Latest News

സില്‍വര്‍ ലൈനില്‍ നിലപാട് മാറ്റി സര്‍ക്കാര്‍; അടിയന്തരപ്രമേയ നോട്ടീസ് അംഗീകരിച്ചു, ഉച്ചയ്ക്ക് ഒരുമണിക്ക് ചര്‍ച്ച

കടുത്ത പാരിസ്ഥിതികനാശവും സാമ്പത്തിക പ്രതിസന്ധിയും പദ്ധതിയിലൂടെയുണ്ടാകുമെന്ന് പ്രതിപക്ഷം ആരോപിച്ചു

സില്‍വര്‍ ലൈനില്‍ നിലപാട് മാറ്റി സര്‍ക്കാര്‍; അടിയന്തരപ്രമേയ നോട്ടീസ് അംഗീകരിച്ചു, ഉച്ചയ്ക്ക് ഒരുമണിക്ക് ചര്‍ച്ച
X

തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ ഏകപക്ഷീയ സമീപനം മാറ്റി ചര്‍ച്ചയ്ക്ക് സന്നദ്ധമായി പിണറായി സര്‍ക്കാര്‍. പദ്ധതിക്കെതിരെ പ്രതിപക്ഷം കൊണ്ടു വന്ന അടിയന്തരപ്രമേയ നോട്ടീസ് സര്‍ക്കാര്‍ അംഗീകരിച്ചു. ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്കാണ് സില്‍വര്‍ ലൈന്‍ പദ്ധതിയെക്കുറിച്ചുള്ള അടിയന്തര പ്രമേയം നിയമസഭ ചര്‍ച്ച ചെയ്യുക. രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ചര്‍ച്ച ചെയ്യുന്ന ആദ്യത്തെ അടിയന്തരപ്രമേയ നോട്ടീസാണിത്. പിസി വിഷണുനാഥാണ് വിഷയം ചര്‍ച്ച ചെയ്യാന്‍ നോട്ടീസ് നല്‍കിയത്.

നിയമസഭയെ ഇരുട്ടില്‍ നിര്‍ത്തിയാണ് സര്‍ക്കാര്‍ സില്‍വര്‍ ലൈന്‍ പദ്ധതിയുമായി മുന്നോട്ട് പോകുന്നതെന്നും സര്‍വ്വേ നടപടികളും കല്ലിടലും മൂലമുള്ള സംഘര്‍ഷങ്ങള്‍ ജനങ്ങളെ ആശങ്കയിലാഴ്ത്തിയിട്ടുണ്ടെന്നും പ്രതിപക്ഷം അടിയന്തരപ്രമേയ നോട്ടീസില്‍ ആരോപിച്ചിരുന്നു. കടുത്ത പാരിസ്ഥിതിക നാശവും സാമ്പത്തിക പ്രതിസന്ധിയും പദ്ധതിയിലൂടെയുണ്ടാവും എന്നാണ് അടിയന്തിരപ്രമേയ നോട്ടീസില്‍ പ്രതിപക്ഷം ആരോപിച്ചത്. നോട്ടീസിന് മറുപടി നല്‍കുമ്പോള്‍ വിശദമായ ചര്‍ച്ചയ്ക്ക് തയ്യാറാണ് എന്ന് മുഖ്യമന്ത്രി സഭയെ അറിയിച്ചത്. സില്‍വര്‍ ലൈന്‍ പദ്ധതിയെക്കുറിച്ചുള്ള വിശദമായ ഒരു മറുപടി പ്രസംഗം മുഖ്യമന്ത്രിയില്‍ നിന്നുണ്ടാവും.

സില്‍വര്‍ ലൈന്‍ പദ്ധതിക്കായി ഇതിനോടകം 150 കിലോമീറ്റര്‍ ദൂരത്തില്‍ അതിരിടല്‍ കല്ലുകള്‍ സ്ഥാപിച്ചിട്ടുണ്ട്. പദ്ധതിയുടെ അടുത്ത ഘട്ടം എന്തൊക്കായാണ് എന്നതിലും മുഖ്യമന്ത്രിയുടെ മറുപടി പ്രസംഗത്തില്‍ വ്യക്തത വന്നേക്കും. സില്‍വര്‍ ലൈന്‍ പദ്ധതി നേരിട്ടു ബാധിക്കുന്നവരേയോ ജനപ്രതിനിധികളെയോ വിവരങ്ങള്‍ ധരിപ്പിക്കാനോ ചര്‍ച്ച ചെയ്യാനോ സര്‍ക്കാര്‍ തയ്യാറായില്ല എന്നാണ് പ്രതിപക്ഷത്തിന്റെ പ്രധാന ആരോപണം.

Next Story

RELATED STORIES

Share it