Latest News

എസ്‌വൈഎഫ് റമദാന്‍ കാംപയിന് തുടക്കമായി

എസ്‌വൈഎഫ് റമദാന്‍ കാംപയിന് തുടക്കമായി
X

കോഴിക്കോട്: വിശുദ്ധ റമളാന്‍ വ്രതം വിശ്വാസിസമൂഹത്തിന്റെ ബഹുവിധ സംസ്‌കരണം ലക്ഷ്യം വച്ചുള്ളതാണെന്നും അതുവഴി ആത്മപരിശുദ്ധി നേടിയ ഒരു സമൂഹത്തിന്റെ വീണ്ടെടുപ്പാണ് സാധ്യമാവുന്നതെന്നും എസ്‌വൈഎഫ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഹാശിം ബാഫഖി തങ്ങള്‍ അഭിപ്രായപ്പെട്ടു. വ്രതം മനുഷ്യന് പാപമാലിന്യങ്ങളെ പ്രതിരോധിക്കാനുള്ള ശക്തമായ കവചമായതിനാല്‍ വ്രതത്തിന്റെ യഥാര്‍ത്ഥ ചൈതന്യം നേടാന്‍ വിശ്വാസികള്‍ പരിശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു

വ്രതം ധാര്‍മ്മിക പ്രതിരോധം എന്ന പ്രമേയത്തില്‍ കേരള സംസ്ഥാന സുന്നി യുവജന ഫെഡറേഷന്‍ ഏപ്രില്‍ മുപ്പത് വരെ സംസ്ഥാന തലത്തില്‍ നടത്തുന്ന റമദാന്‍ കാംപയനിന്റെ സംസ്ഥാനതല ഉദ്ഘാടനം കോഴിക്കോട് ഇന്‍ഡോര്‍ സ്‌റ്റേഡിയം ഹാളില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. വാരാന്ത്യ പ്രഭാഷണം, തസ്‌കിയത്ത് ക്യാംപ് , ധര്‍മ്മബോധന സംഗമം ബദര്‍ ദിന പ്രഭാഷണം , റിലീഫ് വിതരണം , ഇഫ്താര്‍ മീറ്റ് എന്നിവ കാംപയ്‌നിന്റെ ഭാഗമായി നടക്കും.

സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജാതിയേരി അധ്യക്ഷത വഹിച്ചു. സയ്യിദ് അബ്ദുല്‍ ഖയ്യും ശിഹാബ് തങ്ങള്‍ അനുഗ്രഹ പ്രഭാഷണം നടത്തി. ജനറല്‍ സെക്രട്ടറി ഇ പി അശ്‌റഫ് ബാഖവി കാംപയിന്‍ പദ്ധതികള്‍ വിശദീകരിച്ചു. അബ്ദുല്‍ ജലീല്‍ വഹബി മൂന്നിയൂര്‍ പ്രമേയ പ്രഭാഷണം നടത്തി. സയ്യിദ് ഹസന്‍ ജിഫ്രി തങ്ങള്‍, യു ജഅഫറലി മുഈനി , കെ.ഖമറുദ്ധീന്‍ വഹബി തൃശൂര്‍, അബ്ദുല്ല വഹബി വല്ലപ്പുഴ, ആശിഖ് ഫലാഹി തെരുവമ്പറമ്പ്, സിദ്ധീഖ് വ ഹബി കണ്ണൂര്‍ പ്രസംഗിച്ചു.

Next Story

RELATED STORIES

Share it