Latest News

ഫൊറൻസിക് സംഘം ഇന്ന് പൂക്കോട്ട്; 'സിദ്ധാർഥനെ മരിച്ചനിലയിൽ കണ്ടവരെല്ലാം ഹാജരാകണം'

ഫൊറൻസിക് സംഘം ഇന്ന് പൂക്കോട്ട്; സിദ്ധാർഥനെ മരിച്ചനിലയിൽ കണ്ടവരെല്ലാം ഹാജരാകണം
X

കല്പറ്റ: പൂക്കോട് വെറ്ററിനറി കോളജ് വിദ്യാര്‍ഥി സിദ്ധാര്‍ഥന്റെ മരണവുമായി ബന്ധപ്പെട്ട് ശാസ്ത്രീയപരിശോധനകള്‍ക്കായി ഫൊറന്‍സിക് സംഘം ഇന്ന് വയനാട്ടിലെത്തും. ഡല്‍ഹിയില്‍നിന്ന് എസ്പി സുന്ദര്‍വേലിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് പൂക്കോട് വെറ്ററിനറി കോളജിലെത്തുക.

ഫെബ്രുവരി 18-ന് സിദ്ധാര്‍ഥനെ മരിച്ചനിലയില്‍ കണ്ടെത്തിയ മുഴുവന്‍ ആളുകളോടും ഹാജരാവാന്‍ സിബിഐ ആവശ്യപ്പെട്ടിട്ടുണ്ട്. മുന്‍ ഡീന്‍ ഡോ. എംകെ നാരായണനുള്‍പ്പെടെയുള്ളവര്‍ ഇന്ന് ഹാജരാവണം. ഒരാഴ്ചയായി സിബിഐ സംഘം വയനാട്ടില്‍ ക്യാമ്പുചെയ്ത് അന്വേഷണം തുടരുകയാണ്. കേസ് വയനാട്ടില്‍നിന്ന് കൊച്ചി സിബിഐ കോടതിയിലേക്ക് മാറ്റാന്‍ ശനിയാഴ്ച സിബിഐയുടെ സ്റ്റാന്‍ഡിങ് കൗണ്‍സല്‍ കല്പറ്റ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ അപേക്ഷനല്‍കി. കേസ് കൊച്ചിയിലേക്ക് മാറ്റിയശേഷമായിരിക്കും റിമാന്‍ഡില്‍ കഴിയുന്ന പ്രതികളെ കസ്റ്റഡിയില്‍വാങ്ങലുള്‍പ്പെടെയുള്ള നടപടികളുണ്ടാവുക. വൈകാതെ കേസില്‍ കൂടുതല്‍ അറസ്റ്റുണ്ടാവുമെന്നാണ് ലഭിക്കുന്ന വിവരം.

20 വിദ്യാര്‍ഥികളെയാണ് പോലിസ് അറസ്റ്റുചെയ്തത്. സിബിഐ രജിസ്റ്റര്‍ചെയ്ത എഫ്‌ഐആറില്‍ അതില്‍ക്കൂടുതല്‍ പ്രതികളുണ്ട്. കഴിഞ്ഞദിവസം സിദ്ധാര്‍ഥന്റെ പിതാവ് , കോളജിലെ വിദ്യാര്‍ഥികള്‍, സിദ്ധാര്‍ഥന്റെ കുടുംബം പ്രതികളാക്കണമെന്ന് ആവശ്യപ്പെട്ടവര്‍ എന്നിവരുടെയെല്ലാം മൊഴി അന്വേഷണസംഘം രേഖപ്പെടുത്തിയിരുന്നു.

Next Story

RELATED STORIES

Share it