Latest News

ഞാന്‍ ഒളിച്ചോടിയവനല്ല; സത്യം ഇതാണ് ബിജെപിക്കെതിരേ വിജയ് മല്യ

ഞാന്‍ ഒളിച്ചോടിയവനല്ല; സത്യം ഇതാണ്  ബിജെപിക്കെതിരേ വിജയ് മല്യ
X

ന്യൂദല്‍ഹി: തന്നെ ഒളിച്ചോടിയവനാക്കി ബിജെപിയും മോദിസര്‍ക്കാരും മുതലെടുപ്പ് രാഷ്ട്രീയമാണ് നടത്തുന്നതെന്നാരോപിച്ച് വിവാദ മദ്യവ്യവസായി വിജയ് മല്യ. 1992 മുതല്‍ യുകെയില്‍ താമസിക്കുന്ന ആളാണ് താനെന്ന വസ്തുത മറച്ചുവച്ചാണ് താന്‍ ഇന്ത്യയില്‍ നിന്നും ഒളിച്ചോടിപ്പോയെന്ന തരത്തില്‍ ബിജെപി പ്രചരിപ്പിക്കുന്നതെന്ന് വിജയ് മല്യ ട്വിറ്ററില്‍ പറഞ്ഞു. ബാങ്കുകളില്‍ നിന്നും താനെടുത്ത വായ്പ തുകയേക്കാള്‍ കൂടുതല്‍ തുക തന്നില്‍ നിന്നും ഈടാക്കിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അഭിമുഖങ്ങളില്‍ പറയുമ്പോഴും ബിജെപി തന്നെ ഒളിച്ചോടിയവനായി ചിത്രീകരിച്ച് മോശക്കാരനാക്കുകയാണ്.

I humbly submit that my assertion that I am a poster boy is fully vindicated by the PM's own statement about me (by name)that his Govt has recovered more than what I allegedly owe the Banks. Fact that I have been a UK resident since 1992 ignored. Suits the BJP to say I ran away.

— Vijay Mallya (@TheVijayMallya)

9000 കോടി രൂപയാണ് ഞാന്‍ ബാങ്കുകള്‍ക്ക് നല്‍കാനുണ്ടായിരുന്നത്. എന്നാല്‍ 14,000 കോടി രൂപ വിലവരുന്ന എന്റെ വസ്തുവകകള്‍ സര്‍ക്കാര്‍ കണ്ടുകെട്ടിക്കഴിഞ്ഞു. ഉന്നത കേന്ദ്രങ്ങള്‍ തന്നെ അത് അംഗീകരിക്കുന്നു. എന്നിട്ടും ബിജെപിയുടെ വക്താവ് തന്നെ താന്‍ പണംതട്ടിപ്പ് നടത്തി ഇന്ത്യയില്‍ നിന്ന് ഒളിച്ചോടിയെന്ന് പ്രചരിപ്പിക്കുകയാണ്. വിജയ് മല്യ കുറ്റപ്പെടുത്തി. താന്‍ ഒളിച്ചോടിപ്പോയെന്ന തരത്തിലുള്ള പ്രചരണങ്ങള്‍ എന്തിന് വേണ്ടിയാണെന്ന് അറിയില്ലെന്നും മല്യ പറഞ്ഞു. 9000 കോടി രൂപയുടെ വായ്പാ തട്ടിപ്പിനെ തുടര്‍ന്ന് 2016 മാര്‍ച്ചില്‍ ഇന്ത്യ വിട്ട വിജയ് മല്യ ഇപ്പോള്‍ ബ്രിട്ടനിലാണ്.

Next Story

RELATED STORIES

Share it