Latest News

മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള ട്രെയിന്‍ യാത്രാ ആനുകൂല്യങ്ങള്‍ റെയില്‍വേ നിര്‍ത്തലാക്കി

ഭിന്നശേഷിക്കാരുടെ ഇളവുകള്‍ തുടരും

മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള ട്രെയിന്‍ യാത്രാ ആനുകൂല്യങ്ങള്‍ റെയില്‍വേ നിര്‍ത്തലാക്കി
X

ഷൊര്‍ണ്ണൂര്‍: മുതിര്‍ന്ന പൗരന്മാര്‍ക്ക് ഇനി ട്രെയിന്‍ യാത്ര നിരക്കില്‍ ഇളവില്ല. മുതിര്‍ന്ന പൗരന്മാരുടേത് ഉള്‍പ്പെടെയുള്ള ട്രെയിന്‍ യാത്രാ നിരക്കുകളിലെ ആനുകൂല്യങ്ങള്‍ റെയില്‍വേ നിര്‍ത്തലാക്കി. ഭിന്നശേഷിക്കാര്‍, വിദ്യാര്‍ഥികള്‍ എന്നിങ്ങനെയുള്ള തിരഞ്ഞെടുത്ത വിഭാഗങ്ങള്‍ക്കുള്ള ആനുകൂല്യങ്ങള്‍ തുടരും. മറ്റുള്ളവരുടെ ആനുകൂല്യങ്ങള്‍ പുനഃസ്ഥാപിക്കേണ്ടതില്ലെന്നാണു റെയില്‍വേ ബോര്‍ഡിന്റെ തീരുമാനം.

കൊവിഡ് കാലത്ത് സ്‌പെഷലായി ഓടിച്ചിരുന്ന ട്രെയിനുകള്‍ ഇപ്പോള്‍ സാധാരണ സര്‍വീസ് പുനരാരംഭിച്ചിരിക്കുന്ന ഘട്ടത്തിലാണ് തീരുമാനം.53 വിഭാഗങ്ങള്‍ക്കാണ ടിക്കറ്റ് നിരക്കില്‍ ഇളവ് അനുവദിച്ചിരുന്നത്. മുതിര്‍ന്ന പൗരന്മാര്‍, പോലിസ് മെഡല്‍ ജേതാക്കള്‍, ദേശീയ പുരസ്‌കാരം നേടിയ അധ്യാപകര്‍, യുദ്ധത്തില്‍ മരിച്ചവരുടെ വിധവകള്‍, പ്രദര്‍ശനമേളകള്‍ക്കു പോകുന്ന കര്‍ഷകര്‍, കലാപ്രവര്‍ത്തകര്‍, കായികമേളകളില്‍ പങ്കെടുക്കുന്നവര്‍ തുടങ്ങിയവര്‍ക്കു മുന്‍പ് 50-75 % ഇളവു നല്‍കിയിരുന്നു.

Next Story

RELATED STORIES

Share it