Latest News

മാംസം ഭക്ഷിച്ചെന്ന് സംശയം; യുപിയില്‍ യുവാവിനെ തല്ലിക്കൊന്നു

ക്ഷേത്രത്തിലെ ശുചീകരണ തൊഴിലാളിയായ പ്രവീണ്‍ മാംസം കഴിച്ചെന്ന് ആരോപിച്ചാണ് തല്ലിക്കൊന്നത്.

മാംസം ഭക്ഷിച്ചെന്ന് സംശയം; യുപിയില്‍ യുവാവിനെ തല്ലിക്കൊന്നു
X

ഗാസിയാബാദ്: ഉത്തര്‍പ്രദേശില്‍ വീണ്ടും ഹിന്ദുത്വരുടെ ക്രൂരത. ഗാസിയാബാദില്‍ മാംസം ഭക്ഷിച്ചെന്നാരോപിച്ച് യുവാവിനെ തല്ലിക്കൊന്നു. മീററ്റ് സ്വദേശി പ്രവീണ്‍ സൈനി(22)യാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തു.ഇതില്‍ ഒരാള്‍ സൈനികനാണ്. നിതിന്‍ എന്നാണ് ഇയാളുടെ പേരെന്നും അശ്വിന്‍, അര്‍ജുന്‍ എന്നിവരാണ് മറ്റു രണ്ടു പേരെന്നും പൊലീസ് പറഞ്ഞു.


ക്ഷേത്രത്തിലെ ശുചീകരണ തൊഴിലാളിയായ പ്രവീണ്‍ മാംസം കഴിച്ചെന്ന് ആരോപിച്ചാണ് തല്ലിക്കൊന്നത്. ദേവേന്ദ്ര, വിനോദ് എന്നീ സുഹൃത്തുക്കള്‍ക്കൊപ്പം ക്ഷേത്രത്തിന് സമീപമിരുന്ന് ഭക്ഷണം കഴിക്കുന്നതിനിടെയാണ് പ്രവീണ്‍ ആക്രമിക്കപ്പെട്ടത്. ക്രൂരമായി മര്‍ദ്ദമനേറ്റ ഇയാള്‍ സംഭവ സ്ഥലത്തു തന്നെ മരിച്ചു.


എന്നാല്‍, പ്രവീണ്‍ കഴിച്ചത് സോയയും ചപ്പാത്തിയുമാണെന്നാണ് പൊലീസ് പറയുന്നത്. പ്രവീണ്‍ കഴിച്ചത് മാംസമാണെന്ന് തെറ്റിദ്ധരിച്ചാണ് മൂവര്‍ സംഘം ആക്രമണം അഴിച്ചുവിട്ടത്.




Next Story

RELATED STORIES

Share it