Latest News

താലിബാനുമായി നടന്ന ചര്‍ച്ച ക്രിയാത്മകം; കാബൂളിലെ എംബസി തുറക്കാന്‍ ആവശ്യപ്പെട്ടെന്ന് വിദേശകാര്യ മന്ത്രാലയം

താലിബാന്‍ ഭീകരസംഘടനയാണോ എന്ന ചോദ്യത്തിന് ഒഴിഞ്ഞു മാറിയുള്ള പ്രതികരണമാണ് ഇന്ത്യന്‍ വിദേശകാര്യവക്താവ് നല്‍കിയത്.

താലിബാനുമായി നടന്ന ചര്‍ച്ച ക്രിയാത്മകം; കാബൂളിലെ എംബസി തുറക്കാന്‍ ആവശ്യപ്പെട്ടെന്ന് വിദേശകാര്യ മന്ത്രാലയം
X

ന്യൂഡല്‍ഹി: ദോഹയില്‍ താലിബാനുമായി നടത്തിയ ചര്‍ച്ച ക്രിയാത്മകമെന്ന് വിദേശകാര്യമന്ത്രാലയം. കാബൂളിലെ എംബസി തുറക്കാന്‍ താലിബാന്‍ ആവശ്യപ്പെട്ടുവെന്നും വിദേശകാര്യവക്താവ് അരിന്ദം ബാഗ്ച്ചി മാധ്യമങ്ങളോട് പറഞ്ഞു. താലിബാനുമായി ഇനിയും ചര്‍ച്ചയുണ്ടാവുമോ എന്ന് ഇപ്പോള്‍ പറയുന്നില്ലെന്ന് വിദേശകാര്യവക്താവ് അറിയിച്ചു. നല്ല പ്രതികരണമാണ് ചര്‍ച്ചയില്‍ കിട്ടിയത്. കൂടിക്കാഴ്ചയുടെ ചിത്രം ഇരുപക്ഷവും എടുത്തില്ല. താലിബാന്‍ ഭീകരസംഘടനയാണോ എന്ന ചോദ്യത്തിന് ഒഴിഞ്ഞു മാറിയുള്ള പ്രതികരണമാണ് ഇന്ത്യന്‍ വിദേശകാര്യവക്താവ് നല്‍കിയത്.


അഫ്ഗാനിസ്താനിലെ സ്ഥിതി സങ്കീര്‍ണ്ണമായപ്പോള്‍ ഇന്ത്യ ആദ്യം നാല് കോണ്‍സുലേറ്റുകള്‍ അടച്ചു പൂട്ടിയിരുന്നു. ദോഹയില്‍ നടന്ന ചര്‍ച്ചയ്ക്കു പിന്നാലെയാണ് കാബൂളിലെ ഇന്ത്യന്‍ എംബസി തുറക്കണമെന്ന നിര്‍ദ്ദേശം താലിബാന്‍ നല്‍കിയത്. ഉദ്യോഗസ്ഥരെ തിരിച്ചെത്തിച്ചാല്‍ എല്ലാ സുരക്ഷയും ഉറപ്പാക്കാമെന്നും താലിബാന്‍ ഉറപ്പു നല്‍കി.




Next Story

RELATED STORIES

Share it