Latest News

യുദ്ധക്കപ്പലില്‍ നിന്നും മോഷണം പോയ മൈക്രോ പ്രൊസസ്സറുകള്‍ കണ്ടെടുത്തു

കൊച്ചിന്‍ കപ്പല്‍ നിര്‍മാണ ശാലയില്‍ നിര്‍മാണത്തിലിരിക്കുന്ന വിമാനവാഹിനി കപ്പലാണ് ഐഎന്‍എസ് വിക്രാന്ത്. ഒരു വര്‍ഷം മുന്‍പാണ് വിക്രാന്തില്‍ നിന്നും ഹാര്‍ഡ് ഡിസ്‌കുകള്‍ കാണാതായത്.

കൊച്ചി: ഐഎന്‍എസ് വിക്രാന്ത് യുദ്ധക്കപ്പലില്‍ നിന്നും മോഷണംപോയ മൈക്രോപ്രൊസസ്സറുകള്‍ എന്‍ഐഎ അന്വേഷണസംഘം കണ്ടെടുത്തു. മൂവാറ്റുപുഴയില്‍ നിന്നുമാണ് പ്രൊസസ്സര്‍ ലഭിച്ചത്. കപ്പലില്‍ നിന്നും പ്രൊസസ്സര്‍ മോഷ്ടിച്ചശേഷം ഓണ്‍ലൈന്‍ വഴിയാണ് മോഷ്ടാക്കള്‍ വില്‍പ്പന നടത്തിയത്. ഇതു വാങ്ങിയ ആളില്‍ നിന്നുമാണ് പ്രൊസസ്സര്‍ കസ്റ്റഡിയിലെടുത്തത്.

കൊച്ചിന്‍ കപ്പല്‍ നിര്‍മാണ ശാലയില്‍ നിര്‍മാണത്തിലിരിക്കുന്ന വിമാനവാഹിനി കപ്പലാണ് ഐഎന്‍എസ് വിക്രാന്ത്. ഒരു വര്‍ഷം മുന്‍പാണ് വിക്രാന്തില്‍ നിന്നും ഹാര്‍ഡ് ഡിസ്‌കുകള്‍ കാണാതായത്. കപ്പലിന്റെ വിവിധ ഭാഗങ്ങളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്ന ഇന്റഗ്രേറ്റഡ് പ്ലാറ്റ്‌ഫോം മാനേജ്‌മെന്റ് സിസ്റ്റം (ഐപിഎംഎസ്) എന്ന സാങ്കേതിക സംവിധാനത്തിന്റെ വിവരങ്ങളടങ്ങിയ ഹാര്‍ഡ് ഡിസ്‌കുകളാണു മോഷ്ടിക്കപ്പെട്ടത്. 2019 സെപ്റ്റംബര്‍ 14 നാണു കപ്പല്‍ശാല അധികൃതര്‍ പരാതി നല്‍കിയത്.

കപ്പലില്‍നിന്ന് മോഷ്ടിച്ച ഹാര്‍ഡ് ഡിസ്‌ക്കുകളും റാമും മറ്റ് ഉപകരണങ്ങളും നേരത്തെ ഗുജറാത്ത്, രാജസ്ഥാന്‍, ബീഹാര്‍ എന്നിവിടങ്ങളില്‍ നിന്നും കണ്ടെടുത്തിരുന്നു. എന്നാല്‍ മൈക്രോപ്രോസസറുകള്‍ പ്രതികള്‍ ഓണ്‍ലൈന്‍ വില്‍പ്പന നടത്തിയതിനാല്‍ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ ചോദ്യം ചെയ്തപ്പോഴാണ് മൈക്രോപ്രോസസറുകള്‍ കണ്ടെത്താന്‍ കഴിഞ്ഞത്. ഇതോടെ മോഷണം പോയ എല്ലാ വസ്തുക്കളും അന്വേഷണസംഘം വീണ്ടെടുത്തു.

stolen micro processors of ins vikrant recovered



Next Story

RELATED STORIES

Share it