- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ബ്രാഞ്ച് സെക്രട്ടറിക്ക് നേരെയുള്ള ബോംബേറ്; ആര്‍എസ്എസ് തീക്കൊള്ളികൊണ്ട് തല ചൊറിയുന്നെന്ന് എസ്ഡിപിഐ
സമാധാന അന്തരീക്ഷം നിലനില്‍ക്കുന്ന പ്രദേശത്ത് അശാന്തി വിതക്കാനാണ് സംഘ് പരിവാര്‍ ശ്രമം

ഇരിട്ടി: എസ്ഡിപിഐ നരയന്‍പാറ ബ്രാഞ്ച് സെക്രട്ടറി ഫിറോസിനെ ബോംബെറിഞ്ഞ സംഭവത്തിലൂടെ ആര്‍എസ്എസ് തീക്കൊള്ളിക്കൊണ്ട് തല ചൊറിയുകയാണെന്ന് പാര്‍ട്ടി മുനിസിപ്പല്‍ കമ്മിറ്റി പ്രസിഡന്റ് റയീസ് നാലകത്ത് പ്രസ്താവനയില്‍ പറഞ്ഞു. തലനാരിഴക്കാണ് ഫിറോസ് ബോംബേറില്‍ നിന്ന് രക്ഷപ്പെട്ടത്. ആര്‍എസ്എസ്‌ന്റെ സ്ഥിരം ക്രിമിനലുകളും കാപ്പ കേസില്‍ ഉള്‍പ്പെടെ പ്രതിചേര്‍ക്കപ്പെട്ട നിധിന്‍, അശ്വന്ത്, മനീഷ് എന്നിവരാണ് ആക്രമണത്തിന് പിന്നില്‍. സമാധാന അന്തരീക്ഷം നിലനില്‍ക്കുന്ന പ്രദേശത്ത് അശാന്തി വിതക്കാനാണ് സംഘ് പരിവാര്‍ ശ്രമം. മൂന്നാം തവണയാണ് പ്രവര്‍ത്തകരെ അപായപ്പെടുത്താന്‍ ശ്രമിക്കുന്നത്. പോലിസ് ശക്തമായ നടപടി സ്വീകരിച്ച് മാതൃകാപരമായ ശിക്ഷ ഉറപ്പുവരുത്താന്‍ തയ്യാറാവണം. കൃത്യമായ പോലിസ് ഇടപെടല്‍ ഇല്ലാത്തതാണ് നിരന്തരം ആര്‍എസ്എസ് ആക്രമണം നടത്താന്‍ പ്രചോദനമാവുന്നത്. ആക്രമണം കൊണ്ട് പാര്‍ട്ടി പ്രവര്‍ത്തനത്തിന് തടയിടാമെന്നത് ആര്‍എസ്എസിന്റെ വ്യാമോഹമാണ്. ആക്രമണം തുടര്‍ന്നാല്‍ ആര്‍എസ്എസിനെ നിലക്ക് നിര്‍ത്താന്‍ ജനകീയ പ്രതിരോധത്തിന് പാര്‍ട്ടി നിര്‍ബന്ധിതമാവുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
RELATED STORIES
ഏഷ്യാനെറ്റ് ന്യൂസിനെതിരായ പോക്സോ കേസ് റദ്ദാക്കി ഹൈക്കോടതി
11 April 2025 7:59 AM GMTതാപനില മുന്നറിയിപ്പ്; ഏറ്റവും കൂടുതല് അള്ട്രാവയലറ്റ് രശ്മികള്...
11 April 2025 7:51 AM GMTകാത്തിരിപ്പിന് വിരാമം; മുഹമ്മദ് സലാ ലിവര്പൂളില് തുടരും
11 April 2025 7:43 AM GMTകൊവിഡ് ബാധിതയെ ആംബുലന്സില് പീഡിപ്പിച്ച സംഭവം; പ്രതിക്ക് ജീവപര്യന്തം...
11 April 2025 7:35 AM GMTകണ്ണൂരില് മാതാവും രണ്ട് മക്കളും വീട്ടുകിണറ്റില് മരിച്ച നിലയില്
11 April 2025 7:28 AM GMTമലപ്പുറത്ത് ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം; രണ്ടുപേര് മരിച്ചു
11 April 2025 7:15 AM GMT