Latest News

'കാരുണ്യഹസ്തം' വഴിയുള്ള സ്വയം തൊഴില്‍ സഹായം പദ്ധതി ഉദ്ഘാടനം വെള്ളാങ്ങല്ലൂരില്‍

കാരുണ്യഹസ്തം പദ്ധതി ഉദ്ഘാടനം ചെയ്തത് പുത്തന്‍ചിറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി എ നദീര്‍

കാരുണ്യഹസ്തം വഴിയുള്ള സ്വയം തൊഴില്‍ സഹായം പദ്ധതി ഉദ്ഘാടനം വെള്ളാങ്ങല്ലൂരില്‍
X

മാള: ആല്‍ഫ പാലിയേറ്റീവ് കെയര്‍ വെള്ളാങ്ങല്ലൂര്‍ ലിങ്ക് സെന്റര്‍ കാരുണ്യഹസ്തം പദ്ധതിവഴി ആല്‍ഫ പരിചരണത്തിലുള്ള കുടുംബത്തിന് നല്‍കുന്ന സ്വയംതൊഴില്‍ സഹായം കോവിലകത്ത്കുന്ന് അറയ്ക്കല്‍ ഹുസൈന്റെ വസതിയില്‍ നടന്നു.ലിങ്ക് സെന്റര്‍ പ്രസിഡണ്ട് എ ബി സക്കീര്‍ ഹുസൈനില്‍ നിന്നും സഹായ തുക സ്വീകരിച്ച് പുത്തന്‍ചിറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി എ നദീര്‍ കാരുണ്യഹസ്തം പദ്ധതി ഉദ്ഘാടനം ചെയ്തു.

വൈസ് പ്രസിഡന്റ് ബീന സുധാകരന്‍, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി ഐ നിസാര്‍, പി കെ എം അഷ്‌റഫ്, കെ എ മുഹമ്മദ്കുഞ്ഞി, അബ്ദുല്‍ ഷുക്കൂര്‍, ഇ കെ ഡേവിസ്, കെ ആര്‍ വര്‍ഗ്ഗീസ്, മെഹര്‍ബാന്‍ ഷിഹാബ്, രജിത ആന്റണി, എ എ യൂനസ്, സൂസി ഡേവിസ് തുടങ്ങിയവര്‍ സംസാരിച്ചു. ഷഫീര്‍ കാരുമാത്ര സ്വാഗതവും എം എ അലി നന്ദിയും പറഞ്ഞു.


Next Story

RELATED STORIES

Share it