Latest News

മുഹമ്മദ് സഈദ് ടി കെ എസ്ഐഒ സംസ്ഥാന പ്രസിഡന്റ്, അഡ്വ. റഹ്മാൻ ഇരിക്കൂർ ജനറൽ സെക്രട്ടറി

മുഹമ്മദ് സഈദ് ടി കെ     എസ്ഐഒ സംസ്ഥാന പ്രസിഡന്റ്,    അഡ്വ. റഹ്മാൻ ഇരിക്കൂർ ജനറൽ സെക്രട്ടറി
X

കോഴിക്കോട്: 2022- 2023 പ്രവർത്തന കാലയളവിലേക്കുള്ള എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റായി മുഹമ്മദ് സഈദ് ടി.കെയെയും ജനറൽ സെക്രട്ടറിയായി അഡ്വ. റഹ്മാൻ ഇരിക്കൂറിനെയും തിരഞ്ഞെടുത്തു. സെക്രട്ടറിമാരായി വാഹിദ് ചുള്ളിപ്പാറ, ഷറഫുദ്ദീൻ നദ്‌വി, അഡ്വ.അബ്ദുൽ വാഹിദ്, അസ്‌ലഹ് കക്കോടി, സൽമാനുൽ ഫാരിസ്, സഹൽ ബാസ് എന്നിവരെയും തെരെഞ്ഞെടുത്തു.


കോഴിക്കോട് കടമേരി സ്വദേശിയായ മുഹമ്മദ് സഈദ് മുട്ടിൽ ഡബ്ല്യു.എം.ഒ കോളേജിൽ നിന്ന് ബിരുദവും ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദാനന്തര ബിരുദം പൂർത്തിയാക്കി. നിലവിൽ എസ്.ഐ.ഒ കേന്ദ്ര കമ്മിറ്റിയംഗമായ അദ്ദേഹം, വയനാട് ജില്ലാ പ്രസിഡന്റ്, കോഴിക്കോട് ജില്ലാ പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി തുടങ്ങിയ ഉത്തരവാദിത്വങ്ങൾ വഹിച്ചിട്ടുണ്ട്.


കണ്ണൂർ ഇരിക്കൂർ സ്വദേശിയായ അഡ്വ. റഹ്മാൻ ആലുവ അസ്ഹറുൽ ഉലൂമിൽ നിന്ന് ബിരുദവും തിരുവനന്തപുരം ഗവ: ലോ കോളേജിൽ നിന്ന് എൽ.എൽ.ബിയും ബാംഗ്ലൂർ ക്രൈസ്റ്റ് കോളേജിൽ നിന്ന് എൽ.എൽ.എമ്മും പൂർത്തിയാക്കി. നിലവിൽ എസ്.ഐ.ഒ സംസ്ഥാന ശൂറ അംഗമായ അദ്ദേഹം തിരുവനന്തപുരം ജില്ലാ പ്രസിഡന്റ്, കണ്ണൂർ ജില്ലാ പ്രസിഡന്റ് തുടങ്ങിയ ഉത്തരവാദിത്വങ്ങൾ വഹിച്ചിട്ടുണ്ട്.



സംസ്ഥാന ശൂറാ അംഗങ്ങൾ

വാഹിദ് ചുള്ളിപ്പാറ (മലപ്പുറം), ഷറഫുദ്ദീൻ നദ്‌വി (കൊച്ചി സിറ്റി), തശ്‌രീഫ് കെ.പി (മലപ്പുറം), അഡ്വ. അബ്ദുൽ വാഹിദ് (കോഴിക്കോട്), നിയാസ് വേളം (കോഴിക്കോട്), അസ്‌ലഹ് കക്കോടി (കോഴിക്കോട്), അൻഫാൽ ജാൻ (മലപ്പുറം), സൽമാനുൽ ഫാരിസ് ടി.കെ (മലപ്പുറം), അമീൻ മമ്പാട് (മലപ്പുറം), അബ്ദുല്ല നേമം (തിരുവനന്തപുരം), അൽ അമീൻ (കൊല്ലം), ഹാമിദ് ടി.പി (മലപ്പുറം), മിസ്അബ് ശിബ്‌ലി (കണ്ണൂർ), ഇസ്ഹാഖ് അസ്ഹരി ( എറണാകുളം), സഹൽ ബാസ് (മലപ്പുറം), അമീൻ ഫസൽ (കണ്ണൂർ), സാബിർ യൂസുഫ് (കോട്ടയം), അമീൻ അഹ്സൻ (കൊച്ചി സിറ്റി), നവാഫ് പാറക്കടവ് (കോഴിക്കോട്), അസ്‌ലഹ് വടകര (കോഴിക്കോട്), തഹ്സീൻ മമ്പാട്(മലപ്പുറം), സ്വലീൽ ഫലാഹി(കൊച്ചി സിറ്റി)


ആലുവ ഹിറാ കോംപ്ലക്സിൽ നടന്ന തെരെഞ്ഞെടുക്കപ്പിന് ജമാഅത്തെ ഇസ്‌ലാമി കേരള അമീർ എം.ഐ അബ്ദുൽ അസീസ് നേതൃത്വം നൽകി.

Next Story

RELATED STORIES

Share it