- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
എഡിറ്റേഴ്സ് ഗില്‍ഡിന് പുതിയ ഭാരവാഹികളായി; സീമ മുസ്തഫ പ്രസിഡന്റ്, സഞ്ജയ് കപൂര്‍ ജനറല്‍ സെക്രട്ടറി
ന്യൂഡല്‍ഹി: എഡിറ്റേഴ്സ് ഗില്‍ഡ് ഓഫ് ഇന്ത്യക്ക് പുതിയ ഭാരവാഹികളായി. പ്രസിഡന്റായി സീമ മുസ്തഫയെയും ജനറല്‍ സെക്രട്ടറിയായി സഞ്ജയ് കപൂറിനെയും ഖജാന്‍ജിയായി ആനന്ദ് നാഥിനെയുമാണ് തിരഞ്ഞെടുത്തത്. സമവായത്തിലൂടെ ഭാരവാഹികളെ തിരഞ്ഞെടുത്തിരുന്ന എഡിറ്റേഴ്സ് ഗില്‍ഡില്‍ ഇതാദ്യമായാണ് വോട്ടെടുപ്പ് ഏര്‍പ്പെടുത്തുന്നത്. സൂം വഴിയായിരുന്നു വോട്ടെടുപ്പ്. ഒരു വര്‍ഷത്തേക്കാണ് നിയമം.
ദി സണ്‍ഡെ ഗാര്ഡിയന് എഡിറ്റര്‍ എം ഡി നാലാപ്പാട്ടിനെയാണ് 51നെതിരേ 87 വോട്ടുകള്‍ക്ക് സീമ മുസ്തഫ പരാജയപ്പെടുത്തിയത്. ദി സിറ്റീസന്റെ സ്ഥാപകയും എഡിറ്ററുമാണ് സീമ മുസ്തഫ.
ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട സഞ്ജയ് കപൂര്‍ 40 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എഎന്‍ഐയുടെ സ്മിത പ്രകാശിനെ പരാജയപ്പെടുത്തിയത്. കപൂറിന് 90ഉം പ്രകാശിന് 50 വോട്ടും ലഭിച്ചു. ബ്ലിറ്റ്സിനു വേണ്ടി ജയിന് ഹവാല ടേപ്പ് പുറത്തുകൊണ്ടുവന്ന മാധ്യമപ്രവര്‍ത്തകനാണ് സഞ്ജയ് കപൂര്‍. നിലവില്‍ ഹാര്‍ഡ് ന്യൂസ് എഡിറ്ററാണ്.
കാരവന്റെ ആനന്ദ് നാഥാണ് ട്രഷറല്‍. ആ തസ്തികക്ക് ആരും മല്സരരംഗത്തില്ലായിരുന്നു.
ദി പ്രിന്റിന്റെ ശേഖര്‍ ഗുപ്ത, ബിസിനസ് സ്റ്റാന്റേര്‍ഡിന്റെ എ കെ ഭട്ടാചാര്യ, ന്യൂസ് എക്സിന്റെ ഷീല ഭട്ട് എന്നിവരായിരുന്നു യഥാക്രമം നേരത്തെ ഈ സ്ഥാനങ്ങളിലുണ്ടായിരുന്നവര്‍.
RELATED STORIES
അമിത് ഷായുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം; രണ്ട് കോണ്‍ഗ്രസ് നേതാക്കള്‍ ...
19 Dec 2024 9:55 AM GMTഉമർ ഖാലിദിന് ഇടക്കാല ജാമ്യം
18 Dec 2024 5:39 PM GMTവായു ദുഷിച്ചാൽ മരിക്കുന്നത് ദശലക്ഷങ്ങൾ! ഇന്ത്യയും അപകട മുനമ്പിൽ!!
17 Dec 2024 6:10 PM GMTയുഎസിലെ സ്കൂളിൽ പതിനഞ്ചുകാരിയായ വിദ്യാർഥിനി നാലു പേരെ വെടിവച്ചു...
17 Dec 2024 6:01 PM GMTബംഗ്ലാദേശി ജിഹാദികളേ, ഓടിപ്പോകൂ, അല്ലെങ്കില്‍ നിങ്ങളെ ഞങ്ങള്‍...
17 Dec 2024 5:55 PM GMTമുനമ്പം വഖ്ഫ് ഭൂമി: വി ഡി സതീശൻ്റെ നിലപാട് അപകടകരം; സി പി എ ലത്തീഫ്
14 Dec 2024 5:31 AM GMT