Latest News

വയനാട്ടില്‍ വന്‍ സ്പിരിറ്റ് വേട്ട; കണ്ടയ്‌നര്‍ ലോറിയില്‍ കടത്താന്‍ ശ്രമിച്ച 11,500 ലിറ്റര്‍ സ്പിരിറ്റ് പിടികൂടി

കണ്ടയ്‌നര്‍ ലോറിയില്‍ വീപ്പകളിലാക്കി സംസ്ഥാനത്തേക്ക് കടത്താന്‍ ശ്രമിച്ച 11500 ലിറ്റര്‍ സ്പിരിറ്റാണ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് ആന്റി നര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് പിടികൂടിയത്.

വയനാട്ടില്‍ വന്‍ സ്പിരിറ്റ് വേട്ട; കണ്ടയ്‌നര്‍ ലോറിയില്‍ കടത്താന്‍ ശ്രമിച്ച 11,500 ലിറ്റര്‍ സ്പിരിറ്റ് പിടികൂടി
X

കല്‍പറ്റ: വയനാട് മുത്തങ്ങയില്‍ വന്‍സ്പിരിറ്റ് വേട്ട. കണ്ടയ്‌നര്‍ ലോറിയില്‍ കടത്താന്‍ ശ്രമിച്ച 11500 ലിറ്റര്‍ സ്പിരിറ്റാണ് എക്‌സൈസ് സെപ്ഷ്യല്‍ സ്‌ക്വാഡ് പിടികൂടിയത്.

കണ്ടയ്‌നര്‍ ലോറിയില്‍ വീപ്പകളിലാക്കി സംസ്ഥാനത്തേക്ക് കടത്താന്‍ ശ്രമിച്ച 11500 ലിറ്റര്‍ സ്പിരിറ്റാണ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് ആന്റി നര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് പിടികൂടിയത്. സംഭവത്തില്‍ ആരെയും പിടികൂടിയിട്ടില്ല. വ്യാഴാഴ്ച വൈകിട്ട് ആറോടെ പൊന്‍കുഴിക്ക് സമീപം ആളില്ലാത്ത നിലയിലാണ് ലോറി കാണപ്പെട്ടത്. കര്‍ണാടകയിലെ മാണ്ഡ്യയില്‍ നിന്നും മലപ്പുറത്തേക്കാണ് സാധനം കൊണ്ടുപോകുന്നതെന്നാണ് ലോറിയില്‍ നിന്നും ലഭിച്ച രേഖ പ്രകാരം ലഭിക്കുന്ന വിവരം. കണ്ടയ്‌നര്‍ ലോറിയില്‍ 220 ലിറ്റര്‍ കൊളളുന്ന 52ാളം വീപ്പകളിലായാണ് സ്പിരിറ്റ് ഉണ്ടായിരുന്നത്. എക്‌സ്ട്രാ ന്യൂട്രല്‍ ആള്‍ക്കഹോളാണ് പിടികൂടിയതെന്നും ഇതു മദ്യമുണ്ടാക്കാന്‍ ഉപയോഗിക്കുന്നതാണെന്നും എക്‌സൈസ് പറഞ്ഞു. സാനിറ്റൈസര്‍ നിര്‍മ്മിക്കാനെന്ന വ്യാജേന സംസ്ഥാനത്തേക്ക് കടത്താനായിരുന്നു പദ്ധതിയെന്നാണ് അറിയുന്നത്. സംഭവത്തില്‍ അബ്കാരി ആക്ട് പ്രകാരം കേസെടുത്ത് പ്രതികള്‍ക്കായി അന്വേഷണം ആരംഭിച്ചു.

എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിലായിരുന്നു എക്‌സൈസ് അധികൃതര്‍. എന്നാല്‍ വ്യാഴാഴ്ച വൈകീട്ട് ആറോടെ പൊന്‍കുഴിഭാഗത്ത് നിര്‍ത്തിയിട്ട നിലയിലാണ് ലോറി കണ്ടെത്തിയത്. ലോറിയില്‍ ഡ്രൈവറോ മറ്റാരും തന്നെ ഉണ്ടായിരിന്നില്ലന്നും എക്‌സൈസ് അധികൃതര്‍ വ്യക്തമാക്കി. മറ്റാര്‍ക്കോ വാഹനം കൈമാറാനാണ് വാഹനം നിറുത്തിയി്ട്ടിരിക്കുന്നതെന്നുമാണ് നിഗമനം. തുടര്‍ നടപടികള്‍ക്കായി പിടികൂടിയ വാഹനവും സ്പിരിറ്റും സുല്‍ത്താന്‍ ബത്തേരി കോടതിയില്‍ ഹാജരാക്കും.

സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സജിത് ചന്ദ്രന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ പിഒമാരായ ജി അനില്‍കുമാര്‍, പി പി ശിവന്‍, സിഇഒമാരായ സി ഡി സാബു, എം സി സനൂപ്, കെ പി പ്രമോദ്, വി ബി നിഷാദ്, എം സുരേഷ്, ടി പി മാനുവല്‍ ജിംസന്‍, ജിതിന്‍ പി പോള്‍, വി സുധീഷ്, എ അനില്‍, എം ജെ ജലജ, ഇ വി വിബിത സംബന്ധിച്ചു.

Next Story

RELATED STORIES

Share it