Latest News

സിദ്ദിഖ് കാപ്പന്റെ ആരോഗ്യനില ഗുരുതരം: കേരള സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്ന് രാഷ്ട്രീയ, സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍

സിദ്ദിഖ് കാപ്പന്റെ ആരോഗ്യനില ഗുരുതരം: കേരള സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്ന് രാഷ്ട്രീയ, സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍
X

കോഴിക്കോട്: യുപി പോലിസ് അറസ്റ്റ് ചെയ്ത മലയാളി മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്ന സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ മോചനത്തിനായി സംസ്ഥാന സര്‍ക്കാര്‍ ഇടപെടണമെന്ന് രാഷ്ട്രീയ, സാമൂഹിക, സമുദായരംഗത്ത് പ്രവര്‍ത്തിക്കുന്ന പ്രമുഖര്‍ ആവശ്യപ്പെട്ടു. കെ. മുരളീധരന്‍ എം.പി, ഇ.ടി മുഹമ്മദ് ബഷീര്‍ എം പി, കെ.പി.എ മജീദ്, എം.പി അബ്ദുസമദ് സമദാനി, സയ്യിദ് മുനവ്വിറലി തങ്ങള്‍, പി. മുജീബുറഹ്മാന്‍, അബ്ദുന്നാസര്‍ മഅദനി, അബ്ദു ശുക്കൂര്‍ ഖാസിമി, ഒ.അബ്ദുറഹ്മാന്‍, വി.എച്ച് അലിയാര്‍ ഖാസിമി, നഹാസ് മാള, ഡോ. വി.പി സുഹൈബ് മൗലവി, ഇലവുപാലം ശംസുദ്ധീന്‍ മന്നാനി, സച്ചിദാനന്ദന്‍, കെ.പി രാമനുണ്ണി, പി.കെ പാറക്കടവ്, ജോയ് മാത്യു തുടങ്ങിയവരാണ് പ്രസ്താവനയില്‍ ഒപ്പുവച്ചിരിക്കുന്നത്.

കൊവിഡ് ബാധിതനായ സിദ്ദിഖ് കാപ്പന്‍ മഥുര മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. മാനുഷിക പരിഗണന പോലും നല്‍കാത്ത ആശുപത്രി അധികൃതരുടെ അദ്ദേഹത്തോടുള്ള പെരുമാറ്റത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തു വന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അദ്ദേഹത്തിന്റെ കാര്യത്തില്‍ കാര്യക്ഷമമായി ഇടപെടണമെന്ന് പ്രസ്താവനയില്‍ ഒപ്പുവച്ചവര്‍ ആവശ്യപ്പെട്ടു.

ഹര്‍ഷാദ്, കെ.പി ശശി, ഹമീദ് വാണിയമ്പലം, വി.എം അലിയാര്‍, ഡോ. ഫസല്‍ ഗഫൂര്‍, ശംസീര്‍ ഇബ്രാഹിം, എ എസ്.അജിത്കുമാര്‍, ടി.പി അഷ്‌റഫലി, ഫൈസല്‍ ഹുദവി, അംജദ് അലി ഇ.എം, വിഷ്ണു ഡിഎസ്എ, ശ്രീകാന്ത്, ജെനി റൊവീന, ഡോ. വര്‍ഷ ബഷീര്‍, ചിത്രലേഖ

തമന്ന സുല്‍ത്താന, ഹസനുല്‍ ബന്ന, കമല്‍സി നജ്മല്‍, റാസിഖ് റഹീം, പി.കെ പോക്കര്‍, പി സുരേന്ദ്രന്‍, കെ. കെ ബാബുരാജ്, ടി.ടി ശ്രീകുമാര്‍, എം.എച്ച് ഇല്യാസ്, അഡ്വ. തുഷാര്‍ നിര്‍മ്മല്‍, ഐ.ഗോപിനാഥ്, ബി.എസ് ബാബുരാജ്, സലീന പ്രക്കാനം, ഫാസില്‍ ആലുക്കല്‍, ഫാഇസ് കണിച്ചേരി, സി.എ റഊഫ്, നജ്ദ റൈഹാന്‍, റെനി ഐലിന്‍, മജീദ് നദ് വി, കെ.എ ഷാജി, അഡ്വ.അമീന്‍ മോങ്ങം, അഡ്വ. ഹാഷിര്‍ മുഹമ്മദ് എന്നിവരും പ്രസ്താവനയില്‍ ഒപ്പുവച്ചിട്ടുണ്ട്.

മഥുര ജയിലില്‍ കഴിയുന്ന കാപ്പനെ ഏതാനും ദിവസമായി കൊവിഡ് ബാധിച്ച് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അവിടെ അദ്ദേഹത്തെ ചങ്ങലക്കിട്ടിരിക്കുകയാണെന്നാണ് പുറത്തുവന്ന റിപോര്‍ട്ട്. 2020 ഒക്ടോബര്‍ അഞ്ചിനാണ് ഡല്‍ഹിയില്‍ നിന്ന് വാര്‍ത്താശേഖരണാര്‍ത്ഥം യുപിയിലെ ഹാഥ്‌റസിലേക്കു പോവുന്നതിനിടെ കേരള പത്രപ്രവര്‍ത്തക യൂനിയന്‍ ഡല്‍ഹി ഘടകം സെക്രട്ടറിയായ സിദ്ദിഖ് കാപ്പനെ വഴിമധ്യേ പോലിസ് അറസ്റ്റ് ചെയ്തത്. വര്‍ഷങ്ങളായി ഡല്‍ഹിയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന മാധ്യമപ്രവര്‍ത്തകനാണ് സിദ്ദിഖ്. തേജസ്, തല്‍സമയം, അഴിമുഖം ഓണ്‍ലൈന്‍ എന്നിവയ്ക്കു വേണ്ടി റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. അഴിമുഖത്തിന്റെ ലേഖകനായിരിക്കെയാണ് ഹാഥ്‌റസില്‍ ദലിത് പെണ്‍കുട്ടിയെ സവര്‍ണര്‍ ബലാല്‍സംഗം ചെയ്ത് കൊന്ന സംഭവം റിപോര്‍ട്ട് ചെയ്യാന്‍ പോവുന്നതിനിടെ അറസ്റ്റിലായത്. ആദ്യം ചെറിയ കേസുകള്‍ ചാര്‍ജ് ചെയ്ത പോലിസ് പിന്നീട് യുഎപിഎ പോലുള്ള കടുത്ത വകുപ്പുകള്‍ ചുമത്തി. അദ്ദേഹത്തോടൊപ്പം യാത്ര ചെയ്തിരുന്ന മറ്റ് മൂന്നുപേരെയും പോലിസ് സമാനമായ വകുപ്പുകള്‍ ചുമത്തി അറസ്റ്റ് ചെയ്തിട്ടുണ്ട്.

Next Story

RELATED STORIES

Share it