Latest News

കൊവിഡ് പോസിറ്റിവിറ്റി നിരക്ക് കൂടുതലുള്ള തദ്ദേശ സ്ഥാപനങ്ങള്‍ സന്ദര്‍ശിക്കാന്‍ പ്രത്യേക സംഘം

കൊവിഡ് പോസിറ്റിവിറ്റി നിരക്ക് കൂടുതലുള്ള തദ്ദേശ സ്ഥാപനങ്ങള്‍ സന്ദര്‍ശിക്കാന്‍ പ്രത്യേക സംഘം
X

കാസര്‍കോഡ്: ജില്ലയില്‍ കൊവിഡ് പരിശോധന നിരക്ക് കുറവും ഉയര്‍ന്ന് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുള്ളതുമായ തദ്ദേശസ്ഥാപനങ്ങള്‍ സന്ദര്‍ശിക്കാന്‍ പ്രത്യേക സംയുക്ത നിരീക്ഷണ സംഘത്തെ നിയോഗിച്ചു. ഈ പ്രദേശങ്ങളില്‍ പരിശോധന കുറയുന്നതിനുള്ള കാരണം കണ്ടെത്താന്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളുമായും ഉദ്യോഗസ്ഥരുമായും സംഘം ചര്‍ച്ച നടത്തും.

പോലിസ്, ആരോഗ്യം, റവന്യൂ, ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരും സെക്ടര്‍ മജിസ്‌ട്രേറ്റുമാരും അടങ്ങുന്നതാണ് സംയുക്ത നിരീക്ഷണ സംഘം. സംഘത്തില്‍ ആരോഗ്യ വകുപ്പ് പ്രതിനിധികളായി ബ്ലോക്ക് മെഡിക്കല്‍ ഓഫിസര്‍, ഹെല്‍ത്ത് സുപ്രവൈസര്‍/ ജെ എച്ച് ഐ, എന്നിവരും പ്രത്യേകം മൊബൈല്‍ ടെസ്റ്റിങ് യൂണിറ്റും ഉണ്ടാകും. റവന്യൂ വകുപ്പിന്റെ പ്രതിനിധിയായി അതത് താലൂക്കിലെ നിര്‍ദ്ദേശിക്കപ്പെട്ട ഉദ്യോഗസ്ഥനും തദ്ദേശസ്ഥാപനങ്ങളില്‍ നിന്ന് പഞ്ചായത്ത്/നഗരസഭ സെക്രട്ടറി, ഭരണസമിതി പ്രതിനിധി, കുടുംബശ്രീ പ്രതിനിധി, സെക്ടര്‍ മജിസ്‌ട്രേറ്റ്, പൊലീസ് ഉദ്യോഗസ്ഥരും ഉണ്ടാകും.

നിരീക്ഷണ സംഘം ഓരോ പ്രദേശങ്ങളും സന്ദര്‍ശിച്ച് അവിടെ കൊവിഡ് പോസിറ്റീവായ വ്യക്തികളുടെ പ്രാഥമിക സമ്പര്‍ക്കത്തില്‍പെട്ട എല്ലാവരെയും ഓട്ടോ െ്രെഡവര്‍മാര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, വ്യാപാരികള്‍, ഷോപ്പ്, റെസ്‌റ്റോറന്റ് മറ്റ് വാണിജ്യ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ ജീവനക്കാര്‍ ഉള്‍പ്പെടെ പൊതുജനങ്ങളുമായി ഇടപെടുന്ന എല്ലാ വിഭാഗം ആളുകള്‍ക്കും പരിശോധന നടത്താനുള്ള നടപടിയെടുക്കും.

ജൂലൈ 30 ന് നിരീക്ഷണ സംഘം ചെറുവത്തൂര്‍, പുല്ലൂര്‍ പെരിയ, ചെമ്മനാട്, ബെള്ളൂര്‍, ചെങ്കള, ഈസ്റ്റ് എളേരി, കിനാനൂര്‍ കരിന്തളം, കള്ളാര്‍ എന്നീ തദ്ദേശസ്ഥാപനങ്ങള്‍ സന്ദര്‍ശിക്കും. 31 ന് ഉദുമ, പിലിക്കോട്, വലിയപറമ്പ, കുംബഡാജെ, മധൂര്‍, കാസര്‍കോട്, മൂളിയാര്‍, കോടോം ബേളൂര്‍, പനത്തടി പഞ്ചായത്തുകളിലും സംഘം സന്ദര്‍ശനം നടത്തും.

Next Story

RELATED STORIES

Share it