Latest News

നഴ്‌സ്-രോഗി അനുപാതം പാലിക്കുക; ശ്രീചിത്രയിലെ നഴ്‌സുമാര്‍ ജനുവരി 31 മുതല്‍ അനിശ്ചിതകാല സമരത്തിന്

നഴ്‌സ്-രോഗി അനുപാതം പാലിക്കുക; ശ്രീചിത്രയിലെ നഴ്‌സുമാര്‍ ജനുവരി 31 മുതല്‍ അനിശ്ചിതകാല സമരത്തിന്
X

തിരുവനന്തപുരം: തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിലെ നഴ്‌സുമാര്‍ ജനുവരി 31 മുതല്‍ അനിശ്ചിത കാല സമരം തുടങ്ങും. നഴ്‌സസ് അസോസിയേഷന്റെ നേതൃത്വത്തിലാണ് സമരം. പതിനാറോളം അവകാശങ്ങള്‍ ഉന്നയിച്ചാണ് സംഘടന സമരം നടത്തുന്നത്. നഴ്‌സിങ് ഓഫിസര്‍മാരുടെ ക്ഷാമം പരിഹരിച്ച് രോഗീപരിചരണം മെച്ചപ്പെടുത്തുക, ചട്ടപ്രകാരമുള്ള നഴ്‌സ്-രോഗി അനുപാതം പാലിക്കുക, അസിസ്റ്റന്റ് നഴ്‌സിങ് സൂപ്രണ്ടിനെതിരെയുള്ള ഏകപക്ഷീയ നടപടി പിന്‍വലിക്കുക, ചേഞ്ചിങ് റൂം അനുവദിക്കുക, നിയമപ്രകാരമുള്ള ചൈല്‍ഡ് കെയര്‍ ലീവ് അനുവദിക്കുക, ശമ്പളത്തോടെയുള്ള സ്റ്റഡീ ലീവ് അനുവദിക്കുക, ഹയര്‍ ഡിഗ്രി അലവന്‍സ് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് നഴ്‌സുമാര്‍ മുന്നോട്ട് വയ്ക്കുന്നത്.

ഇതേ ആവശ്യങ്ങളുന്നയിച്ച് 2021 നവംബര്‍ 24 നഴ്‌സുമാര്‍ ധര്‍ണ നടത്തിയിരുന്നു. അതിന് ശേഷം നവംബര്‍ 26ന് ഡയറക്ടറും നഴ്‌സിങ് അസോസിയേഷനും തമ്മില്‍ നടന്ന ചര്‍ച്ചയില്‍ അസിസ്റ്റന്റ് നഴ്‌സിങ് സൂപ്രണ്ട് ഗ്രെയ്‌സി എംവിക്കെതിരായ നടപടി പുനപരിശോധിക്കുമെന്ന് ഉറപ്പ് നല്‍കിയെങ്കിലും ഇത് പാലിക്കപ്പെട്ടില്ലെന്നാണ് ആക്ഷേപം.


Next Story

RELATED STORIES

Share it