Latest News

സില്‍വര്‍ലൈന്‍; കേന്ദ്രത്തിന്റേത് അനുഭാവപൂര്‍വമായ സമീപനമെന്ന് മുഖ്യമന്ത്രി

സില്‍വര്‍ലൈന്‍; കേന്ദ്രത്തിന്റേത് അനുഭാവപൂര്‍വമായ സമീപനമെന്ന് മുഖ്യമന്ത്രി
X

ന്യൂഡല്‍ഹി; കെ റെയില്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിന്റേത് അനുഭാവപൂര്‍വമായ സമീപനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പദ്ധതിക്ക് എത്രയും വേഗം കേന്ദ്രാനമതി ലഭിക്കാനുളള നടപടി കൈക്കൊള്ളുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉറപ്പ് നല്‍കിയതായും മുഖ്യമന്ത്രി പറഞ്ഞു. പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷം ഡല്‍ഹിയില്‍ മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. അനുഭാവപൂര്‍വമായ സമീപനത്തിന് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞു.

സില്‍വര്‍ ലൈന്‍ പദ്ധതിയെക്കുറിച്ച് റെയില്‍വേ മന്ത്രിയുമായി അനൗദ്യോഗികമായിട്ടാണെങ്കിലും ചര്‍ച്ച നടത്തിയെന്ന് മുഖ്യമന്ത്രി പറഞ്ഞു.

യാത്രയുടെ വേഗത വര്‍ധിക്കണമെന്ന കാര്യത്തില്‍ ആര്‍ക്കും വിയോജിപ്പില്ലെന്നും പരിസ്ഥിതി സൗഹാര്‍ദ ഗതാഗത സംവിധാനൊരുക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സാമൂഹിക ആഘാത പഠനമാണ് ഇപ്പോള്‍ നടക്കുന്നതെന്നും അതിനുശേഷമാണ് ഭൂമി ഏറ്റെടുക്കുകയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Next Story

RELATED STORIES

Share it