Latest News

ഷര്‍ജീല്‍ ഇമാം സാക്ഷികളെ ഭീഷണിപ്പെടുത്തിയെന്ന്; പുതിയ ആരോപണങ്ങളുമായി ഡല്‍ഹി പോലിസ്

ഷര്‍ജീല്‍ ഇമാം സാക്ഷികളെ ഭീഷണിപ്പെടുത്തിയെന്ന്; പുതിയ ആരോപണങ്ങളുമായി ഡല്‍ഹി പോലിസ്
X

ന്യൂഡല്‍ഹി: വടക്ക് കിഴക്കന്‍ ഡല്‍ഹിയില്‍ സിഎഎ സമരത്തിനിടയില്‍ നടന്ന സംഘര്‍ഷങ്ങളില്‍ പ്രതിചേര്‍ക്കപ്പെട്ട മുന്‍ ജെഎന്‍യു വിദ്യാര്‍ത്ഥി ഷര്‍ജീല്‍ ഇമാമിന്റെ ജാമ്യാപേക്ഷയ്‌ക്കെതിരേ ഡല്‍ഹി പോലിസ്. ഷര്‍ജീലിന്റെ കേസ് ദേശീയപ്രാധാന്യമുള്ളതാണെന്നും പ്രതി പ്രോസിക്യൂഷന്‍ സാക്ഷികളെ ഭീഷണിപ്പെടുത്തിയെന്നും അതുകൊണ്ട് ജയിലില്‍ സൂക്ഷിക്കേണ്ടത് പ്രധാനമാണെന്നും ഡല്‍ഹി പോലിസ് ഹൈക്കോടതിയെ അറിയിച്ചു. ഷര്‍ജീലിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടയിലാണ് പോലിസ് പുതിയ ആരോപണവുമായി രംഗത്തുവന്നിരിക്കുന്നത്. ഷര്‍ജീലിനെ ജയിലില്‍ വക്കേണ്ടത് അതുകൊണ്ടുതന്നെ പ്രധാനമാണെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.

ഷര്‍ജീലിന്റെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി പോലിസിന് നോട്ടിസ് അയച്ചിരുന്നു.

സിഎഎ സമരകാലത്ത് ഡല്‍ഹി സര്‍വകലാശാലകളില്‍ പ്രകോപനപരമായി പ്രസംഗിച്ചുവെന്നാണ് പോലിസിന്റെ ആരോപണം.

ഷര്‍ജീല്‍, ഷര്‍ജീല്‍ ഇമാം തന്റെ പ്രസംഗത്തിലൂടെ സിഎഎയെക്കുറിച്ചും എന്‍ആര്‍സിയുടെ പ്രക്രിയയെക്കുറിച്ചും ഒരു പ്രത്യേക മതവിഭാഗത്തിന്റെ മനസ്സില്‍ അടിസ്ഥാനരഹിതമായ ഭയം സൃഷ്ടിച്ച് അന്നത്തെ സര്‍ക്കാരിനെതിരെ അക്രമത്തിനു പ്രേരിപ്പിക്കുന്നതായാണ് ഡല്‍ഹി പോലീസ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നത്. ഇത്തരം നിയമങ്ങള്‍ അസം ഒഴികെയുള്ള ഒരു സംസ്ഥാനത്തും നടപ്പാക്കിയിട്ടില്ലെന്നും കുറ്റപത്രം ചൂണ്ടിക്കാട്ടുന്നു.

അസമില്‍ നടക്കുന്നത് വംശഹത്യയാണെന്ന് ഷര്‍ജീല്‍ പ്രസംഗിച്ചുവെന്നും അത് വ്യാജവാര്‍ത്തയാണെന്നും പോലിസ് പറയുന്നു.

2019 ഡിസംബര്‍ 13ന് നടത്തിയ പ്രസംഗം പ്രകോപനപരമാണെന്നാണ് പോലിസ് പറയുന്നത്. പിന്നീട് 2022 ജനുവരി 28നാണ് ബീഹാറില്‍ വച്ച് അറസ്റ്റ് ചെയ്തത്.

Next Story

RELATED STORIES

Share it