- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി പ്രവേശനം: നവംബർ 15 വരെ അപേക്ഷിക്കാം
കോഴിക്കോട് :കേരളത്തിലെ ആദ്യത്തെ സ്റ്റേറ്റ് ഓപ്പൺ യൂണിവേഴ്സിറ്റിയായ ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ ബിരുദ ബിരുദാനാന്തര പ്രോഗ്രാമുകളിലേക്ക് നവംബർ 15 വരെ ഓൺലൈൻ ആയി അപേക്ഷിക്കാം.
യു ജി സി അംഗീകാരം ലഭിച്ച ഭാഷ വിഷയങ്ങൾക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ബി എ ഇംഗ്ലീഷ്, മലയാളം, ഹിന്ദി, അറബിക് സംസ്‌കൃതം, എം എ ഇംഗ്ലീഷ്, മലയാളം എന്നിവയാണ് ആദ്യ ഘട്ടത്തിൽ തുടങ്ങുന്നത്.
യോഗ്യതയിൽ മിനിമം മാർക്ക് നിബന്ധന ഇല്ലാത്തതും പ്രയോഗിക തലത്തിൽ സ്വയം ജോലി ലഭിക്കുന്നതിനു സഹായകരമായിട്ടുള്ള തൊഴിൽ/കഴിവ് നൈപുണ്യ കോഴ്സുകൾ ഉൾപ്പെടുത്തി പരിഷ്കരിച്ച സിലബസും എസ് ജി ഒ യു പ്രോഗ്രാമുകളുടെ സ്വീകാര്യത വർദ്ധിപ്പിക്കുന്നു. സ്വയം പഠന സാമഗ്രികളോടൊപ്പം വെർച്വൽ ലേണിംഗ്, ഇ കണ്ടന്റ് എന്നിവ ഉൾപ്പെടുന്ന ആധുനിക സാങ്കേതിക സഹായത്തോടെയുള്ള പഠന ക്രമീകരണങ്ങൾ ആണ് എസ് ജി ഒ യു വിദ്യാർത്ഥികൾക്കായി ഒരുക്കുന്നത്. വിദ്യാർത്ഥികളുടെ പഠന കാലത്തുടനീളം അവരുടെ പഠനം സുഗമാക്കുവാനും മോണിറ്റർ ചെയ്യാനും ലേണിംഗ് മാനേജ്മെന്റ് സിസ്റ്റം വഴി സാധ്യമാക്കും. സർവകലാശാല ഒരുക്കുന്ന സ്റ്റുഡന്റ് പോർട്ടൽ വഴി എല്ലാ സേവനങ്ങളും വിദ്യാർത്ഥികൾക്ക് ലഭ്യമാക്കും.
കൊല്ലം, തൃപ്പൂണിത്തുറ, പട്ടാമ്പി, കോഴിക്കോട്, തലശ്ശേരി എന്നിവിടങ്ങളില്‍ യൂണിവേഴ്‌സിറ്റിയുടെ റീജിയണല്‍ സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നു. ഈ റീജിയണല്‍ സെന്ററുകളുടെ മേല്‍നോട്ടത്തില്‍ എല്ലാ ജില്ലകളിലും ലേര്‍ണര്‍ സപ്പോര്‍ട്ട് സെന്ററുകള്‍ ഉണ്ട്. അഡ്മിഷന്‍ മുതല്‍ സര്‍ട്ടിഫിക്കറ്റ് വിതരണം വരെ എല്ലാം റീജിയണല്‍ സെന്ററുകള്‍ വഴി ആണ് നടക്കുക. പഠന കാലത്തു ഒരിക്കല്‍ പോലും വിദ്യാര്‍ത്ഥികള്‍ക്ക് കൊല്ലത്തുള്ള യൂണിവേഴ്‌സിറ്റി ആസ്ഥാനത്തു നേരിട്ട് വരേണ്ടതില്ല എന്നതാണ് മറ്റൊരു പ്രതേകത.
വിദ്യാര്‍ത്ഥികള്‍ക്ക് അഡ്മിഷന്‍ പോര്‍ട്ടലിലൂടെ അവര്‍ തിരഞ്ഞെടുക്കുന്ന റീജിയണല്‍ സെന്ററുകള്‍ വഴിയാണ് പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കേണ്ടത്. കോഴിക്കോട്,മലപ്പുറം ജില്ലകളിലെ പഠന കേന്ദ്രങ്ങള്‍ തിരഞ്ഞെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ കോഴിക്കോട് മീഞ്ചന്ത ഗവണ്മെന്റ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് ക്യാമ്പസ്സില്‍ പ്രവര്‍ത്തിക്കുന്ന മേഖല കേന്ദ്രത്തിലാണ് ഹാജരാകേണ്ടത്. ബന്ധപ്പെടേണ്ട നമ്പര്‍ - 0495 2920228. കണ്ണൂര്‍, വയനാട് കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ളവര്‍ക്ക് തലശ്ശേരി ബ്രണ്ണന്‍ കോളേജില്‍ ആണ് ഹാജരാകേണ്ടത്. നമ്പര്‍ -8281087576
തൃശൂര്‍ പാലക്കാട് ജില്ലയിലുള്ളവര്‍ പട്ടാമ്പി ശ്രീ നീലകണ്ഠ ഗവണ്മെന്റ് സംസ്‌കൃത കോളേജില്‍ ആണ് എത്തേണ്ടത്. നമ്പര്‍ 0466 2912009. ആലപ്പുഴ,കോട്ടയം ഇടുക്കി എറണാകുളം ജില്ലയിലുള്ളവര്‍ക്ക് തൃപ്പൂണിത്തുറ മഹാരാജാസ് കോളേജുമായി ബന്ധപ്പെടാം. നമ്പര്‍ -0484 2927436. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലയില്‍ ഉള്ളവര്‍ കൊല്ലം കുരീപ്പുഴയിലുള്ള ഓപ്പണ്‍ യൂണിവേഴ്‌സിറ്റി ഹെഡ്ക്വാര്‍ട്ടേഴ്സ്ല്‍ ആണ് എത്തേണ്ടത്. നമ്പര്‍ - 04742966841. വിവരങ്ങള്‍ക്കായി സന്ദര്‍ശിക്കേണ്ട വെബ്‌സൈറ്റ് - www.sgou.ac.in.
RELATED STORIES
ശെയ്ഖ് മുജീബുര്‍ റഹ്മാന്റെ മരണം ലോകത്തെ അറിയിച്ച മേജര്‍ ദാലിം...
12 Jan 2025 5:23 PM GMTജാമിഅ അല്‍ ഹിന്ദ് അല്‍ ഇസ് ലാമിയ്യ : വാര്‍ഷിക സമ്മേളനത്തിന് പാണക്കാട്...
12 Jan 2025 5:12 PM GMTവൈദികനെ ഹണിട്രാപ്പില്‍ കുടുക്കി 41.52 ലക്ഷം തട്ടിയെടുത്ത യുവതിയും...
12 Jan 2025 5:00 PM GMTപി വി അന്‍വര്‍ നാളെ സ്പീക്കറെ കാണും
12 Jan 2025 4:31 PM GMTദലിത് യുവാവിനെ മരത്തില്‍ കെട്ടിത്തൂക്കിയിട്ട് മര്‍ദ്ദിച്ചു (വീഡിയോ)
12 Jan 2025 3:49 PM GMTമാംസവില്‍പ്പന ശാല ഉടമകള്‍ക്കെതിരേ കേസെടുത്തു
12 Jan 2025 3:24 PM GMT