- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മതേതര കേരളം എന്തുകൊണ്ടാണ് ഈ ബോര്‍ഡ് ഉയര്‍ത്താത്തത് ?
ഇപ്പോള്‍ ബാബരി മസ്ജിദ് തകര്‍ത്ത സ്ഥത്ത് നിര്‍മിക്കുന്ന രാമക്ഷേത്രത്തിന് പിരിവുമായി സംഘ്പരിവാര്‍ ഇറങ്ങുമ്പോഴും 'മതേതര' കേരളം മുന്‍പത്തെ അതേ മൗനം തുടരുകയാണ്.
കോഴിക്കോട്: രാമക്ഷേത്ര നിര്‍മാണത്തിനായി ശ്രീരാമജന്മഭൂമി തീര്‍ത്ഥക്ഷേത്ര നിര്‍മാണത്തിനുള്ള നിധിശേഖരണം എന്ന പേരില്‍ സംഘപരിവാര്‍ രാജ്യവ്യാപകമായി നടത്തുന്ന ധനസമാഹരണത്തില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ പോലും പങ്കാളിയാകുമ്പോള്‍ സധൈര്യം നലപാട് വ്യക്തമാക്കി ഒരു മാധ്യമപ്രവര്‍ത്തകന്റെ എഫ് ബി പോസ്റ്റ് ശ്രദ്ധേയമാകുന്നു. മാധ്യമപ്രവര്‍ത്തകനായ ശ്യാം അച്യുത് എഫ്ബിയില്‍ എഴുതിയ കുറിപ്പ് ഏറെപേര്‍ ഷെയര്‍ ചെയ്യുന്നുണ്ട്. 'പള്ളി പൊളിച്ച സ്ഥലത്ത് ക്ഷേത്രം പണിക്ക് പിരിവ് തരുന്നതല്ല' എന്ന ബോര്‍ഡ് വീട്ടില്‍ വെച്ചതിന്റെ ഫോട്ടോ സഹിതമുളള കുറിപ്പാണ് വിവിധ ഗ്രൂപ്പുകളിലുള്‍പ്പടെ പ്രചരിക്കുന്നത്. 'അയോധ്യയിലെ രാമക്ഷേത്രം ഹിന്ദു മതവിശ്വാസികളുടെ ആവശ്യത്തിന് നിര്‍മിക്കുന്നതല്ല, അത് ഹിന്ദുത്വ ഭീകരവാദികളുടെ രാഷ്ട്രീയ താല്പര്യത്തിന് നിര്‍മിക്കുന്നതാണ് എന്ന ധീരമായ അഭിപ്രായ പ്രകടനമാണ് അദ്ദേഹം നടത്തുന്നത്. അധികാരത്തിനു വേണ്ടി ജനങ്ങളെ മതത്തിന്റെ പേരില്‍ ഭിന്നിപ്പിക്കുന്നത് ദേശദ്രോഹമാണ്. ദേശദ്രോഹികള്‍ക്ക് പിരിവ് നല്‍കാന്‍ തയ്യാറല്ലെന്നും ശ്യാം അച്യുത് പറയുന്നു.
അയോധ്യയില്‍ ശ്രീരാമജന്മഭൂമി തീര്‍ത്ഥക്ഷേത്ര നിര്‍മാണത്തിനുള്ള നിധിശേഖരണം എന്ന പേരില്‍ സംഘപരിവാര്‍ രാജ്യവ്യാപകമായി നടത്തുന്ന ധനസമാഹരണത്തിന്റെ ഭാഗമായി സംസ്ഥാനത്തും പിരിവ് നടത്തുന്നുണ്ട്. കവടിയാര്‍ കൊട്ടാരത്തിലെ അശ്വതിതിരുനാള്‍ ഗൗരി ലക്ഷ്മിബായിയില്‍ നിന്നും പണം സ്വീകരിച്ചാണ് തിരുവനന്തപുരം ജില്ലയിലെ ധനസമാഹരണം ഉദ്ഘാടനം ചെയ്തത്. കടുത്ത മുസ്‌ലിം വിരോധിയും തീവ്ര വര്‍ഗ്ഗീയവാദിയുമായ മുന്‍ ഡിജിപി ടി പി സെന്‍കുമാറാണ് തിരുവനന്തപുരം രാജകുടുംബാംഗത്തില്‍ നിന്നും പണം സ്വീകരിച്ച് ഉദ്ഘാടനം നടത്തിയത്. കേരളത്തിലും വ്യാപകമായി ധനസമാഹരണം നടത്താനാണ് സംഘ്പരിവാറിന്റെ തീരുമാനം.
മുന്‍പ് 1980ല്‍ 'രാമന് ഒരു ക്ഷേത്രം' എന്ന പേരില്‍ സംഘ്പരിവാര്‍ സ്റ്റാംപ് തയ്യാറാക്കി രാജ്യത്ത് വ്യാപക പിരിവ് നടത്തിയിരുന്നു. കേരളത്തില്‍ നിന്നുള്‍പ്പടെ വന്‍ സംഖ്യയാണ് അക്കാലത്ത് സമാഹരിച്ചത്.
പിന്നീട് ബാബരി മസ്ജിദ് ഭൂമിയില്‍ ശിലാന്യാസം നടത്തിയതിന്റെ ഭാഗമായി രാജ്യവ്യാപകമായി ഇഷ്ടികകള്‍ പൂജിച്ച് സംഭരിക്കുന്ന ചടങ്ങ് സംഘപരിവാര്‍ ആസൂത്രണം ചെയ്തപ്പോഴും കേരളത്തിലെ മൃദുഹിന്ദുത്വവാദികള്‍ അവരോടൊപ്പം ചേര്‍ന്നിരുന്നു. അപ്പോഴൊന്നും ഇതിനെ പരസ്യമായി എതിര്‍ക്കാന്‍ മതേതരത്വം അവകാശപ്പെടുന്ന ഒരു ഹൈന്ദവ സംഘടനകളും തയ്യാറായിരുന്നില്ല. ഇതിന്റെ മറവില്‍ ബിജെപി വോട്ടുബാങ്ക് ഉറപ്പിക്കുകയാണെന്ന് തിരിച്ചറിഞ്ഞിട്ടും എല്‍ഡിഎഫും യുഡിഎഫും എതിര്‍ത്തില്ല.
ഇപ്പോള്‍ ബാബരി മസ്ജിദ് തകര്‍ത്ത സ്ഥത്ത് നിര്‍മിക്കുന്ന രാമക്ഷേത്രത്തിന് പിരിവുമായി സംഘ്പരിവാര്‍ ഇറങ്ങുമ്പോഴും 'മതേതര' കേരളം മുന്‍പത്തെ അതേ മൗനം തുടരുകയാണ്. മതേതര മുഖംമൂടിയുള്ളവര്‍ പോലും പരസ്യമായി തന്നെ രാമക്ഷേത്രത്തിന് സംഭാവനയുമായി ഇറങ്ങുന്നുണ്ട്. ഹിന്ദു സമൂഹത്തിന്റെ ചിരകാല അഭിലാഷമാണ് ബാബരി മസ്ജിദ് തകര്‍ത്ത് അവിടെ രാമക്ഷേത്രം നിര്‍മിക്കുന്നതിലൂടെ സഫലമാകുന്നത് എന്ന സംഘപരിവാര്‍ പ്രചരണം കേരളത്തിലെ ഹിന്ദുസമൂഹം അംഗീകരിക്കുന്ന അവസ്ഥായാണുള്ളത്. ഈ പിരിവിനോട് സഹകരിക്കില്ല എന്നു പറയാനുളള മതേതരത്വ ആര്‍ജ്ജവം കേരളത്തിലെ ഒരു ഹൈന്ദവ, ആദിവാസി, ദലിത് സംഘനകളും പ്രകടിപ്പിച്ചിട്ടില്ല. കോണ്‍ഗ്രസ്, സിപിഎം, സിപിഐ പാര്‍ട്ടികളും ഇതിനോട് നിലപാട് വ്യക്തമാക്കിയിട്ടില്ല. കേരളത്തിന്റെ മതേതര മുഖംമൂടി അഴിഞ്ഞുവീഴുക തന്നെയാണ്.
RELATED STORIES
എഡിഎം നവീന്‍ ബാബുവിന്റെ മരണം; പി പി ദിവ്യയുടെ ജാമ്യാപേക്ഷയില്‍ വിധി...
5 Nov 2024 9:03 AM GMTയുപി സര്‍ക്കാരിന് തിരിച്ചടി; 2004ലെ മദ്രസ വിദ്യാഭ്യാസനയം ശരിവെച്ച്...
5 Nov 2024 8:41 AM GMTഎല്ലാ സ്വകാര്യഭൂമിയും പൊതു നന്മക്കായി ഉപയോഗിക്കാനാവില്ലെന്ന്...
5 Nov 2024 8:22 AM GMTബ്രാഞ്ച് സെക്രട്ടറിക്ക് നേരെയുള്ള ബോംബേറ്; ആര്‍എസ്എസ് തീക്കൊള്ളികൊണ്ട് ...
5 Nov 2024 8:11 AM GMTപി എസ് സി ഉദ്യോഗാര്‍ത്ഥിയുടെ ജാതി അന്വേഷിക്കേണ്ട : ഹൈക്കോടതി
5 Nov 2024 7:26 AM GMT'ഹമാസിനെ ഇല്ലാതാക്കണമെന്ന് യുഎസ്സിനോട് അറബ് രാജ്യങ്ങള്‍ ആവശ്യപ്പെട്ടു' ...
5 Nov 2024 7:01 AM GMT