്‍ യാത്രക്കാരായ ജനങ്ങള്‍ വളരെയധികം ബുദ്ധിമുട്ട് അനുഭവിക്കുകയാണ്. ചെറിയ മഴ പെയ്താല്‍ പോലും വെള്ളക്കെട്ടുകള്‍ വരുകയും അതിലൂടെ വാഹനങ്ങള്‍ കൊണ്ടു യാത്ര ചെയ്യാന്‍ വളരെയധികം പ്രയാസം അനുഭവിക്കുന്നു. റോഡിന്റെ അശാസ്ത്രീയ നിര്‍മ്മാണം മൂലം വാഹനങ്ങള്‍ അപകടത്തില്‍ പെടുന്നതും പതിവാണ്. രാത്രികാലങ്ങളില്‍ ലൈറ്റ് ഒന്നും തന്നെ അടിപാതയില്‍ ഇല്ലാത്തതു കൊണ്ടു യാത്രക്കാര്‍ക്ക് വളരെയധികം ബുദ്ധിമുട്ട് അനുഭവിക്കുന്നു.

റോഡിന്റെ അശാസ്ത്രീയ നിര്‍മ്മാണം മൂലം എതിരെവരുന്ന വാഹനങ്ങള്‍ തിരിച്ചറിയാന്‍ പറ്റുന്നില്ല അതുകൊണ്ട് തന്നെ എതിരെ വരുന്ന വാഹനങ്ങളെ തിരിച്ചറിയാന്‍ കോണ്‍കേവ് മിറര്‍ വെക്കുകയും രാത്രികാലങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ക്ക് വെളിച്ചവും മറ്റും സൗകര്യങ്ങളും ഏര്‍പ്പെടുത്തണമെന്നും അശാസ്ത്രീയ നിര്‍മ്മാണം നടത്തിയ കുറ്റക്കാര്‍ക്കെതിരേ അന്വേഷണം നടത്തി കര്‍ശന നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടാണ് എസ്ഡിപിഐ പാലക്കാട് മുനിസിപ്പല്‍ കമ്മിറ്റി പാലക്കാട് റെയില്‍വേ ഡിആര്‍എമ്മിന് പരാതി നല്‍കിയത്. എസ്ഡിപിഐ ജില്ലാ സെക്രട്ടറി എച്ച് സുലൈമാന്‍,പാലക്കാട് മുനിസിപ്പല്‍ പ്രസിഡന്റ് അബ്ദുല്‍ ജബ്ബാര്‍,സെക്രട്ടറി അബ്ബാസ് കുന്നുംപുറം എന്നിവരുടെ നേതൃത്വത്തില്‍ ആണ് പരാതി നല്‍കിയത്.

Next Story

RELATED STORIES

Share it