- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ലക്ഷദ്വീപിനെ മറ്റൊരു കശ്മീരാക്കാനുള്ള ഗൂഢ ശ്രമത്തിനെതിരേ നിയമസഭ അടിയന്തരപ്രമേയം പാസാക്കണം: എസ്ഡിപിഐ
ലക്ഷദ്വീപ് നിവാസികളുടെ സ്വതന്ത്ര ജീവിതത്തേയും ലക്ഷദ്വീപിനെയും ഇല്ലാതാക്കുന്ന അഡ്മിനിസ്‌ട്രേറ്ററെ ഉടന്‍ തിരിച്ച് വിളിക്കണം
തിരുവനന്തപുരം: ലക്ഷദ്വീപിനെ മറ്റൊരു കശ്മീരാക്കാനുള്ള കേന്ദ്ര ബിജെപി സര്‍ക്കാരിന്റെയും സംഘപരിവാര ആജ്ഞാനവര്‍ത്തിയായ അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിന്റെയും നീഗൂഢനീക്കത്തിനെതിരേ കേരള നിയമസഭയുടെ പ്രഥമ സമ്മേളനം അടയന്തരപ്രമേയം പാസ്സാക്കണമെന്നാവശ്യപ്പെട്ട് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നല്‍കി.
ലക്ഷദ്വീപ് നിവാസികളുടെ സ്വതന്ത്ര ജീവിതത്തേയും ലക്ഷദ്വീപിനെയും ഇല്ലാതാക്കുന്ന അഡ്മിനിസ്‌ട്രേറ്ററെ ഉടന്‍ തിരിച്ച് വിളിക്കണം. ദ്വീപിന്റെ സംസ്‌കാരത്തെയും ഫെഡറിലസത്തെയും തകര്‍ക്കുന്ന എല്ലാ പരിഷ്‌കാരങ്ങളും അടിയന്തരമായി റദ്ദാക്കണം. ദ്വീപ് നിവാസികളുടെ ഉപജീവനം പോലും തകര്‍ക്കുന്ന പരിഷ്‌കാരങ്ങളാണ് അവിടെ നടപ്പാക്കുന്നത്. ജില്ലാ ഭരണകൂടത്തിന് കീഴില്‍ വരുന്ന അഞ്ച് പ്രധാന അധികാരങ്ങള്‍ ഇല്ലാതാക്കി വിദ്യാഭ്യാസം, ആരോഗ്യം, കൃഷി, മത്സ്യബന്ധനം, മൃഗസംരക്ഷണം തുടങ്ങിയ വകുപ്പുകളുടെ പൂര്‍ണ അധികാരം അഡ്മിനിസ്‌ട്രേറ്റര്‍ ഏറ്റെടുത്തു. അങ്ങനെ ഫെഡറലിസം തകര്‍ക്കാനും ജനങ്ങളുടെ രാഷ്ട്രീയ സ്വാതന്ത്ര്യം ഇല്ലാതാക്കാനുമുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ദ്വീപിലെ ഡയറി ഫാമുകള്‍ തന്നെ അടച്ചുപൂട്ടാനും അവിടെയുള്ള മാടുകളെ ലേലം ചെയ്യാനുമുള്ള തീരുമാനം ദ്വീപിലെ സ്വതന്ത്രമായ സാമ്പത്തിക ഘടനയെ തകര്‍ക്കാന്‍ വേണ്ടിയാണ്. കശാപ്പും കാലിവളര്‍ത്തലും നിയന്ത്രിക്കാനുള്ള നടപടി അവരുടെ സംസ്‌കാരത്തെയും സാമ്പത്തിക രംഗത്തെയും നിലംപരിശാക്കും. മദ്യനിരോധിത മേഖലയായ ദ്വീപില്‍ മദ്യം നിയമ വിധേയമാക്കാനുള്ള നടപടികള്‍ ദ്വീപിന്റെ സമാധാനം സമ്പൂര്‍ണമായി തകര്‍ത്തെറിയും. മത്സ്യബന്ധന മേഖലയിലേക്കും പാലുല്‍പ്പന്നങ്ങളുടെയും മാംസ ഉല്‍പ്പന്നങ്ങളുടേയും ഉല്‍പാദന വിതരണ മേഖലയിലേക്ക് കണ്ണും നട്ടിരിക്കുന്ന വന്‍കിട നിക്ഷേപകര്‍ക്കായുള്ള നിലമൊരുക്കലാണ് അഡ്മിനിസ്‌ട്രേറ്ററുടെ നേതൃത്വത്തില്‍ നടക്കുന്നത്.
ഈ നടപടികളെല്ലാം ജനാധിപത്യപരമായ മാര്‍ഗങ്ങളാല്‍ ചോദ്യം ചെയ്യപ്പെടുന്നത് തടയാനും അത്തരം സമരങ്ങളെ അടിച്ചമര്‍ത്താനുള്ള നിയമനിര്‍മാണത്തിനുമാണ് ശ്രമിക്കുന്നത്. അതിനായി ഗുണ്ടാ ആക്റ്റ്‌കൊണ്ടുവരാനാണ് അഡ്മിനിസ്‌ട്രേറ്റര്‍ തീരുമാനിച്ചിരിക്കുന്നത്. ദ്വീപ് നിവാസികളുടെ സംസ്‌കാരത്തെയും സ്വാതന്ത്ര്യത്തെയും സാമ്പത്തിക രംഗത്തെയും പൂര്‍ണമായി തകര്‍ത്തെറിഞ്ഞ് ജനിച്ച മണ്ണില്‍ അഭയാര്‍ത്ഥികളെ സൃഷ്ടിക്കാനുള്ള സംഘപരിവാര ഗൂഢാലോചനയ്‌ക്കെതിരേ ഭരണപ്രതിപക്ഷ കക്ഷികള്‍ ഐക്യകണേ്ഠ്യന പ്രമേയം പാസ്സാക്കണമെന്നും മജീദ് ഫൈസി നിവേദനത്തിലൂടെ ആവശ്യപ്പെട്ടു.
RELATED STORIES
കേരളത്തില്‍ വരും ദിവസങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത
25 Nov 2024 4:07 AM GMTകണ്ണൂരില്‍ പൂട്ടിയിട്ട വീട്ടില്‍ വന്‍മോഷണം; 300 പവനും ഒരു കോടിയും...
25 Nov 2024 3:54 AM GMTസി കോഗന്റെ കൊലപാതകം; മൂന്ന് പേരെ അറസ്റ്റ് ചെയ്ത് യുഎഇ
25 Nov 2024 3:19 AM GMTഅയല്‍വാസിയായ വീട്ടമ്മയെ പീഡിപ്പിച്ച് ദൃശ്യം പകര്‍ത്തിയെന്ന് പരാതി;...
25 Nov 2024 2:56 AM GMTആറ് വയസുകാരനെ കൊണ്ട് ബൈക്കോടിപ്പിച്ചു; ബന്ധുവിന്റെ ലൈസന്‍സ് റദ്ദാക്കും
25 Nov 2024 2:45 AM GMTഇസ്രായേല്‍ ഞെട്ടിയ ഞായര്‍; 400 മിസൈലുകള്‍ ആക്രമിച്ചു, ലബ്നാന്‍...
25 Nov 2024 2:35 AM GMT