- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊല്ലം തെക്കുംഭാഗത്ത് വൃദ്ധ മാതാവിന് മകന്റെ ക്രൂര മര്‍ദ്ദനം; മകനെതിരേ വധശ്രമത്തിന് കേസ്
മകനെതിരെ മൊഴി നല്കാന് അമ്മ തയാറായില്ല
കൊല്ലം: ചവറ തെക്കുംഭാഗത്ത് വൃദ്ധ മാതാവിന് മകന്റെ ക്രൂര മര്‍ദ്ദനം. 84 വയസുള്ള ഓമനയെയാണ് പണം ആവശ്യപ്പെട്ട് മകന് ഓമനക്കുട്ടന് മൃഗീയമായി മര്‍ദ്ദിച്ചത്. തടയാന്‍ ശ്രമിച്ച സഹോദരനും മര്‍ദ്ദനമേറ്റു. അയല്‍വാസിയായ ഒരു വിദ്യാര്‍ത്ഥിയാണ് ക്രൂരമായ അക്രമത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയത്.
മദ്യലഹരിയിലായിരുന്നു ഓമനക്കുട്ടന്. നേരത്തെയും സമാനമായ രീതിയില്‍ മദ്യപിച്ചെത്തി ഇയാള്‍ അമ്മയെ മര്‍ദ്ദിക്കാറുണ്ടായിരുന്നുവെന്നാണ് അയല്‍വാസികള്‍ പറയുന്നത്. വലിച്ചിഴക്കുന്നതിനിടെ അമ്മയുടെ വസ്ത്രങ്ങള്‍ അഴിഞ്ഞുപോയിട്ടും വീണ്ടും അടിക്കുന്നതും ചവിട്ടുന്നതും അസഭ്യം പറയുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.
വീഡിയോ പുറത്ത് വന്നതോടെ ഓമനകുട്ടനെ തെക്കുംഭാഗം പോലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എന്നാല്‍ മകനെതിരെ മൊഴി നല്കാന് അമ്മ തയാറായിട്ടില്ല. തന്നെ മര്‍ദ്ദിച്ചിട്ടില്ലെന്നും വീണ് പരിക്കേറ്റതാണെന്നുമാണ് അമ്മ ഓമന പറയുന്നത്. ഈ സാഹചര്യത്തില്‍ ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ വധശ്രമത്തിന് പോലിസ് കേസെടുത്തു. ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് കേസെടുത്തത്.
നേരത്തെയും സമാനമായ രീതിയില്‍ മര്‍ദ്ദനമുണ്ടായിരുന്നുവെന്നും ഇടപെടാന്‍ ശ്രമിക്കുമ്പോള്‍ മര്‍ദ്ദിച്ചില്ലെന്ന് പറഞ്ഞ് ഓമന മകനെ സംരക്ഷിക്കുന്നത് പതിവാണെന്നും പഞ്ചായത്തംഗവും പറഞ്ഞു.
RELATED STORIES
ജി20 ഉച്ചകോടിക്കിടെ ഇന്ത്യ-ചൈന വിദേശകാര്യ മന്ത്രിമാർ കൂടിക്കാഴ്ച...
19 Nov 2024 8:32 AM GMTറോമന്‍ കാലത്തെ റോഡ് തപ്പി പിതാവും മകനും; കിട്ടിയതോ?
19 Nov 2024 7:01 AM GMT'നെതന്യാഹു സീരിയൽ കില്ലർ': നെസറ്റ് അംഗം അയ്മൻ ഔദ
19 Nov 2024 4:53 AM GMTഈ വൈറല്‍ പഴത്തിന് വില എട്ടരക്കോടി !!!
18 Nov 2024 5:39 AM GMTശെയ്ഖ് ഹസീനയെ വിട്ടുനല്‍കണമെന്ന് ഇന്ത്യയോട് ആവശ്യപ്പെടും: ബംഗ്ലാദേശ്
18 Nov 2024 4:45 AM GMTകമ്പനി മീറ്റിങ്ങില്‍ പങ്കെടുത്തില്ല; 99 ജീവനക്കാരെ പിരിച്ച് വിട്ട്...
18 Nov 2024 3:36 AM GMT