Latest News

മുന്‍കൂട്ടി അറിയിക്കാതെ ശ്രമിക് ട്രയിനുകള്‍ സംസ്ഥാനത്തേക്കയക്കുന്നു; റെയില്‍വേയ്‌ക്കെതിരേ കടുത്ത വിമര്‍ശനവുമായി മുഖ്യമന്ത്രി

മുന്‍കൂട്ടി അറിയിക്കാതെ ശ്രമിക് ട്രയിനുകള്‍ സംസ്ഥാനത്തേക്കയക്കുന്നു; റെയില്‍വേയ്‌ക്കെതിരേ കടുത്ത വിമര്‍ശനവുമായി മുഖ്യമന്ത്രി
X

ന്യൂഡല്‍ഹി: ശ്രമിക് ട്രയിനുകളെ ചൊല്ലിയുള്ള ആരോപണ പ്രത്യാരോപണങ്ങള്‍ തുടരുന്നു. സംസ്ഥാനത്തിന്റെ സമ്മതമില്ലാതെയാണ് ശ്രമിക് ട്രയിനുകള്‍ അയച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ റെയില്‍വേ മന്ത്രാലയത്തെ കുറ്റപ്പെടുത്തി. ഇത്തരം നീക്കങ്ങള്‍ കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഈ വിവരം പ്രധാനമന്ത്രിയുടെ ശ്രദ്ധിയില്‍ പെടുത്തുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

തങ്ങള്‍ സംസ്ഥാനങ്ങളെ അറിയിക്കാതെയാണ് ശ്രമിക് ട്രയിനുകള്‍ അയയ്ക്കുന്നതെന്ന കാര്യം റെയില്‍വേ മന്ത്രാലയം നിഷേധിച്ചു.

ശ്രമിക് ട്രയിനുകളുമായി ബന്ധപ്പെട്ട് വിവിധ സംസ്ഥാനങ്ങളും റിയില്‍വേയും തമ്മിലുള്ള പോര് മുറുകുകയാണ്. ശ്രമിക് ട്രയിനുകള്‍ പുറപ്പെടേണ്ട സംസ്ഥാനങ്ങള്‍ മതിയായ ആരോഗ്യ സുരക്ഷാ സംവിധാനങ്ങളും ഗതാഗത സംവിധാനങ്ങളും ഒരുക്കുന്നില്ലെന്ന് റെയില്‍വേയും തിരിച്ച് ആവശ്യമായ ട്രയിനുകള്‍ ഓടിക്കുന്നതില്‍ റെയില്‍ വേ വീഴ്ച വരുത്തുന്നുവെന്ന് സംസ്ഥാനങ്ങളും കുറ്റപ്പെടുത്തുന്നു. സംസ്ഥാനങ്ങളെ അറിയിക്കാതെ ട്രയിനുകള്‍ വരുന്നുവെന്ന ആരോപണവും ഉയരുന്നുണ്ട്.

തങ്ങളുടെ സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ ഉയരാന്‍ തുടങ്ങിയതോടെ ആദ്യമാദ്യം കുടിയേറ്റക്കാരെ സംസ്ഥാനത്തെത്തിക്കുന്നതില്‍ മൃദുസമീപനം കൈകൊണ്ടിരുന്ന ഉത്തര്‍പ്രദേശിനെ പോലുള്ള സംസ്ഥാനങ്ങള്‍ പോലും ഇപ്പോള്‍ മറുപക്ഷത്താണ്. കേരളം പോലുള്ള സംസ്ഥാനങ്ങളാകട്ടെ ആദ്യം മുതല്‍ തന്നെ കുടിയേറ്റക്കാര്‍ സംസ്ഥാനത്തെത്തുന്നത് ഭയത്തോടെയാണ് കണ്ടിരുന്നത്. ഇന്ത്യന്‍ റയില്‍വേ 300 ട്രയിനുകള്‍ ദിനം പ്രതി ഓടിക്കാന്‍ തയ്യാറാണെന്ന് പ്രഖ്യാപിച്ചെങ്കിലും അത് നടപ്പാക്കുന്നതില്‍ പരാജയപ്പെട്ടെന്ന വിമര്‍ശനം മഹാരാഷ്ട്ര ഉയര്‍ത്തിയിരുന്നു.

ഇന്ത്യന്‍ റെയില്‍വേയുടെ കണക്കനുസരിച്ച് മെയ് 25നു ശേഷം രാജ്യത്ത് 3,275 ശ്രമിക് ട്രയിനുകള്‍ ഓടിയിട്ടുണ്ട്. അതില്‍ 44 ലക്ഷം യാത്രക്കാര്‍ സഞ്ചരിച്ചു. മെയ് 25നു മാത്രം 223 ശ്രമിക് ട്രയിനുകള്‍ യാത്ര തിരിച്ചിരുന്നു, അതില്‍ ആകെ 2.8 ലക്ഷം യാത്രക്കാര്‍ സഞ്ചരിച്ചു.

Next Story

RELATED STORIES

Share it