World

റോമന്‍ കാലത്തെ റോഡ് തപ്പി പിതാവും മകനും; കിട്ടിയതോ?

റോമന്‍ കാലത്തെ റോഡ് തപ്പി പിതാവും മകനും; കിട്ടിയതോ?
X

വാര്‍സോ: റോമന്‍ കാലത്തെ റോഡിനായുള്ള ഒരു അന്വേഷണവുമായാണ് പോളണ്ടിലുള്ള ഒരു പിതാവും മകനും കാടുകളിലേക്ക് ഇറങ്ങി ചെന്നത്. സ്ലോവോമിര്‍ മിലേവ്‌സ്‌കി, മകന്‍ സിമോണ്‍ മിലേവ്‌സ്‌കി എന്നിവരാണ് പുതിയ കണ്ടെത്തലിനായി ഇറങ്ങി തിരിച്ചത്. ട്രഷര്‍ ഹണ്ടേഴ്‌സ് എന്ന അസോസിയേഷന് കീഴിലായിട്ടായിരുന്നു ഇവരുടെ യാത്ര. എന്നാല്‍ ദിവസങ്ങള്‍ നീണ്ട യാത്രയ്‌ക്കൊടുവില്‍ അവര്‍ക്ക് ലഭിച്ചത് വിലയേറിയ മറ്റൊന്നാണ്. 16ാം നൂറ്റാണ്ടില്‍ യൂറോപ്പില്‍ ഉപയോഗിച്ച വെള്ളിനാണയങ്ങളാണ് ഇവര്‍ക്ക് ലഭിച്ചത്. ഏകദേശം 120,000 ഡോളര്‍ വിലമതിക്കുന്നതാണ് നാണയങ്ങള്‍ 17നാണയങങളാണ് ഇവര്‍ക്ക് ലഭിച്ചത്.


ഒമ്പത് താലറുകളും എട്ട് പാറ്റഗണുകളുമാണ് ഈ നാണയങ്ങള്‍. നൂറ്റാണ്ടുകളോളം യൂറോപ്പില്‍ ഉപയോഗിച്ച നാണയങ്ങളാണ് താലറുകള്‍. ഇവയില്‍ ഏറ്റവും പഴക്കം ചെന്ന നാണയങ്ങള്‍ 1564ലിലേതാണ്. ഏറ്റവും പുതിയത് 1641ലേതും. താലറുകള്‍ എന്ന നാണയത്തില്‍ നിന്നാണ് ഡോളര്‍ എന്ന വാക്ക് ഉള്‍തിരിച്ച് വന്നത്. 17 നാണയങ്ങളും വ്യത്യസ്ത സ്ഥലങ്ങളില്‍ നിര്‍മ്മിച്ചവയാണ്. രണ്ടെണ്ണം 1612ലും 1624ലും സാക്‌സോണി ഭരണാധികാരി ജോഹാന്‍ ജോര്‍ജ്ജ് ഒന്നാമന്റെ കാലഘട്ടത്തിലുള്ളതാണ്. മറ്റൊന്ന് പാലറ്റിനേറ്റ് എന്ന ജര്‍മ്മന്‍ പ്രോട്ടേ സ്‌റ്റേറ്റിലെ സ്വീബ്രൂക്കനിലേതും മറ്റൊന്ന് വടക്കന്‍ ഇറ്റലി-തെക്കന്‍ ഓസ്ട്രിയയിലെ തെക്കന്‍ ടൈറോള്‍ രാജ്യത്തില്‍ നിന്നും അടിച്ചതാണ്.

കൊള്ളക്കാരില്‍ നിന്ന് രക്ഷപ്പെടാന്‍ അക്കാലത്തെ വ്യാപാരികള്‍ വിലപ്പിടിപ്പുള്ള സാധനങ്ങള്‍ കുഴിച്ചുമൂടുക സാധാരമമാണ്. അത്തരത്തില്‍ കുഴിച്ച് മൂടിയതായിരിക്കാം നാണയങ്ങളാണെന്നാണ് നിഗമനം.



Next Story

RELATED STORIES

Share it