Latest News

സിദ്ദിഖ് കാപ്പന് ചികില്‍സ നല്‍കാനുള്ള വിധി അട്ടിമറിച്ചു; യുപി സര്‍ക്കാരിനെതിരേ കോടതി അലക്ഷ്യ ഹരജിയുമായി പത്രപ്രവര്‍ത്തക യൂനിയന്‍ സുപ്രിംകോടതിയില്‍

സിദ്ദിഖ് കാപ്പന് ചികില്‍സ നല്‍കാനുള്ള വിധി അട്ടിമറിച്ചു; യുപി സര്‍ക്കാരിനെതിരേ കോടതി അലക്ഷ്യ ഹരജിയുമായി പത്രപ്രവര്‍ത്തക യൂനിയന്‍ സുപ്രിംകോടതിയില്‍
X

ന്യൂഡല്‍ഹി: സിദ്ദിഖ് കാപ്പന് മതിയായ ചികില്‍സ നല്‍കാന്‍ നിര്‍ദേശിച്ചുള്ള സുപ്രിംകോടതി വിധി അട്ടിമറിച്ചെന്ന് ആരോപിച്ച് കേരള പത്രപ്രവര്‍ത്തക യൂനിയന്‍ സുപ്രിംകോടതിയില്‍. മാധ്യമപ്രവര്‍ത്തകനായ സിദ്ദിഖ് കാപ്പന് ചികില്‍സ നല്‍കാന്‍ 2021 ഏപ്രില്‍ 28ാം തിയ്യതിയാണ് സുപ്രിംകോടതി നിര്‍ദേശിച്ചത്. അദ്ദേഹത്തിന്റെ രോഗം മാറിയ ശേഷം മാത്രമേ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യാവൂ എന്നും നിര്‍ദേശിച്ചിരുന്നു. എന്നാല്‍ കൊവിഡ് പോസിറ്റീവായ സമയത്തുതന്നെ അദ്ദേഹത്തെ മഥുര ജയിലിലേക്ക് തിരികെക്കൊണ്ടുപോയത് സുപ്രിംകോടതി വിധിയുടെ ലംഘനമാണെന്ന് പത്രപ്രവര്‍ത്തക യൂനിയനുവേണ്ടി ഹാജരായ അഡ്വ. വിര്‍സ് മാത്യു ആരോപിച്ചു.

2021 മെയ് ആറാം തിയ്യതിയാണ് കാപ്പനെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യിപ്പിച്ചത്. മെയ് 9ാം തിയ്യതിയും മെയ് 25ാം തിയ്യതിയും രണ്ട് നോട്ടിസുകള്‍ അയച്ചിട്ടും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ആവശ്യമായ നടപടി കൈക്കൊണ്ടില്ല. എല്ലാ നീക്കങ്ങളും ബോധപൂര്‍മായിരുന്നുവെന്നാണ് ഇത് തെളിയിക്കുന്നതെന്നും ഹരജിക്കാര്‍ ആരോപിച്ചു.

കൊവിഡ് ബാധിതനായ കാപ്പന്‍ അതിനു പുറമെ ബാത്ത്‌റൂമില്‍ വീണ് പല്ലിനും കേടുപറ്റിയിരുന്നു. ഇതൊന്നും പരിഗണിക്കാതെയാണ് എയിംസില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തത്. ഇപ്പോഴും അദ്ദേഹത്തിന്റെ ഒരു പല്ല് ഇളകുന്നുണ്ട്. മറ്റൊന്ന് സ്ഥാനം മാറിയതിനെത്തുടര്‍ന്ന് കനത്ത വേദനയിലാണ്. വേദന മാറണമെങ്കില്‍ നാഡീരോഗവിദഗ്ധനെ കാണണണെന്നും ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരുന്നു. പ്രമേഹത്തെത്തുടര്‍ന്ന് കാഴ്ചയും കുറഞ്ഞു. ഇപ്പോഴും അദ്ദേഹത്തിന് ചികില്‍സ ആവശ്യമുണ്ടെന്ന് ഹരജിയില്‍ പറയുന്നു.

നേരത്തെ കാപ്പന്റെ ഭാര്യ റൈഹാനത്ത് കാപ്പന്‍ അഡ്വ. വില്‍സ് മാത്യു മുഖാന്തിരം മറ്റൊരു നോട്ടിസ് യുപി സര്‍ക്കാരിന് ഇതേ കേസില്‍ അയച്ചിരുന്നു. സുപ്രിംകോടതിയെ തെറ്റിദ്ധരിപ്പിക്കുന്ന മെഡിക്കല്‍ റിപോര്‍ട്ട് അയച്ചെന്നായിരുന്നു അതില്‍ ആരോപിച്ചത്.

യുപി ചീഫ് സെക്രട്ടറി രാജേന്ദ്ര കുമാര്‍ തിവാരി, ഡിജിപി ഹിറ്റിഷ് ചന്ദ്ര അവസ്തി തുടങ്ങി അഞ്ച് പേര്‍ക്കെതിരേയാണ് പരാതി.

Next Story

RELATED STORIES

Share it