- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സിദ്ദീഖ് കാപ്പന്‍: അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് ചീഫ് ജസ്റ്റിസിന് പികെ കുഞ്ഞാലികുട്ടിയുടെ കത്ത്
മലപ്പുറം: ഹാഥ്രസ് കൂട്ടബലാല്‍സംഘം റിപോര്‍ട്ട് ചെയ്യാനുള്ള യാത്രക്കിടെ ഉത്തര്‍പ്രദേശ് പോലിസ് അറസ്റ്റ് ചെയ്ത് യുഎപിഎ ചുമത്തി ജയിലിലടച്ച പത്രപ്രവര്‍ത്തകയൂണിയന്‍ നോതാവ് കൂടിയായ സിദ്ദിഖ് കാപ്പന് അടിയന്തര വൈദ്യസഹായം ഉറപ്പാക്കാന്‍ ഇടപെടണമെന്നഭ്യര്‍ഥിച്ച് പികെ കുഞ്ഞാലിക്കുട്ടി സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് കത്തയച്ചു.
സിദ്ദിഖ് കാപ്പന്റെ ആരോഗ്യസ്ഥിതിയെ പറ്റി പുറത്ത് വരുന്ന വാര്‍ത്തകള്‍ ഞെട്ടിക്കുന്നതാണ്. നിലവില്‍ കൊവിഡ് ബാധിതനായി മഥുര മെഡിക്കല്‍ കോളേജിലാണുള്ളത്. നാല് ദിവസമായി ഭക്ഷണം പോലും നിഷേധിച്ച് കൈകള്‍ക്ക് ചങ്ങലയിട്ടിരിക്കുകയാണന്നാണ് റിപോര്‍ട്ടുകള്‍. പ്രാഥമിക ആവശ്യങ്ങള്‍ പോലും നിര്‍വ്വഹിക്കാനാവാത്ത സ്ഥിതിയാണ് അദ്ദേഹത്തിനുള്ളത്. ഡല്‍ഹിയിലെ എയിംസിലേക്ക് അദ്ദേഹത്തെ മാറ്റാനുള്ള നടപടികള്‍ അടിയന്തരമായി സ്വീകരിക്കാന്‍ അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്നുമാണ് കത്തില്‍ ആവശ്യപ്പെട്ടിട്ടുള്ളത്. ഇതേ ആവശ്യമുന്നയിച്ച് പ്രധാനമന്ത്രി, അഭ്യന്തരമന്ത്രി, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി തുടങ്ങിയവര്‍ക്കും വിഷയത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് കേരളാ മുഖ്യമന്ത്രി പിണറായി വിജയനും പികെ കുഞ്ഞാലിക്കുട്ടി കത്തെഴുതിയിട്ടുണ്ട്.
RELATED STORIES
ആലപ്പുഴയില്‍ ക്രിസ്മസ് സന്ദേശ പരിപാടി തടഞ്ഞ് ആര്‍എസ്എസ്; ആളെക്കൂട്ടി...
23 Dec 2024 12:55 PM GMTബിജെപി-ആര്‍എസ്എസ് നേതാക്കള്‍ പറയാന്‍ മടിക്കുന്ന വര്‍ഗീയത പോലും സിപിഎം...
23 Dec 2024 12:38 PM GMTഅസദും ഭാര്യയും പിരിയുന്നുവെന്ന് റിപോര്‍ട്ട്; നിഷേധിച്ച് റഷ്യ
23 Dec 2024 11:48 AM GMT''ശെയ്ഖ് ഹസീനയെ തിരികെ അയക്കണം'': ഇന്ത്യയോട് ബംഗ്ലാദേശ്, വിചാരണ ഉടന്‍...
23 Dec 2024 11:30 AM GMTമൂന്നു വിവാഹം; സെറ്റില്‍മെന്റുകള്‍, 'കൊള്ളക്കാരി വധു' ഒടുവില്‍...
23 Dec 2024 11:06 AM GMTമുകേഷിനും ഇടവേള ബാബുവുമിനെതിരേ കുറ്റപത്രം നല്കി
23 Dec 2024 10:47 AM GMT